NEWS

ചില്ലി ഗോബി ഉണ്ടാക്കുന്ന വിധം

ഴയുടെ കുളിരിൽ ചൂട് ചായക്കൊപ്പം കറുമുറെ കഴിക്കാൻ ഇതാ ചില്ലി ഗോബി.മഴയോടൊപ്പം കൊറിക്കാൻ ഇതിലും മികച്ച മറ്റൊരു ഭക്ഷണമില്ല.

വേണ്ട സാധനങ്ങൾ

1. കോളിഫ്ളവർ ചെറിയ പൂക്കളായി അടർത്തിയത് – അരക്കിലോ

Signature-ad

2. സോയാസോസ് – രണ്ടു ചെറിയ സ്പൂൺ

3. മൈദ – മുക്കാൽ കപ്പ്

കോൺഫ്ളോർ – മുക്കാൽ കപ്പ്

വെള്ളക്കുരുമുളകുപൊടി – ഒരു നുള്ള്

4. സെലറി പൊടിയായി അരിഞ്ഞത് – നാലു ചെറിയ സ്പൂൺ

ബേക്കിങ് സോഡ – മൂന്നു നുള്ള്

5. മുട്ടവെള്ള – ഒരു മുട്ടയുടേത്

6. എണ്ണ – വറുക്കാൻ ആവശ്യത്തിന്

7. വറ്റൽമുളക് – 10, ചതച്ചത്

സവാള പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

മൈദ – ഒരു ചെറിയ സ്പൂൺ

8. ടുമാറ്റോ സോസ് – നാലു ചെറിയ സ്പൂൺ

മുളകുപൊടി – അര ചെറിയ സ്പൂൺ

9. വെജിറ്റബിൾ സ്റ്റോക്ക് – ഒരു കപ്പ്

വിനാഗിരി – രണ്ടു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

10. കാപ്സിക്കവും സെലറിയും പൊടിയായി അരിഞ്ഞത് – അലങ്കരിക്കാൻ

 

പാകം ചെയ്യുന്ന വിധം

∙ കോളിഫ്ളവറിൽ സോയാസോസ് പുരട്ടി വയ്ക്കണം.

∙ മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു കുറുകെ കലക്കിയ ശേഷം നാലാമത്തെ ചേരുവ ചേർത്തിളക്കുക. ഇതിലേക്കു മുട്ടവെള്ള നന്നായി അടിച്ചു പതപ്പിച്ചതു മെല്ലേ ചേർത്തു യോജിപ്പിക്കണം.

∙ കോളിഫ്ളവർ ഈ മാവിൽ മുക്കി തിളച്ച എ ണ്ണയിലിട്ടു നല്ല ചുവപ്പു നിറത്തിൽ വറുത്തു കോരുക.

∙ അൽപം എണ്ണ ചൂടാക്കി ഏഴാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙ ഇതിലേക്ക് എട്ടാമത്തെ ചേരുവ ചേർത്തു ചൂടാകുമ്പോൾ ഒൻപതാമത്തെ ചേരുവ ചേർത്തിളക്കുക.

 

 

 

∙ നന്നായി തിളയ്ക്കുമ്പോൾ കോളിഫ്ളവർ വറുത്തതും കാപ്സിക്കവും സെലറിയും േചർത്തിളക്കി വാങ്ങി ചൂടോടെ വിളമ്പാം.

Back to top button
error: