Month: August 2022

  • Kerala

    ഗാന്ധിചിത്രം തകര്‍ത്ത കേസില്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസ് പിഎ അടക്കം നാല് കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

    കല്‍പ്പറ്റ: വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത കേസില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പ്പറ്റ ഓഫീസിലെ പേഴ്‌സണല്‍ അസിസ്റ്റ് രതീഷ് കുമാര്‍, ഓഫീസ് സ്റ്റാഫ് രാഹുല്‍ എസ്ആര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നൗഷാദ്, മുജീബ് എന്നിവരാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിനു പിന്നാലെ ഇന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 427, 153 വകുപ്പുകള്‍ പ്രകാരമാണ് നാല് പേര്‍ക്കുമെതിരെ കേസെടുത്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഇവ. നാല് പേരെയും ഇന്ന് തന്നെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുമെന്നാണ് വിവരം. പിടിയിലായ കെ എ മുജീബ് കോണ്‍ഗ്രസ് അനുകൂല സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയാണ്. രാഹുല്‍ ഗാന്ധിയുടെ വയനാട് കല്‍പറ്റയിലെ എംപി ഓഫീസ് ആക്രമണ കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതിക്കൂട്ടിലാക്കിയുള്ളതായിരുന്നു എസ്പിയുടെ റിപ്പോര്‍ട്ട്. ഓഫീസിലെ ചുവരില്‍ തൂക്കിയിരുന്ന മഹാത്മാ ഗാന്ധിയുടെ ചിത്രം തകര്‍ത്തത് എസ് എഫ് ഐ…

    Read More »
  • Kerala

    രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത കേസില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

    രാഹുല്‍ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത കേസില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രാഹുല്‍ ഗാന്ധിയുടെ പിഎ രതീഷ് അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതിക്കൂട്ടിലാക്കിയായിരുന്നു എസ്പിയുടെ റിപ്പോര്‍ട്ട്. മഹാത്മാഗാന്ധിയുടെ ചിത്രം തകര്‍ത്തത് എസ്എഫ്‌ഐ പ്രവര്‍ത്തകരല്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ജൂണ്‍ 24നാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഇതിന് ശേഷം ഗാന്ധി ചിത്രം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുമ്പോള്‍ അകത്തുണ്ടായിരുന്ന പൊലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ ഗാന്ധി ചിത്രം ചുമരിലുണ്ടായിരുന്നു. പിന്നീട് ഫോട്ടോഗ്രാഫര്‍ തിരികെയെത്തിയപ്പോഴാണ് ഗാന്ധി ചിത്രം താഴെ കിടക്കുന്ന ചിത്രം പകര്‍ത്തിയത്. ഈ സമയം കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകര്‍ മാത്രമായിരുന്നു ഓഫീസിനുള്ളില്‍ ഉണ്ടായിരുന്നത്.    

    Read More »
  • Kerala

    ഗൂഢാലോചന, കലാപാഹ്വാന കേസുകളില്‍ സ്വപ്‌നാ സുരേഷിന് ഹൈക്കോടതിയില്‍ തിരിച്ചടി

    കൊച്ചി: ഗൂഢാലോചന, കലാപാഹ്വാന കേസുകളില്‍ സ്വപ്‌നാ സുരേഷിന് ഹൈക്കോടതിയില്‍ തിരിച്ചടി. മുന്‍ മന്ത്രി കെ ടി ജലീലിന്റെ പരാതിയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. രണ്ട് കേസുകളിലും അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ ആണെന്നും അതിനാല്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ വാദം പരിഗണിച്ചാണ് ഹൈക്കോടതി ഹര്‍ജികള്‍ തള്ളിയത്. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹര്‍ജി തള്ളിയത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് എടുത്ത ഗൂഡാലോചന കേസും പാലക്കാട് കസബ പൊലീസ് എടുത്ത കലാപാഹ്വാന കേസും റദ്ദാക്കണമെന്നായിരുന്നു സ്വപ്നയുടെ ആവശ്യം. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരെ രഹസ്യ മൊഴി നല്‍കിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നാണ് സ്വപ്ന ഹൈക്കോടതിയെ അറിയിച്ചത്. സ്വപ്ന സുരേഷിന് പുറമെ പി സി ജോര്‍ജ്ജും കേസില്‍ പ്രതിയാണ്.

    Read More »
  • Kerala

    ആണും പെണ്ണും അടുത്തിരുന്നാല്‍ അപകടം, ശ്രദ്ധപാളുമെന്ന് ലീഗ് ജനറല്‍ സെക്രട്ടറി; ജപ്പാനില്‍ ഫ്രീ സെക്‌സ് വന്നതോടെ ജനസംഖ്യ കുറഞ്ഞെന്ന് ഉദാഹരണവും

    കോഴിക്കോട്: ആണും പെണ്ണും അടുത്തിരുന്നാല്‍ ശ്രദ്ധപാളുമെന്ന വാദവുമായി മുസിംലീഗ് നേതാവ് രംഗത്ത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരുന്നാല്‍ അപകടമാണ്. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ കുട്ടികളെ ഒരുമിച്ച് ഇരുത്താനുള്ള നീക്കം അംഗീകരിക്കില്ല എന്നു വ്യക്തമാക്കി മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം ആണ് രംഗത്തെത്തിയത്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കിയാല്‍ കുട്ടികളുടെ ശ്രദ്ധ പാളിപ്പോകും എന്നാണ് അദ്ദേഹത്തിന്റെ വാദം. ജപ്പാന്‍ ഇതിന് ഉദാഹരണമാണ് ജപ്പാനില്‍ ഫ്രീ സെക്‌സും ലിബറലിസവും വന്നതോടെ ജനസംഖ്യ കുറഞ്ഞെന്നും പി എം എ സലാം പറഞ്ഞു. ലിംഗ സമത്വത്തിന്റെ പേരില്‍ വിദ്യാലയങ്ങളില്‍ ലിബറലിസം കൊണ്ടു വരാനാണ് സര്‍ക്കാര്‍ ശ്രമം. ലിംഗ സമത്വ യൂണിഫോമിനോട് എതിര്‍പ്പില്ല. ജന്‍ഡര്‍ ന്യൂട്രല്‍ വിഷയത്തെ മതപരമായല്ല ധാര്‍മിക പ്രശ്‌നമായാണ് ലീഗ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ലിംഗസമത്വം നടപ്പാക്കിയാല്‍ സ്‌കൂളുകളില്‍ ലൈംഗിക അതിക്രമം പെരുകുമെന്ന വാദവുമായി മുസ്‌ലിം ലീഗ് നേതാവ് എം.കെ. മുനീറും ഇന്നലെ രംഗത്ത് വന്നിരുന്നു. പാഠ്യപദ്ധതി പരിഷ്‌കരണ സമിതിയുടെ കരട് റിപ്പോര്‍ട്ടില്‍ ലിംഗസമത്വ യൂണിഫോം…

    Read More »
  • Kerala

    കേസുകളുടെ എണ്ണവും സ്വഭാവവും പരിഗണിക്കുമ്പോള്‍ നാടുകടത്തണം; യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീനെതിരേ കാപ്പ ചുമത്താന്‍ ശുപാര്‍ശ

    തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ച കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ നാടുകടത്താന്‍ ശുപാര്‍ശ. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നത് അടക്കമുള്ള കേസുകളിലാണ് നിര്‍ദേശം. ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താന്‍ പോലീസ് കണ്ണൂര്‍ ജില്ലാ കളക്ടറുടെ അനുമതി തേടി. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റായ ഫര്‍സീന്‍ സ്ഥിരം കുറ്റവാളിയാണ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാപ്പ ചുമത്തുന്നതുമായി ബന്ധപ്പെട്ട നോട്ടീസ് ഡിഐജി ഫര്‍സീന് നല്‍കി. കേസുകളുടെ എണ്ണവും കേസുകളുടെ സ്വഭാവവും പരിഗണിക്കുമ്പോള്‍ കണ്ണൂര്‍ ജില്ലയില്‍നിന്ന് ഫര്‍സീന്‍ മജീദിനെ നാടുകടത്തണമെന്നാണ് പോലീസ് പറയുന്നത്. ഫര്‍സീനെ ജില്ലയില്‍ തുടരാന്‍ അനുവദിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്നു. അതുകൊണ്ടുതന്നെ എത്രയുംവേഗം നാടുകടത്തണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചു, അതിനായി ഗൂഡാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളും പഴയ കേസുകളും ഉള്‍പ്പെടുത്തിയാണ് കളക്ടര്‍ക്ക് ശുപാര്‍ശ നല്‍കിയിട്ടുള്ളത്. ശുപാര്‍ശ കളക്ടര്‍ അംഗീകരിക്കുകയും അതിനുള്ള അന്തിമ അംഗീകാരം നല്‍കുന്ന സമിതിക്ക് അയക്കുകയും വേണം. ഇതിനിടയില്‍ ഫര്‍സീന് തന്റെ വാദങ്ങള്‍ പറയാനുള്ള അവസരമുണ്ടാകും. ഫര്‍സീന്‍ നേരിട്ടോ അദ്ദേഹത്തിന്റെ…

    Read More »
  • Kerala

    സി.പി.ഐക്ക് മുഖ്യമന്ത്രിസ്ഥാനം വേണം, രണ്ടുവര്‍ഷത്തേക്കെങ്കിലും: ആവശ്യവുമായി കൊല്ലം ജില്ലാ സമ്മേളനം; വകുപ്പ് വാങ്ങുന്നതില്‍ പാര്‍ട്ടി വന്‍ തോല്‍വി, കാനത്തിനും രൂക്ഷ വിമര്‍ശനം

    കൊല്ലം: സിപിഐക്കും മുഖ്യമന്ത്രിസ്ഥാനം വേണമെന്ന ആവശ്യമുയര്‍ത്തി പാര്‍ട്ടി കൊല്ലം ജില്ലാ സമ്മേളന പ്രതിനിധികള്‍. പാര്‍ട്ടിക്ക് മുന്‍പ് മുഖ്യമന്ത്രിയുണ്ടായിട്ടുണ്ടെന്നും രണ്ട് വര്‍ഷത്തേക്കെങ്കിലും മുഖ്യമന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ഇനിയും ഉന്നയിക്കണമെന്നുമാണ് പൊതുചര്‍ച്ചയില്‍ ഉയര്‍ന്ന ആവശ്യം. പ്രധാനപ്പെട്ട വകുപ്പുകള്‍ പുതിയതായി ചോദിച്ചുവാങ്ങാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നും ഉണ്ടായിരുന്ന നല്ല വകുപ്പുകള്‍ സിപിഎം പിടിച്ചെടുത്തുവെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. മറ്റു ജില്ലാസമ്മേളനങ്ങളിലേത് പോലെ സിപിഎമ്മിനും സര്‍ക്കാരിനുമെതിരേയുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നെങ്കിലും അധികാരത്തിനായുള്ള ചര്‍ച്ചകളാണ് കൊല്ലത്ത് മുന്നിട്ടുനിന്നത്. കുറച്ച് കാലത്തേക്കെങ്കിലും മുഖ്യമന്ത്രി സ്ഥാനം നേടിയെടുക്കാന്‍ നേതാക്കള്‍ ശ്രമിക്കണമെന്നും തങ്ങളുടെ വകുപ്പുകളില്‍ നടക്കുന്ന നിയമനം പോലും സിപിഐ മന്ത്രിമാര്‍ അറിയുന്നില്ലെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേയും വിമര്‍ശനങ്ങളുയര്‍ന്നു. സര്‍ക്കാരിനെയും മുന്നണിയേയും ബാധിക്കുന്ന ഒരു പ്രശ്നമുണ്ടായാല്‍ കാനം രാജേന്ദ്രന്‍ മിണ്ടാറില്ല. മുന്‍പുള്ള സിപിഐ സെക്രട്ടറിമാര്‍ ഇങ്ങനെയായിരുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലിന് എതിരെയും രൂക്ഷ വിമര്‍ശനമുയര്‍ന്നു. വകുപ്പ് തികഞ്ഞ പരാജയമാണെന്നും വിലക്കയറ്റം ഉള്‍പ്പെട രൂക്ഷമാകുമ്പോള്‍ അത് പിടിച്ചുനിര്‍ത്താന്‍ ഒരു നടപടിയും ഭക്ഷ്യമന്ത്രിയുടെ…

    Read More »
  • Kerala

    ബസ് കാറില്‍ തട്ടിയത് ചോദ്യം ചെയ്ത യുവാവിനെ കുത്തി; കണ്ടുനിന്ന പിതാവ് കുഴഞ്ഞുവീണു മരിച്ചു; കൊച്ചിയില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

    കൊച്ചി: ബസ് കാറില്‍തട്ടിയതിനെ ചോദ്യം ചെയ്ത മകനെ ജീവനക്കാര്‍ കുത്തുന്നതു കണ്ട് പിതാവ് കുഴഞ്ഞുവീണു മരിച്ചു. ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ഫോര്‍ട്ട്‌കൊച്ചി ചുള്ളിക്കല്‍ കരിവേലിപ്പടി കിഴക്കേപറമ്പില്‍ ഫസലുദ്ദീനാണ് (54) മരിച്ചത്. ഫസലുദ്ദീന്റെ മകന്‍ ഫര്‍ഹാനെ(20) കുത്തിപ്പരുക്കേല്‍പ്പിച്ച കേസില്‍ ഒന്നാം പ്രതിയായ ബസിന്റെ ഡ്രൈവര്‍ ചെറായി സ്വദേശി ടിന്റുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി 7.45നാണ് സംഭവം നടന്നത്. പറവൂര്‍ കണ്ണന്‍കുളങ്ങര ഭാഗത്ത് വച്ചാണ് സ്വകാര്യബസ് ജീവനക്കാരും ഫസലുദ്ദീന്റെ മകന്‍ ഫര്‍ഹാനും തമ്മില്‍ വാക്കേറ്റമുണ്ടായത്. കോഴിക്കോട്-വൈറ്റില റൂട്ടിലോടുന്ന നര്‍മ്മദ എന്ന സ്വകാര്യ ബസ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ പറവൂരില്‍ വച്ച് ഫര്‍ഹാനും ഫസലുദ്ദീനും യാത്ര ചെയ്ത കാറിന്റെ കണ്ണാടിയില്‍ തട്ടിയിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് ബസ് ജീവനക്കാര്‍ ആക്രമിക്കാനെത്തിയതെന്നാണ് ഫര്‍ഹാന്‍ പൊലീസിന് നല്‍കിയ മൊഴി. നിര്‍ത്താതെ പോയ ബസിനെ ഫര്‍ഹാന്‍ പിന്തുടര്‍ന്ന് ഓവര്‍ടേക്ക് ചെയ്ത് തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് നടന്ന വാക്കേറ്റമാണ് കത്തിക്കുത്തിലേക്കും മധ്യവയസ്‌കന്റെ മരണത്തിലേക്കും നയിച്ചത്. തര്‍ക്കത്തിനിടെ സ്വകാര്യ ബസ് ഡ്രൈവര്‍ ടിന്റു…

    Read More »
  • Kerala

    ബൈക്ക് ടെട്രാപോഡിലേക്ക് ഇടിച്ചു കയറി മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

    കൊല്ലം: ബൈക്ക് ടെട്രാപോഡിലേക്ക് ഇടിച്ചു കയറി മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു.കൊല്ലം പരവൂര്‍ തെക്കുംഭാഗം ചില്ലയ്ക്കല്‍ സ്വദേശികളായ അല്‍അമീന്‍, മാഹിന്‍, സുധീര്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നിന് ശേഷമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. രാവിലെ നടക്കാന്‍ ഇറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടവരെ കണ്ടെത്തിയത്. റോഡിന്റെ വശത്ത് കടല്‍ കയറാതിരിക്കാന്‍ വേണ്ടി അടുക്കി വെച്ചിരിക്കുന്ന ടെട്രാപോഡിലേക്ക് മൂവരും സഞ്ചരിച്ച ബൈക്ക് ഇടിച്ച് കയറുകയായിരുന്നു. രാത്രിയിലെ മത്സ്യബന്ധനത്തിന് ശേഷം മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. പുലര്‍ച്ചെയായതിനാല്‍ ഇതുവഴി ആരും വരാതിരുന്നതിനാല്‍ മൂന്നുപേരും രക്തം വാര്‍ന്ന് മരിച്ചുവെന്നാണ് വിലയിരുത്തല്‍. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

