NEWS
ഏഴ് മാസം ഗർഭിണിയായ റാന്നി സ്വദേശിനിയായ പത്തൊന്‍പതുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി
റാന്നി : ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. റാന്നി സ്വദേശിനിയായ പത്തൊന്‍പതുകാരിയാണ് മരിച്ചത്.ഗര്‍ഭസ്ഥശിശുവും മരിച്ചു.
മുന്‍പ് പോക്സോ കേസില്‍ ഇരയായിരുന്ന യുവതി കാമുകനൊപ്പമാണ് താമസിച്ചിരുന്നത്.ഇയാള്‍ പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന് ന് നാട്ടുകാര്‍ ആരോപിച്ചു. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
യുവതിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.