KeralaNEWS

ഡ്യൂട്ടി ബഹിഷ്കരിച്ച് കെ എസ് ആർ ടി സിക്ക് നഷ്ടം വരുത്തി; ജീവനക്കാരിൽ നിന്നും നഷ്ടം തിരിച്ചു പിടിക്കാൻ ഉത്തരവ്

തിരുവനന്തപുരം; സർവ്വീസ് പുനക്രമീകരിച്ചതിൽ പ്രതിഷേധിച്ച് ഡ്യൂട്ടി ബഹിഷ്കരിച്ച് സർവ്വീസ് മുടക്കിയത് മൂലം കോർപ്പറേഷന് ഉണ്ടാക്കിയ നഷ്ടം ജീവനക്കാരിൽ നിന്നും തിരിച്ച് പിടിക്കാനുള്ള ഉത്തരവ് ഇറക്കി. നഷ്ടം ഉണ്ടാക്കിയ 111 ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും 9,49,510 രൂപ 5 തുല്യ ​ഗഡുക്കളായി തിരിച്ചു പിടിക്കാനാണ് ഉത്തരവ്.

2022 ജൂൺ 26 ന് സർവ്വീസ് മുടക്കിയ പാപ്പനംകോട്, വികാസ് ഭവൻ, സിറ്റി , പേരൂർക്കട ഡിപ്പോകളിലെ ജീവനക്കാരാണ് നടപടിക്ക് വിധേയരായത്. പാപ്പനംകോട് ഡിപ്പോയിൽ നിന്നും സർവ്വീസ് മുടക്കിയതിനെ തുടർന്ന് വരുമാന നഷ്ടമുണ്ടായ 1,35,000 രൂപ 8 കണ്ടക്ടർമാരിൽ നിന്നും, വികാസ് ഭവനിലെ സർവ്വീസ് മുടക്കിയ കാരണം ഉണ്ടായ നഷ്ടമായ 2,10,382 രൂപ 13 ഡ്രൈവർമാരും , 12 കണ്ടക്ടർമാരിൽ നിന്നും, സിറ്റി യൂണിറ്റിലെ 17 കണ്ടക്ടർമാരിൽ നിന്നും 11 ഡ്രൈവർമാരിൽ നിന്നുമായി ഉണ്ടായ നഷ്ടമായ 2,74,050 രൂപ , പേരൂർക്കട ഡിപ്പോയിലെ 25 കണ്ടക്ടർമാരിൽ നിന്നും 25 ഡ്രൈവർമാരിൽ നിന്നുമായി നഷ്ടമായ 3,30,075 രൂപ തിരിച്ചു പിടിക്കാനുമാണ് ഉത്തരവായത്.

ഇത് കൂടാതെ 2021 ജൂലൈ 12 ന് Spread over ഡ്യൂട്ടി നടത്തിപ്പിൽ പ്രതിക്ഷേധിച്ച് പാറശ്ശാല ഡിപ്പോയിലെ 8 ജീവക്കാർ ഡ്യൂട്ടിക്ക് ഹാജരാകാത്തതിനെ തുടർന്ന് സർവ്വീസ് റദ്ദാക്കിയതിനെ തുടർന്ന് ഉണ്ടായ നഷ്ടമായ 40,277 രൂപ 8 ജീവക്കാരിൽ നിന്നും തുല്യമായി തിരിച്ചു പിടിക്കാനും ഉത്തരവിട്ടു.

Back to top button
error: