CrimeNEWS

കുപ്രസിദ്ധ മോഷ്ടാവ് നിലമ്പൂരില്‍ പിടിയില്‍

മലപ്പുറം: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് നിലമ്പൂരില്‍ പിടിയില്‍. കോട്ടയം പനച്ചിപ്പാറ സ്വദേശി സുരേഷ് ആണ് അറസറ്റിലായത്. മുപ്പതോളം മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാള്‍. പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന വിവരമറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച സുരേഷിനെ, നിലമ്പൂര്‍ ബസ് സ്റ്റാന്‍ഡില്‍വച്ചാണ് പിടികൂടിയത്.

കൂത്താട്ടുകുളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജയിലിലായിരുന്ന സുരേഷ് രണ്ടാഴ്ച മുന്‍പാണ് പുറത്തിറങ്ങിയത്. കോട്ടയം രാമപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെന്നീര പ്രദേശത്ത് ജൂലൈ 23ന് സുരേഷ് മോഷണ ശ്രമം നടത്തിയിരുന്നു. എന്നാല്‍, സിസിടിവി ക്യാമറ ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാള്‍ പിന്തിരിയുകയായിരുന്നു.

ഈ സമയം വീട്ടുകാര്‍ കുടുംബസമേതം അമേരിക്കയിലായിരുന്നു. ചോക്കാട് സ്വദേശിനിയെ വിവാഹം കഴിച്ച് 30 വര്‍ഷത്തോളമായി സുരേഷ് ചോക്കാട്, വണ്ടൂര്‍, പൂക്കോട്ടുംപാടം തുടങ്ങിയ സ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിച്ച് വരികയാണ്.

Back to top button
error: