ഏറ്റവും ശുദ്ധമായ പാനീയമാണ് കരിക്കിൻ വെള്ളം. ക്ഷീണമകറ്റാൻ കരിക്കിൻ വെള്ളത്തോളം മികച്ച മറ്റൊന്നില്ല. അറിയാം കരിക്കിൻ വെള്ളത്തിന്റെ ആരോഗ്യഗുണങ്ങൾ.
പ്രമേഹരോഗികൾക്ക്
കാലറി കുറഞ്ഞതും ഷൂഗർ ഒട്ടുമില്ലാത്തതുമായതിനാൽ പ്രമേഹരോഗികൾക്ക് മികച്ച ഒരു പാനീയമാണ്. ദാഹം ശമിപ്പിക്കാൻ സഹായിക്കുന്നു. ഗ്ലൂക്കോസിനെ ആഗിരണം ചെയ്യുകവഴി ഇത് രക്തത്തിലെത്തുന്നതു തടയുന്നു. ഇതിലെ അമിനോ ആസിഡുകൾ ഇൻസുലിൻ ഇൻസെറ്റിവിറ്റി നിയന്ത്രിക്കുന്നു.
ശരീരഭാരം കുറയാൻ
ഉപാപചയ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നു. ദാഹം ശമിപ്പിക്കുന്നു. ഫാറ്റ് ഒട്ടുമില്ലാത്തതിനാൽ പൊണ്ണത്തടിയുള്ളവർക്കും അമിതഭാരം ഉള്ളവർക്കും കുടിക്കാം. ഭാരം കൂടുകയില്ല.
ദഹനത്തിന്
ദിവസവും കരിക്ക് കുടിക്കുന്നത് നല്ലതാണ്. ഇതിലെ നാരുകൾ ദഹനക്കേടിന് പരിഹാരമേകും.
രക്തസമ്മർദം ഉള്ളവർക്ക്
കരിക്കിൻവെള്ളത്തിലെ ഇലക്ട്രോലൈറ്റുകൾ ഉയർന്ന രക്തസമ്മർദത്തിനു കാരണമാകുന്ന ഘടകങ്ങളെ ഇല്ലാതാക്കും. ബിപി ഉള്ളവർക്ക് കരിക്കിൻവെള്ളം ശീലമാക്കാം.
ഹൃദയാരോഗ്യം നിലനിർത്താൻ കൊളസ്ട്രോൾ നില നിയന്ത്രിച്ചു നിർത്തണം. ചീത്ത കൊളസ്ട്രോളിന്റെ അളവു കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ കരിക്കിൻ വെള്ളത്തിലുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് ഏറെ മികച്ചതാണ്.
വൃക്കകൾക്കുണ്ടാകുന്ന എല്ല തകരാറുകൾക്കും മൂത്രനാളിയിലെ അണുബാധയ്ക്കും മികച്ച പരിഹാരമാണ് കരിക്കിൻവെള്ളം. ഇതിന്റെ ആന്റിബാക്ടീരിയൽ ഗുണങ്ങൾ ബാക്ടീരിയകളെ തുരത്തും. കരിക്കിൻവെള്ളത്തിൽ പൊട്ടാസ്യം ധാരാളമുണ്ട്. ഇത് വൃക്കയിലെ കല്ലിനെ അലിയിച്ചു കളയും.
പതിവായി തലവേദനയോ മൈഗ്രേനോ അലട്ടാറുണ്ടോ? എങ്കിൽ വൈകേണ്ട, കരിക്കിൻ വെള്ളം ശീലമാക്കാം. തലവേദന അകറ്റുന്നതോടൊപ്പം ഇതിലടങ്ങിയ മഗ്നീഷ്യം മൈഗ്രേൻ അകറ്റാനും ഫലപ്രദമാണ്.
ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് ഏറെ നല്ലത്. ഒരു ഗ്ലാസ്സ് കരിക്കിൻ വെള്ളത്തിൽ ഗർഭിണികൾക്ക് ആവശ്യമായ മഗ്നീഷ്യം, പൊട്ടാസ്യം, അമിനോ ആസിഡ്, ജീവകം സി ഇവയുണ്ട്. കൂടാതെ നാരുകൾ ലഭിക്കുന്നതോടൊപ്പം കാലറി കുറവായതിനാൽ ഗർഭകാലത്ത് ശരീരഭാരം നിയന്ത്രിച്ചു നിർത്താനും സഹായിക്കും.
കാൻസറിനെ പ്രതിരോധിക്കാം
കാൻസർ ചികിൽസയിൽ ഫലപ്രദം. കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ സഹായിക്കുന്നു.
കരിക്കിൻ വെള്ളത്തിലെ പോഷകങ്ങൾ
കാൽസ്യം 6%
കാർബോഹൈഡ്രേറ്റ്സ് 9%
നാരുകൾ 3%
ഫോളേറ്റ് 2%
ഇരുമ്പ് 6%
മഗ്നീഷ്യം 15%
മാംഗനീസ് 17%
പ്രോട്ടീൻ 2%
പൊട്ടാസ്യം 17%
പാന്റോതെനിക് ആസിഡ് 5%
ഹൈബോഫ്ലേവിൻ 3%
സോഡിയം 11%
തയാമിൻ 4%
വൈറ്റമിൻ സി 10%
വൈറ്റമിൻ ബി6 3%
വൈറ്റമിൻ ഇ 3%
വൈറ്റമിൻ കെ 2%