    Read More »
  • Health

    കരിക്കിൻ വെള്ളം ദിവസവും കുടിച്ചാൽ ഉള്ള ഗുണങ്ങൾ

      ഏറ്റവും ശുദ്ധമായ പാനീയമാണ് കരിക്കിൻ വെള്ളം. ക്ഷീണമകറ്റാൻ കരിക്കിൻ വെള്ളത്തോളം മികച്ച മറ്റൊന്നില്ല. അറിയാം കരിക്കിൻ വെള്ളത്തിന്റെ ആരോഗ്യഗുണങ്ങൾ. പ്രമേഹരോഗികൾക്ക് കാലറി കുറഞ്ഞതും ഷൂഗർ ഒട്ടുമില്ലാത്തതുമായതിനാൽ പ്രമേഹരോഗികൾക്ക് മികച്ച ഒരു പാനീയമാണ്. ദാഹം ശമിപ്പിക്കാൻ സഹായിക്കുന്നു. ഗ്ലൂക്കോസിനെ ആഗിരണം ചെയ്യുകവഴി ഇത് രക്തത്തിലെത്തുന്നതു തടയുന്നു. ഇതിലെ അമിനോ ആസിഡുകൾ ഇൻസുലിൻ ഇൻസെറ്റിവിറ്റി നിയന്ത്രിക്കുന്നു. ശരീരഭാരം കുറയാൻ ഉപാപചയ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നു. ദാഹം ശമിപ്പിക്കുന്നു. ഫാറ്റ്  ഒട്ടുമില്ലാത്തതിനാൽ പൊണ്ണത്തടിയുള്ളവർക്കും അമിതഭാരം ഉള്ളവർക്കും കുടിക്കാം. ഭാരം കൂടുകയില്ല. ദഹനത്തിന് ദിവസവും കരിക്ക് കുടിക്കുന്നത് നല്ലതാണ്. ഇതിലെ നാരുകൾ ദഹനക്കേടിന് പരിഹാരമേകും. രക്തസമ്മർദം ഉള്ളവർക്ക് കരിക്കിൻവെള്ളത്തിലെ ഇലക്ട്രോലൈറ്റുകൾ ഉയർന്ന രക്തസമ്മർദത്തിനു കാരണമാകുന്ന ഘടകങ്ങളെ ഇല്ലാതാക്കും. ബിപി ഉള്ളവർക്ക് കരിക്കിൻവെള്ളം ശീലമാക്കാം. ഹൃദയാരോഗ്യം നിലനിർത്താൻ കൊളസ്ട്രോൾ നില നിയന്ത്രിച്ചു നിർത്തണം. ചീത്ത കൊളസ്ട്രോളിന്റെ അളവു കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ കരിക്കിൻ വെള്ളത്തിലുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് ഏറെ മികച്ചതാണ്. വൃക്കകൾക്കുണ്ടാകുന്ന എല്ല തകരാറുകൾക്കും മൂത്രനാളിയിലെ അണുബാധയ്ക്കും മികച്ച…

    Read More »
  • Kerala

    സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ പ്രവർത്തി ദിനം; സെപ്റ്റംബർ 2 മുതൽ ഓണാവധി

    സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.ശക്തമായ മഴയെത്തുടർന്ന് സ്കൂളുകൾക്കു പല ദിവസങ്ങളിലും അവധി നൽകിയ സാഹചര്യത്തിൽ പാഠഭാ​ഗങ്ങൾ പഠിപ്പിച്ചുതീർക്കാനാണ് നാളെ ക്ലാസ് നടത്തുന്നത്. ഈ മാസം 24-ാം തിയതി ആരംഭിക്കുന്ന പരീക്ഷയ്ക്കു ശേഷം സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും. 12ന് ആണ് സ്കൂൾ വീണ്ടും തുറക്കുന്നത്.

    Read More »
Back to top button
error: