KeralaNEWS

ബൈക്ക് ടെട്രാപോഡിലേക്ക് ഇടിച്ചു കയറി മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

കൊല്ലം: ബൈക്ക് ടെട്രാപോഡിലേക്ക് ഇടിച്ചു കയറി മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു.കൊല്ലം പരവൂര്‍ തെക്കുംഭാഗം ചില്ലയ്ക്കല്‍ സ്വദേശികളായ അല്‍അമീന്‍, മാഹിന്‍, സുധീര്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നിന് ശേഷമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. രാവിലെ നടക്കാന്‍ ഇറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടവരെ കണ്ടെത്തിയത്.

റോഡിന്റെ വശത്ത് കടല്‍ കയറാതിരിക്കാന്‍ വേണ്ടി അടുക്കി വെച്ചിരിക്കുന്ന ടെട്രാപോഡിലേക്ക് മൂവരും സഞ്ചരിച്ച ബൈക്ക് ഇടിച്ച് കയറുകയായിരുന്നു. രാത്രിയിലെ മത്സ്യബന്ധനത്തിന് ശേഷം മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. പുലര്‍ച്ചെയായതിനാല്‍ ഇതുവഴി ആരും വരാതിരുന്നതിനാല്‍ മൂന്നുപേരും രക്തം വാര്‍ന്ന് മരിച്ചുവെന്നാണ് വിലയിരുത്തല്‍. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Back to top button
error: