KeralaNEWS

ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭ ഇന്ന് പരിഗണിക്കും

ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭ ഇന്ന് പരിഗണിക്കും. ബില്ലില്‍ സിപിഐയും സിപിഐഎമ്മും തമ്മില്‍ ധാരണയായി. മുഖ്യമന്ത്രിക്കെതിരായ ഉത്തരവില്‍ പുഃനപരിശോധന അധികാരം നിയമസഭക്ക് നല്‍കുന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് പരിഗണനയിലുള്ളത്. പ്രതിപക്ഷം ബില്ലിനെ എതിര്‍ക്കും. ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്‍ നാളെ സഭ പരിഗണിക്കും.

ലോകായുക്ത ഉത്തരവുകള്‍ പരിശോധിക്കാന്‍ സ്വതന്ത്ര സമിതിയെ നിശ്ചയിക്കണം എന്നായിരുന്നു സിപിഐയുടെ ആവശ്യം. എന്നാല്‍ ഈ നിലപാടില്‍ നിന്നും സിപിഐ പിന്മാറി. മന്ത്രിമാര്‍ക്കെതിരായ വിധി മുഖ്യമന്ത്രിയും എംഎല്‍മാര്‍ക്കെതിരായ വിധി സ്പീക്കറും പരിശോധിക്കും. സിപിഐയുടെ നിലപാട് ഔദ്യോഗിക ഭേദഗതിയായി കൊണ്ട് വരാനാണ് സര്‍ക്കാര്‍ നീക്കം. ബില്‍ ഇന്ന് തന്നെ സബ്ജക്ട് കമ്മിറ്റിക്ക് കൈമാറും.

 

Back to top button
error: