BusinessTRENDING

ഗൂഗിള്‍ പേ, ഫോണ്‍പേ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ നടപടിയുമായി ആര്‍ബിഐ

ദില്ലി: ഗൂഗിള്‍ പേ, ഫോണ്‍പേ തുടങ്ങിയ യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ചുമത്താനുള്ള സാധ്യതയെക്കുറിച്ച് ഓഹരി ഉടമകളില്‍ നിന്ന് ഫീഡ്ബാക്ക് തേടി ആര്‍ബിഐ. യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി നടത്തുന്ന പേയ്മെന്റുകള്‍ക്ക് ചാര്‍ജ് ഈടാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടി എന്നാണ് വിലയിരുത്തല്‍.

പേയ്മെന്റ് സംവിധാനങ്ങളിലെ ചാര്‍ജുകളെക്കുറിച്ചുള്ള നയങ്ങള്‍ രൂപപ്പെടുത്താനും യുപിഐ, ഐഎംപിഎസ് (ഇമ്മീഡിയറ്റ് പേയ്മെന്റ് സേവനം), എന്‍ഇഎഫ്ടി (നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍) പോലുള്ള വിവിധ പേയ്മെന്റ് സേവനങ്ങള്‍ക്ക് ചാര്‍ജുകള്‍ ഈടാക്കാന്‍ ഉള്ള നിയമങ്ങള്‍ ശക്തമാക്കാനും ആര്‍ബിഐ ലക്ഷ്യമിടുന്നുണ്ട്.

Signature-ad

 

രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വീകാര്യമായ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമാണ് യുപിഐ, പ്രതിമാസം 10 ട്രില്യണ്‍ രൂപയാണ് യുപിഐ വഴി കൈമാറുന്നത്. 6 ബില്യണിലധികം ഇടപാടുകള്‍ ഒരു മാസത്തില്‍ നടക്കുന്നുണ്ട്. നിലവില്‍ യുപിഐ ഇടപാടുകള്‍ക്ക് ഉപയോക്താവ് ചാര്‍ജ് നല്‍കേണ്ടതില്ല. ഇതില്‍ മാറ്റം വരുത്താനാണ് ആര്‍ബിഐ ഒരുങ്ങുന്നത്. തുകയെ അടിസ്ഥാനമാക്കി പല തട്ടിലുള്ള ചാര്‍ജുകള്‍ ഈടാക്കാനാണ് സാധ്യത.

ആര്‍ട്ടിജിഎസ് (റിയല്‍-ടൈം ഗ്രോസ് സെറ്റില്‍മെന്റ്), ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, പ്രീപെയ്ഡ് പേയ്മെന്റ് ഉപകരണങ്ങള്‍ (PPIകള്‍) എന്നിവയുള്‍പ്പെടെയുള്ള പേയ്മെന്റ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള ചാര്‍ജുകളില്‍ വ്യക്തത വരുത്താനും ആലോചനയുണ്ട്. ഇതെല്ലാം ഉള്‍പ്പെടുത്തിയുള്ള ഡിസ്‌കഷന്‍ പേപ്പര്‍ ആര്‍ബിഐ പുറത്തിറക്കിയിട്ടുണ്ട്. ചര്‍ച്ചാ പേപ്പറില്‍ ഉന്നയിക്കുന്ന ചോദ്യങ്ങളെക്കുറിച്ചോ മറ്റേതെങ്കിലും നിര്‍ദ്ദേശത്തെക്കുറിച്ചോ ഇമെയില്‍ വഴി 2022 ഒക്ടോബര്‍ മൂന്നിനോ അതിനുമുമ്പോ ഫീഡ്ബാക്ക് നല്‍കാം.

Back to top button
error: