ചെങ്ങന്നൂര്‍: തനിച്ചുതാമസിക്കുന്ന വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അരീക്കര മലയുടെ പടിഞ്ഞാറേതി ല്‍ പരേതനായ യശോധരന്റെ ഭാര്യ രാധാമണി (56) യാണ് മരിച്ചത്.
രാവിലെ വാതില്‍ തുറക്കാതെ വന്നതിനെത്തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഉടന്‍തന്നെ പോലീസില്‍ അറിയിച്ചു. മേല്‍നടപടികള്‍ സ്വീകരിച്ചു. മക്കള്‍: ജിബിന്‍ (മനു), പരേതനായ നിഥിന്.