KeralaNEWS

Pettiness അഥവാ എച്ചിത്തരം എന്ന വാക്കിൻ്റെ ആൾരൂപമാണ് ഗവർണൻ ആരിഫ് മുഹമ്മദ് ഖാൻ: മേഘനാഥ് ഞാലിൽ ഇടവലത്ത്

Pettiness അഥവാ എച്ചിത്തരം എന്ന വാക്കിൻ്റെ ആൾരൂപമാണ് ഗവർണൻ ആരിഫ് മുഹമ്മദ് ഖാൻ

അല്പന് പണം കിട്ടിയാൽ അർദ്ധരാത്രിയിലും കുടപിടിക്കുമെന്ന ചൊല്ല് പൂമാന് നന്നായി ഇണങ്ങും . ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ നിരന്തരം വിമർശിക്കുകയും ഏറ്റുമുട്ടലിനൊരുങ്ങുകയും ചെയ്യുന്ന ഇയാൾ തനിക്ക് രാഷ്ട്രീയ നിയമനം നൽകിയ BJP ക്ക് വേണ്ടി അട്ടിമറിപ്പണിയുടെ ക്വട്ടേഷൻ എടുത്തിരിക്കയാണ്.

Signature-ad

BJP ഇതര സർക്കാരുകളെ കേന്ദ്ര അന്വേഷണ ഏജൻസികൾ വഴി വരുതിയിലാക്കാനും പണമെറിഞ്ഞ് MLA മാരെ വിലക്കെടുത്ത് ഭരണം അട്ടിമറിക്കാനുമുള്ള ദ്വിമുഖ തന്ത്രങ്ങളാണ് സംഘികൾ പയറ്റുന്നത്.
ഇന്നലെ ദില്ലി ഉപമുഖ്യമന്ത്രിയുടെ വീട്ടിൽ നടത്തിയ CBI റെയിഡ് അതിൽ ഒടുവിലത്തെ സംഭവമാണ്.

മേൽപ്പറഞ്ഞ രണ്ട് ഓപ്പറേഷനുകളിൽ, MLA മാരെ വില കൊടുത്തു വാങ്ങിയുള്ള അട്ടിമറി കേരളത്തിൽ നടക്കില്ല .ഉള്ള അക്കൗണ്ട് കൂടി പൂട്ടിച്ച ഇടതുപക്ഷത്തോട് കട്ടക്കലിപ്പാണ് സംഘികൾക്ക്. രണ്ടാമത്തെ വഴി … അന്വേഷപ്പട്ടികളെ തുടലൂരിവിട്ട് വേട്ടയാടാൽ …. കഴിഞ്ഞ സർക്കാരിൻ്റെ അവസാന നാളുകളിൽ തുടങ്ങിയ ശ്രമം ഇതുവരെയും ഒരു കരപറ്റിയില്ല. ഒരു ഒരുമ്പെട്ട കള്ളക്കടത്തുകാരിയെ കൊണ്ട് ഇംഗ്ലീഷിൽ ഛർദ്ദിപ്പിച്ച് അതു കോരി സർക്കാരിനെ നേരെ എറിയാൻ തുടങ്ങിയിട്ട് നാള് കുറേയായി. പക്ഷെ എറിയുന്നതെല്ലാം സ്വന്തം തലയിൽ തന്നെ വീഴുന്നു.

ഇതൊന്നും നടക്കാത്തതു കൊണ്ടാണ്
കേന്ദ്രത്തിൻ്റെ കാവൽ നായയെ അഴിച്ച് വിട്ടിരിക്കുന്നത്. അയാൾ അരിശം തീരാതെ പുരയ്ക്ക് ചുറ്റും മണ്ടി നടക്കുന്നു .രാജ്ഭവനിൽ മാപ്രകളെ വിളിച്ചു കൂട്ടി ആരോപണമുന്നയിക്കുന്നു. സർക്കാർ ചെലവിൽ ദില്ലിയിലേയ്ക്ക് പറന്ന് ,കേരള ഹൗസിൽ സർക്കാർ ചെലവിൽ ഉണ്ടുറങ്ങി സർക്കാരിനെ ഭള്ള് പറയുന്നു. ദുരാരോപണങ്ങൾ ഉന്നയിക്കുന്നു. മുന വച്ച് സംസാരിക്കുന്നു. വിരട്ടുന്നു .

ഇയാളാരെന്നാ കരുതുന്നത്. ഒരു ശ്മശ്രുവിൻ്റെ വില പോലും ഇയാളുടെ ഉദീരണത്തിനില്ല . ഈഗോയും അഹങ്കാരവും കേരളത്തിൽ വിൽക്കില്ല എന്ന്‌ ഇയാളുടെ ഉപദേശികളായ സംഘികൾ പറഞ്ഞു കാണില്ല .

സർവ്വകലാശാല നിയമനത്തിൽ ക്രമക്കേട് ഉണ്ടെന്നു തെളിഞ്ഞാൽ നടപടിയെടുക്കാൻ ചാൻസലർക്ക് കഴിയും .അതു ചെയ്താൽ പോരെ. ബാക്കി കോടതി തീരുമാനിക്കും . അതിനു പകരം ദിവസവും വാർത്താ സമ്മേളനം വിളിച്ച് വായിൽ തോന്നിയത് വിളിച്ചു പറയുന്ന പോഴനായി എന്തിനധപ്പതിക്കണം.

ഇങ്ങേര് രാഷ്ടീയ നിയമനം അനുവദിക്കില്ല എന്ന് പറയുമ്പോൾ ചിരിയാണ് വരുന്നത്. സർവ്വകലാശാലയിൽ രാഷ്ട്രീയം മാത്രം നോക്കി ഒരാളെ നിയമിച്ചെങ്കിൽ തെറ്റു തന്നെ. പക്ഷെ ഈ പുംഗവനെ ഗവർണനാക്കിയത് രാഷ്ട്രീയം നോക്കിയല്ലേ? രാജ്ഭവനിൽ സർക്കാർ ചെലവിൽ BJP ക്കാരനെ നിയമിച്ചത് ഏത് മെറിറ്റിൻ്റെ അടിസ്ഥാനത്തിലാണ്?

ഗവർണർ സർക്കാരിനെ സുഗമമായി പ്രവർത്തിക്കാൻ അനുവദിക്കാതെ , ഒരടവും ഫലിക്കാതെ വന്നപ്പോൾ സംഘികളുടെ നാവായി പ്രവർത്തിച്ച് ആ സ്ഥാനത്തിൻ്റെ വില കളയുന്നു. നിയമ നിർമ്മാണ സഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ പിടിച്ചു വെക്കുന്നു.

ഇയാളുടെ വിചാരം രാജാവാണെന്നാണ്.
മുഖ്യമന്ത്രി തന്നെ വേണ്ട വിധം ഗൗനിക്കുന്നില്ലെന്ന് ഉന്നതോദ്യോഗസ്ഥരോട് പരാതി പറയുന്നു . ഇയാളുടെ കുര കേട്ട് പേടിച്ച് ഓടിച്ചെന്ന് അണ്ണാ …… മാപ്പാക്കണം എന്ന് മുഖ്യമന്ത്രി പറയുമെന്നാണ് കരുതുന്നതെങ്കിൽ ആ പൂതി മനസ്സിലിരിക്കുകയേയുള്ളൂ. കല്ലിൽ കടിച്ച് പല്ല് കളയണ്ട ….

കടപ്പാട് :സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷൻ മുൻ പി ആർ ഒ മേഘനാഥ് ഞാലിൽ ഇടവലത്ത്

Back to top button
error: