എരുമേലി: അയ്യപ്പൻമാരുടെ പ്രധാന കുളിക്കടവായ എരുമേലി ഓരുങ്കൽ കടവിൽ ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം നിർമ്മിച്ച വഴിയിടം – കോംപ്ലക്സ് തകർന്നിട്ട് ഒരു വർഷം പൂർത്തിയാകുന്നു.
കഴിഞ്ഞ വർഷത്തെ പ്രളയത്തിലാണ് കോംപ്ലക്സ് തകർന്നത്.പ്രളയത്തിൽ തകർന്ന ശുചി മുറി, വിശ്രമ കേന്ദ്രം, കോഫീ ബാർ എന്നിവ പുനർ നിർമ്മിച്ച് തീർത്ഥാടകർക്ക് ഉപകാരപ്രദമായി നിലനിർത്താൻ ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കണം.വഴിയാത്രക്കാർക്കും മണ്ഡല കാലത്ത് നൂറുകണക്കിന് അയ്യപ്പൻമാർക്കും പ്രയോജനപ്പെടുന്ന ഒന്നാണിത്.