തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ വിവോ വി25 പ്രോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് വിവോ. 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലെ, 12 ജിബി റാമും 8 ജിബി വരെ വികസിപ്പിക്കാവുന്ന വെര്‍ച്വല്‍ റാം ഫീച്ചറും ഉള്‍പ്പെടെ ഒട്ടേറെ സവിശേഷതകളുമായാണ് വി.25 പ്രോയുടെ വരവ്. ബയോണിക് കൂളിങ് സിസ്റ്റമാണ് എടുത്തുപറയാവുന്ന മറ്റൊരു സവിശേഷത. സുസ്ഥിരമായ കൂളിങ് വഴി മികച്ച പ്രകടനം നടത്താന്‍ ഈ സംവിധാനം ഫോണിനെ സഹായിക്കുന്നു. നിറം മാറുന്ന വിധമുള്ള എജി ഗ്ലാസ് ഡിസൈനുമായി സെയിലിങ് ബ്ലൂവിലാണ് ഫോണ്‍ എത്തുന്നത്. സൂര്യപ്രകാശം പതിക്കുന്നതനുസരിച്ച് ആകാശനീലയില്‍നിന്ന് സീബ്ലൂവിലേക്ക് മാറും എന്നതാണ് ഡിെൈസനിങ്ങിലുള്ള മറ്റൊരു സവിശേഷത.
സ്‌പെസിഫിക്കേഷന്‍സ്
ഒക്ടാകോര്‍ മീഡിയടെക് ഡൈമന്‍സിറ്റി 1300 എസ്ഒസിയുടെ കരുത്തിലാണ് വി.25 പ്രോയുടെ പ്രവര്‍ത്തനം. 2376 x 1080 പിക്‌സല്‍ റെസല്യൂഷനും 19.8:9 ആസ്പക്റ്റ് റേഷ്യോ ഉള്ള 6.56 ഇഞ്ച് ഫുള്‍ എച്ച്.ഡി.+ അമോലെഡ് ഡിസ്പ്ലെയുമായിട്ടാണ് വി.25 വരുന്നത്. 8ജിബി/12 ജിബി റാമും 128 ജിബി /256 ജിബി സ്റ്റോറേജ് സ്‌പേസും ഫോണ്‍ ഉള്‍ക്കൊള്ളുന്നു. ആന്‍ഡ്രോയിഡ് 12-ആണ് ഒ.എസ്. 64 എം.പി. പ്രൈമറി സെന്‍സര്‍, 8 എം.പി. അള്‍ട്രാ വൈഡ് സെക്കന്‍ഡറി സെന്‍സര്‍, 2 എം.പി.ടെറിട്ടറി മാക്രോ ലെന്‍സ് എന്നിവ പിന്‍വശത്തായി സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ 60എഫ്.പി.എസ്. 4കെ. വീഡിയോ റെക്കോഡിങ്ങും സാധ്യമാണ്.
ഇന്‍ ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, യു.എസ്.ബി. ടൈപ്പ് സി. പോര്‍ട്ട്, 32 എം.പി. സെല്‍ഫിക്യാമറ, ഡ്യുവല്‍ സിം സപ്പോര്‍ട്ട്, 66വോള്‍ട്ട് ഫ്‌ളാഷ് ചാര്‍ജ് ഫാസ്റ്റ് ചാര്‍ജിങ്ങോടുകൂടിയ 4830 എം.എ.എച്ച്. ബാറ്ററി എന്നിവയാണ് മറ്റ് സവിശേഷതകള്‍.
ഇന്ത്യന്‍ വിപണിയിലെ വില
വി.25 പ്രോയുടെ സെയിലിങ് ബ്ലൂ, പ്യുവര്‍ ബ്ലാക്ക് കളര്‍ ഓപ്ഷനുകളാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 8ജിബി റാം+128 ജി.ബി. സ്റ്റോറേജ് മോഡലിന് 35,999 രൂപയും 12ജി.ബി.+256ജി.ബി. സ്റ്റോറേജ് മോഡലിന് 39,999 രൂപയുമാണ് ഇന്ത്യന്‍ വിപണിയിലെ വില. ഓഗസ്റ്റ് 17 മുതല്‍ പ്രീ ഓര്‍ഡര്‍ സൗകര്യം ലഭ്യമാണ്. ഓഗസ്റ്റ് 25 മുതല്‍ ഫ്‌ളിപ്കാര്‍ട്ട്, വിവോ.കോം. ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ എന്നിവവഴി ഫോണ്‍ ലഭ്യമാകും.