Month: August 2022

  • Crime

    സൗദിയില്‍ അഴിമതി നടത്തിയതിന് 78 ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

    റിയാദ്: സൗദി അറേബ്യയില്‍ അഴിമതി നടത്തിയ വിവിധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പിടിയില്‍. കൈക്കൂലി, വ്യാജരേഖ ചമയ്ക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങളിലേര്‍പ്പെട്ട 78 പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് സൗദി അഴിമതി വിരുദ്ധ അതോറിറ്റിയായ ‘നസഹ’ അറിയിച്ചു. പ്രതിരോധം, ആഭ്യന്തരം, ആരോഗ്യം, നീതിന്യായം, വിദ്യാഭ്യാസം, മുനിസിപ്പല്‍-ഗ്രാമകാര്യ-ഭവനനിര്‍മാണം എന്നീ ആറ് മന്ത്രാലയങ്ങളില്‍ ജോലി ചെയ്തിരുന്നവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ ചിലരെ ജാമ്യത്തില്‍ വിട്ടു. ഇതിന് പുറമെ 116 പേരെ സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. കൈക്കൂലി, സ്വജനപക്ഷപാതം, അധികാര ദുര്‍വിനിയോഗം, വ്യാജരേഖ ചമയ്ക്കല്‍ എന്നിവ ഭരണപരമായ അഴിമതിയും കള്ളപ്പണം വെളുപ്പിക്കല്‍ പോലുള്ളവ സാമ്പത്തിക കുറ്റകൃത്യവുമായാണ് കണക്കാക്കുന്നതെന്ന് ‘നസഹ’ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഏറെ ഗൗരവമുള്ള കുറ്റകൃത്യങ്ങളാണ് നിരീക്ഷണങ്ങളില്‍ കണ്ടെത്തിയത്.

    Read More »
  • India

    ദില്ലിയില്‍ മദ്യക്ഷാമം; ഉപഭോക്താക്കള്‍ അയല്‍സംസ്ഥാനങ്ങളിലേക്ക്

    ദില്ലി: ലൈസൻസ് കാലാവധി അവസാനിച്ചതിനെ തുടർന്ന് മദ്യഷോപ്പുടമകൾ അടച്ചിട്ടതോടെ തലസ്ഥാന ന​ഗരമായ ദില്ലിയിൽ മദ്യക്ഷാമം. സർക്കാർ മദ്യവിൽപ്പനകൾക്കുള്ള എക്‌സൈസ് ലൈസൻസ് ഓഗസ്റ്റ് 31 വരെ നീട്ടിയെങ്കിലും ലെഫ്. ​ഗവർണറുടെ അനുമതി ലഭിക്കാത്തതിനാൽ നഗരത്തിലെ മദ്യശാലകൾ തിങ്കളാഴ്ച മുതൽ പ്രവർത്തിച്ചില്ല. വിവാദമായ മദ്യ നയം സർക്കാർ പിൻവലിച്ചതിനെ തുടർന്ന് മദ്യഷാപ്പുകളുടെ ലൈസൻസ് ജൂലൈ 31ന് അവസാനിക്കാനിച്ചിരുന്നു. എന്നാൽ, ലൈസൻസ് ഓഗസ്റ്റ് 31 വരെ നീട്ടാൻ ദില്ലി സർക്കാർ തീരുമാനിച്ചു. എങ്കിലും ​ഗവർണറുടെ അനുമതി ലഭിക്കാത്തതിനാൽ ദില്ലിയിലെ 468 സ്വകാര്യ മദ്യവിൽപ്പനശാലകൾ ഓഗസ്റ്റ് 1 മുതൽ അടച്ചിടാൻ തീരുമാനിച്ചു. ദില്ലി ലെഫ്റ്റനന്റ് ഗവർണറുടെ അനുമതി ലഭിക്കുന്നതുവരെ മദ്യശാലകൾ പ്രവർത്തിക്കില്ലെന്നും ഉടമകൾ വ്യക്തമാക്കി. നിലവിലുള്ള മദ്യവിൽപ്പന ലൈസൻസുകൾ ഒരു മാസത്തേക്ക് നീട്ടിയ ക്യാബിനറ്റ് തീരുമാനത്തിന് അനുമതി ലഭിക്കാനായി ലഫ്റ്റനന്റ് ഗവർണർക്ക് അയച്ചിട്ടുണ്ട്. ജൂലൈ 31 ന് ശേഷവും മദ്യശാലകൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള ഉത്തരവ് ​ഗവർണറുടെ അനുമതിക്ക് ശേഷം പുറപ്പെടുവിക്കുമെന്ന് അധികൃതർ പറഞ്ഞു. വിവാദമായതിനെ തുടർന്ന് 2021-22ലെ…

    Read More »
  • India

    എന്‍.ടി രാമറാവുവിന്റെ മകൾ ഉമാ മഹേശ്വരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

    തെലുങ്ക് സൂപ്പര്‍ സ്റ്റാറും അവിഭക്ത ആന്ധ്രപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയുമായ എന്‍.ടി. ആറിന്റെ 12 മക്കളില്‍ ഏറ്റവും ഇളയവളായ ഉമാ മഹേശ്വരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പക്ഷേ ആത്മഹത്യക്കുറിപ്പോ മറ്റ് സൂചനകളോ ലഭിച്ചിട്ടില്ലെന്നു ഹൈദരാബാദ് പൊലീസ് കമ്മിഷണർ സി.വി.ആനന്ദ് അറിയിച്ചു. കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു എന്നും അദ്ദേഹം അറിയിച്ചു. എന്‍.ടി.ആറിന്റെ ഏറ്റവും ഇളയ മകളായ ഉമാ മഹേശ്വരി ഏറെകാലമായി ശ്വാസകോശ രോഗത്തിനു ചികിത്സയിലായിരുന്നു. മരണവിവരമറിഞ്ഞു സഹോദരി ഭര്‍ത്താവും അന്ധ്ര മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു അടക്കമുള്ള ബന്ധുക്കള്‍ ജൂബിലി ഹില്‍സിലെ വീട്ടിലെത്തി. പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.

    Read More »
  • Kerala

    മങ്കിപോക്സ്: രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം

    തൃശൂര്‍: തൃശൂരിലെ യുവാവിന്‍റെ മരണം മങ്കിപോക്‌സ് മൂലമാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ച് ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. മങ്കിപോക്സ് രോഗലക്ഷണങ്ങൾ ഉള്ളവര്‍ അക്കാര്യം മറച്ചു വയ്ക്കരുതെന്നും കൃത്യമായി നിരീക്ഷണത്തിൽ പോകുകയും ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിച്ച് സഹായം തേടണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. തൃശ്ശൂരിൽ മങ്കിപോക്സ് ബാധിതനായ യുവാവ് മരണപ്പെട്ട സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. രോഗ വിവരം മറച്ചുവച്ചത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂര്‍ പുന്നയൂര്‍ കുറഞ്ഞിയൂര്‍ സ്വദേശി 22 വയസ്സുകാരന്‍ വിദേശത്ത് നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജൂലൈ 21 നാണ് എത്തിച്ചേര്‍ന്നത്. വിദേശത്ത് ജോലി ചെയ്തു വരവേ ഒരു മാസമായി ഇടവിട്ട് പനി ഉണ്ടാവുകയും അതിനായി വൈദ്യസഹായം തേടുകയും ചെയ്തിരുന്നു. നാട്ടില്‍ വന്നതിന് ശേഷം യുവാവ് വീട്ടുകാരുമായും സുഹൃത്തുക്കളുമായും അടുത്ത് ഇടപഴകിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. പനിയോടൊപ്പം അപസ്മാരം പോലെയുള്ള ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നാണ് ജൂലൈ 27ന് യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗനില…

    Read More »
  • India

    2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ മോദിയുടെ നേതൃത്വത്തില്‍തന്നെ ബിജെപി നേരിടും: അമിത് ഷാ

    പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍തന്നെ ബിജെപി 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് അമിത് ഷാ. ബിജെപിയുടെ ഏഴ് പോഷക സംഘടനകളുടെ സംയുക്ത ദേശീയ എക്സിക്യൂട്ടീവ് യോഗത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്തു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ മൂന്നാം തവണയും ബിജെപി കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. മോദിയുടെ വ്യക്തി പ്രഭാവവും കേന്ദ്ര സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങളും മുന്‍പ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ ലഭിച്ചതിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ബിജെപിയെ സഹായിക്കും. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പോഷക സംഘടനകളെ ശക്തമാക്കാന്‍ അമിത് ഷാ അഭ്യര്‍ഥിച്ചു. ബിഹാറിലേത് അടക്കമുള്ള ബിജെപിയുടെ എല്ലാ ഘടകകക്ഷികളും 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഒപ്പമുണ്ടാകുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് പറഞ്ഞു. ബിഹാറില്‍ ബിജെപിയും ജെഡിയുവും തമ്മില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നതിനിടെ നിതീഷ് കുമാറിന്റെ അടുത്ത രാഷ്ട്രീയ നീക്കം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെയാണ് സിങ്ങിന്റെ പരാമര്‍ശം.  

    Read More »
  • മലപ്പുറത്ത് അധിക പ്ലസ്വണ്‍ ബാച്ച് അനുവദിക്കാന്‍ ഉത്തരവിടില്ല, കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ സമയബന്ധിതമായി തീരുമാനം എടുക്കണം: സുപ്രീംകോടതി

    ന്യൂഡല്‍ഹി: മലപ്പുറം ജില്ലയിലെ സ്‌കൂളുകളില്‍ അധിക പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കണമെന്ന് ഉത്തരവിടില്ലെന്ന് സുപ്രീം കോടതി. അധിക ബാച്ചുകള്‍ക്കുള്ള സാമ്പത്തിക ബാധ്യത വഹിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം ജില്ലയിലെ വിദ്യാഭ്യാസ ആവശ്യകത പരിഗണിച്ച് കൂടുതല്‍ എയ്ഡഡ്, അണ്‍ എയ്ഡഡ് പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് സമയ ബന്ധിതമായി തീരുമാനം എടുക്കാന്‍ സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ ആവശ്യം കൂടി കണക്കിലെടുത്ത് അധിക ബാച്ചുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഈ നടപടി മൂന്നാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. എയ്ഡഡ് ബാച്ചുകള്‍ അനുവദിക്കാനാകില്ലെങ്കില്‍ അണ്‍ എയ്ഡഡ് ബാച്ചുകള്‍ അനുവദിക്കുന്നത് സംബന്ധിച്ചും സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് ഹൈക്കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് മാരായ സഞ്ജയ് കിഷന്‍ കൗള്‍, എം എം…

    Read More »
  • Crime

    ഒരു തുള്ളി ഉമിനീർ മതി, ഉപയോഗിച്ച ലഹരി ഏതെന്നറിയാം, ടൂൾകിറ്റുമായി പരിശോധനയ്ക്ക് എക്‌സൈസ്‌

    തിരുവനന്തപുരം: നിരോധിത ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നവരെ പെട്ടെന്ന് പിടികൂടാനുള്ള കിറ്റുമായി എക്‌സൈസ് വകുപ്പ്. നിരോധിത ലഹരി ഉപയോഗിച്ചുവെന്ന് കണ്ടെത്താനുപയോഗിക്കുന്ന അബോണ്‍ കിറ്റുകളുമായി വ്യാപക പരിശോധനയാണ് എക്‌സൈസ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് വ്യാപകമായി എം.ഡി.എം.എ. അടക്കമുള്ള സിന്തറ്റിക് ലഹരി വസ്തുക്കള്‍ എത്തുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. വിദ്യാര്‍ഥികളില്‍ പോലും നിരോധിത ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപകമാകുന്നുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് തന്ത്രപരമായ പരിശോധനയുമായി എക്‌സൈസ് നീങ്ങുന്നത്. ഉമിനീരില്‍ നിന്ന് ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ സാധിക്കുന്ന അബോണ്‍ പരിശോധന കിറ്റുമായാണ് എക്‌സൈസ് രംഗത്തിറക്കിയിരിക്കുന്നത്. യുവാക്കളെയും വിദ്യാര്‍ഥികളെയും ലഹരി ഉപയോഗത്തില്‍നിന്ന് അകറ്റി നിര്‍ത്തുകയെന്നതാണ് പരിശോധന കിറ്റുപയോഗിക്കുന്നതിന്റെ പ്രധാന ലക്ഷ്യമെന്ന് അഡീ. എക്സൈസ് കമ്മീഷണര്‍ ഇ.എന്‍. സുരേഷ് പറഞ്ഞു. അല്ലാതെ വ്യാപകമായ നിയമനടപടി സ്വീകരിക്കുന്നതിന് വേണ്ടിയല്ല. ലഹരി ഉപയോഗിച്ചവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ വരാന്‍ പ്രേരിപ്പിക്കും. അതിനുള്ള പിന്തുണ എക്സൈസ് വകുപ്പ് നല്‍കും. അതേസമയം ഇത്തരം ലഹരി വസ്തുക്കള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയും ഉണ്ടാകും. കിറ്റുപയോഗിച്ച് ഭാവിയില്‍ കൂടുതല്‍ പരിശോധനകളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എം.ഡി.എം.എ.,…

    Read More »
  • Crime

    വാടകക്കെടുത്ത കാർ വിൽപ്പന : യുവാവ് പിടിയിൽ

    തിരുവനന്തപുരം : റെൻ്റ് എ കാർ വാടകയ്ക്ക് എടുത്ത് മറിച്ച് വിൽക്കുന്ന സങ്കത്തിലെ പ്രധാനി പിടിയിൽ. കോയമ്പത്തൂർ കന്നി അമ്മൻ നഗർ സ്വദേശി സന്തോഷ് കുമാർ (34) ആണ് പിടിയിലായത്. കേരളത്തിലെ പ്രമുഖ ഓട്ടോമൊബൈൽ ഡീലേഴ്സ് ആയ EVM ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലള്ള EVM wheels റെൻ്റ് എ കാർ സ്ഥാപനത്തിൻ്റെ തിരുവനന്തപുരം ബ്രാഞ്ചിൽ നിന്നും ജൂലൈ 7ന് വാടകക്ക് എടുത്ത നിസ്സാൻ ടെറാനോ കാർ ആണ് ഇയ്യാൾ കോയമ്പത്തൂരിൽ മറിച്ച് വിറ്റത്. സമാനമായ നിരവധി കേസുകളിൽ ഇയ്യാൾ പ്രതിയാണ്. ശംഖുമുഖം AC പൃഥ്വിരാജിൻ്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരം പേട്ട CI റിയാസ് രാജ, SI ഷിബു, CPO കണ്ണൻ, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ 20/07ന് കോയമ്പത്തൂർ നിന്നും ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും തുടർന്ന് ഇന്നലെ (31/07) കോയമ്പത്തൂർ ഉക്കടം മാർക്കറ്റിന് സമീപം ഉണ്ടായിരുന്ന ക്വറ്റേഷൻ സങ്കത്തിൻ്റെ കയ്യിൽ നിന്നും വാഹനം കണ്ടുപിടിക്കുകയും അതിസാഹസികമായി വാഹനം റിക്കവറി ചെയ്തു പേട്ട സ്റ്റേഷനിൽ…

    Read More »
  • Kerala

    മയക്കുമരുന്ന് വില്‍പന, ദമ്പതികളടക്കം 3 പേര്‍ അറസ്റ്റില്‍; 75 കിലോ കഞ്ചാവും 52 ഗ്രാം എം.ഡി.എം.എ യും പിടിച്ചെടുത്തു

    മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മയക്കുമരുന്ന് വില്‍പന നടത്തിയ കുറ്റത്തിന് ദമ്പതികളടക്കം മൂന്ന് പേരെ എക്സൈസ് പിടികൂടി. മലപ്പുറം ജില്ലയിലെ ഉബൈദുല്ല(26), ബന്ധു അബ്ദുര്‍ റഹ് മാന്‍(56), ഭാര്യ സീനത്ത് (50) എന്നിവരാണ് അറസ്റ്റിലായത്. പിടിക്കപ്പെടുമ്പോള്‍ ഇവരുടെ കൈവശം 75 കിലോ കഞ്ചാവും 52 ഗ്രാം എം.ഡി.എം.എയും ഉണ്ടായിരുന്നു എന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ഉബൈദുല്ലയുടെ ബൈകില്‍ നിന്ന് എം.ഡി.എം.എയും അബ്ദുര്‍ റഹ് മാന്റെ വീട്ടില്‍നിന്ന് കഞ്ചാരും പിടിച്ചെടുത്തു. മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍ ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ ഇവരെ വലയിലാക്കിയത്. കൂടുതല്‍ ലാഭം പ്രതീക്ഷിച്ച് പുതുതലമുറയും മയക്കുമരുന്നുകള്‍ വന്‍തോതില്‍ വില്‍പന നടത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും.

    Read More »
  • Health

    ശ്വാസകോശ കാൻസർ ദിനം ഓർമിപ്പിക്കുന്നു, പുകവലി അത്ര കൂൾ അല്ല!

    സിനിമയുടെ ടൈറ്റിൽ മുതൽ സിഗരറ്റിന്റെ പാക്കറ്റിൽ വരെ നാം ദിവസവും കാണുകയും അവഗണിക്കുകയും ചെയ്യുന്ന ഒരു മുന്നറിയിപ്പാണിത്. എന്നിട്ടും ഇതിവിടെ വീണ്ടും എടുത്തുപറയുന്നത് ഇന്ന്, ഓഗസ്റ്റ് ഒന്ന്, ലോക ശ്വാസകോശ കാൻസർ ദിനമായത് കൊണ്ടാണ്. അതുകൊണ്ട്, പതിവ് പോലെ ഇതിനെയും അവഗണിക്കാതെ, ആരോഗ്യമുള്ള നല്ല നാളെകൾക്കായി തുടർന്ന് വായിക്കുക.സ്‌കൂളിലോ കോളേജിലോ പഠിക്കുമ്പോൾ ഒരു സ്റ്റൈൽ സ്റ്റേറ്റ്മെന്റായി തുടങ്ങിയ ശീലമായിരിക്കും പുകവലി. സുഹൃത്തുക്കളുടെയോ സിനിമകളുടെയോ സ്വാധീനം കൊണ്ടായിരിക്കും പലരും പുകവലിച്ചു തുടങ്ങുന്നത്. പക്ഷെ ആ  ശീലം ക്ഷണിച്ചുവരുത്തുന്ന ആരോഗ്യപ്രശ്നങ്ങളുടെ ഗൗരവം തിരിച്ചറിഞ്ഞാൽ, ഒരിക്കലും നിങ്ങൾ പുകവലിച്ച് തുടങ്ങില്ല. നമ്മുടെ രാജ്യത്ത് ഏറ്റവുമധികം ആളുകളിൽ കാണുന്ന അർബുദമാണ് ശ്വാസകോശ ക്യാൻസർ. ലോകത്താകമാനം ഏറ്റവുമധികം ആളുകളെ കൊല്ലുന്ന രോഗങ്ങളിൽ ഒന്നും അതുതന്നെ. ശ്വാസകോശ അർബുദത്തിന് ചികിത്സ തേടിയെത്തുന്നവരിൽ പത്തിൽ ഒമ്പത് പേരും പുകവലിക്കാരാണ്.എന്നാൽ ഇപ്പോൾ ഈ ക്യാൻസറിന് ചികിത്സ തേടിയെത്തുന്നവരിൽ 25% വും പുകവലിക്കാത്തവരാണ്. സ്ത്രീകൾക്കിടയിലും ശ്വാസകോശ അർബുദം ഇപ്പോൾ കൂടുതലായി കണ്ടുവരുന്നു. പാസീവ് സ്‌മോക്കിങ്,…

    Read More »
Back to top button
error: