CrimeNEWS

വിഷാദരോഗ മരുന്നിന്റെ ഒഴിഞ്ഞപാക്കറ്റ്, ആത്മഹത്യാകുറിപ്പ്; എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: സഫ്ദര്‍ജങ് മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച പുലര്‍ച്ചെ 3.30-ന് ആശുപത്രിയിലെ പോലീസ് പോസ്റ്റില്‍ ഇതുസംബന്ധിച്ച് വിവരം ലഭിച്ചെന്ന് അധികൃതര്‍ അറിയിച്ചു.

ഡല്‍ഹി സ്വദേശിയായ വിദ്യാര്‍ഥിനി സഫ്ദര്‍ജങ് ആശുപത്രിയിലെ എം.ബി.ബി.എസ്. വനിതാ ഹോസ്റ്റലിലായിരുന്നു താമസം.

Signature-ad

അകത്തുനിന്ന് പൂട്ടിയ മുറി സുഹൃത്തുക്കള്‍ ബലംപ്രയോഗിച്ച് തുറക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. വിഷാദരോഗത്തിന്റെ മരുന്നിന്റെ രണ്ട് ഒഴിഞ്ഞപാക്കറ്റുകളും മുറിയില്‍നിന്ന് കണ്ടെത്തി. സുഹൃത്തുക്കളുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Back to top button
error: