Month: August 2022
-
Kerala
”ഇനി പരാതി പറയില്ല, യൂത്ത് കോണ്‍ഗ്രസ് പാര്‍ട്ടി പിടിച്ചെടുക്കും”
തൃശൂര്‍: സഹകരണ ബാങ്കുകളില്‍ വ്യക്തിതാല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് നിയമനങ്ങള്‍ നടത്തുന്നയിടങ്ങളില്‍ ഗൗരവകരമായ ഇടപെടല്‍ കോണ്‍ഗ്രസ് നടത്തണമെന്നും അതിന് പാര്‍ട്ടി തയാറാകുന്നില്ലെങ്കില്‍ പരാതി പറയുന്നതിന് പകരം പാര്‍ട്ടി പിടിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ക്ക് കരുത്ത് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ. തൃശൂരില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ യുവ ചിന്തന്‍ ശിവിര്‍-2ല്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എ.ഐ.സി.സി സെക്രട്ടറി കൃഷ്ണ അല്ലാവരു ഉദ്ഘാടനം ചെയ്തു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള മണ്ഡലം പ്രസിഡന്റുമാരായിരുന്നു പ്രതിനിധികള്‍. യൂണിറ്റ് കമ്മിറ്റികള്‍ ശക്തിപ്പെടുത്തുന്ന സംഘടനപ്രവര്‍ത്തനം നടത്തണമെന്ന് കൃഷ്ണ അല്ലാവരു ആഹ്വാനം ചെയ്തു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം, യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിമാരായ ശ്രാവണ്‍ റാവു, സി.ബി. പുഷ്പലത, വിദ്യ ബാലകൃഷ്ണന്‍, പി.എന്‍. വൈശാഖ്, കെ.എസ്. ശബരീനാഥ്, റിജില്‍ മാക്കുറ്റി, റിയാസ് മുക്കോളി, എസ്.ജെ. പ്രേംരാജ്, ജോബിന്‍ ജേക്കബ്, ഡി.സി.സി പ്രസിഡന്റ് ജോസ് വെള്ളൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Read More » -
NEWS
56 കിലോ തൂക്കമുള്ള ഗജേന്ദ്ര ചേന
കോട്ടയം: കഴിഞ്ഞ ഡിസംബറിൽ കോട്ടയം കൊടുന്തറ കെ.സി.തോമസുകുട്ടിയുടെ കൃഷിയിടത്തിൽ വിളവെടുത്തത് നാട്ടിലെ ഏറ്റവും വലിയ ചേനയായിരുന്നു.പേര്: ഗജേന്ദ്ര ചേന. 56 കിലോ തൂക്കമുള്ള ഒറ്റച്ചേനയാണ് വിളവെടുത്തത്.ശരാശരി 50, 52 കിലോ വരുന്നതായിരുന്നു ചേനകൾ എല്ലാം തന്നെ.ചൊറിച്ചിൽ ഇല്ലാത്തതും നാടൻ ചേനയെക്കാൾ പെട്ടെന്നു വേവുകയും ചെയ്യുന്ന ഇനമാണ് ഗജേന്ദ്ര ചേന. നല്ല മാംസളമായ ഉൾഭാഗവുമുണ്ട്. മറ്റു ചേനകളെക്കാൾ അഴകിന്റെ കാര്യത്തിൽ മുൻപന്തിയിലാണ്. ഒരു ചേന നട്ടു 9 മാസം ആകുമ്പോഴേക്കും വിളവെടുപ്പിന് പാകമാവും. സുഹൃത്തിൽ നിന്നും 10 കിലോ ഗജേന്ദ്ര ചേന വാങ്ങിയാണ് തോമസുകുട്ടി തന്റെ കൃഷിയിടത്തിൽ പുതിയ കൃഷി ആരംഭിച്ചത്. 56 മൂടാണ് നട്ടത്. തോമസുകുട്ടി ഇതിനു മുൻപ് 62 കിലോ തൂക്കം വരുന്ന ചേന, 300 കിലോ തൂക്കമുള്ള കാച്ചിൽ, ഒരു മൂട്ടിൽ നിന്നു 100 കിലോ കപ്പ എന്നിവയും ഉൽപാദിപ്പിച്ചിട്ടുണ്ട്. സ്വന്തം സ്ഥലത്തിനു പുറമേ വാഴൂർ, കൂരോപ്പട, കങ്ങഴ തുടങ്ങിയ ഇടങ്ങളിൽ 3 ഏക്കർ സ്ഥലം പാട്ടത്തിനെടുത്തും തോമസുകുട്ടി…
Read More » -
Kerala
സർവകലാശാല പരീക്ഷകൾ മാറ്റി
തിരുവനന്തപുരം: കേരള, എം.ജി, കാലിക്കറ്റ് സര്‍വകലാശാലകള്‍ ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ഓഗസ്റ്റ് മൂന്ന്, നാല് തീയതികളില്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതികള്‍ പിന്നീട്. ഇന്ന് ഏറ്റുമാനൂര്‍ പ്രാദേശിക കാമ്പസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഡിപ്ലോമ ഇന്‍ ആയുര്‍വേദ പഞ്ചകര്‍മ ആന്‍ഡ് ഇന്റര്‍നാഷനല്‍ സ്പാ തെറപ്പി പ്രവേശനത്തിന്റെ ഭാഗമായുള്ള ശാരീരികക്ഷമത പരീക്ഷയും അഭിമുഖവും ഓഗസ്റ്റ് 11ലേക്കു മാറ്റി. രണ്ടാം സെമസ്റ്റര്‍ ബി.എ. റീഅപ്പിയറന്‍സ് പരീക്ഷകള്‍ ഓഗസ്റ്റ് 10, 11 തീയതികളില്‍ നടക്കും.
Read More » -
NEWS
കേട്ടിട്ടുണ്ടോ, ചെലവ് കുറഞ്ഞതും വൈദ്യുതി ആവശ്യമില്ലാത്തതുമായ ഈ ഫ്രിഡ്ജിനെ പറ്റി?
നമുക്ക് തന്നെ ഉണ്ടാക്കാവുന്ന വൈദ്യുതി ആവശ്യമില്ലാത്ത ഫ്രിഡ്ജ്. പച്ചക്കറികളും മറ്റും ഇതില്‍ 14 ദിവസം കേടുകൂടാതെ ഇരിക്കും.എന്താ കേട്ടിട്ട് അതിശയം തോന്നുന്നുണ്ടോ? ഇഷ്ടികയും മണ്ണും മണലും മാത്രം ഉപയോഗിച്ച് സ്വന്തമായി ഒരു ഫ്രിഡ്ജ് തയ്യാറാക്കാം. പഴവും പാലും പച്ചക്കറിയുമൊക്കെ കേടുകൂടാതെ ഈ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. കുടിക്കാന്‍ കുറച്ച് വെള്ളം തണുപ്പിക്കണമെങ്കിലും ഇത് ധാരാളം. ചെലവ് കുറഞ്ഞതും വൈദ്യുതി ആവശ്യമില്ലാത്തതുമായി ഈ ഫ്രിഡ്ജിന് ഇടയ്ക്കിടെ വെള്ളം നനച്ചു കൊടുത്താല്‍ മാത്രം മതി. കേട്ടിട്ട് സംഭവം കൊള്ളാമെന്നു തോന്നുന്നില്ലേ..? ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ ജോലിക്ക് പോകാനാകാതെ വീട്ടിലിരുന്നപ്പോഴാണ് തൃശ്ശൂര്‍ വേലൂര്‍ സ്വദേശി സിന്ധു ഇങ്ങനെയൊരു ഫ്രിഡ്ജുണ്ടാക്കിയത്, വെറും നാലു ദിവസം കൊണ്ട്! ജനസേവന കേന്ദ്രത്തിലെ ജീവനക്കാരിയായ സിന്ധുവിന്‍റെ ഏറെക്കാലമായുള്ള ആഗ്രഹമാണ് കഴിഞ്ഞ ലോക്ഡൗണ്‍ ദിനങ്ങളില്‍ സഫലമായത്. പ്രകൃതി സൗഹൃദ ഫ്രിഡ്ജിന്‍റെ നിര്‍മ്മാണ ജോലികള്‍ക്കിടെ”വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന റഫ്രിജേറ്റര്‍ വാങ്ങണ്ട എന്ന് ഞങ്ങള്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്‍റെ മാത്രം തീരുമാനമല്ല ഭര്‍ത്താവിനും മക്കള്‍ക്കുമെല്ലാം അങ്ങനെ തന്നെയായിരുന്നു. “അതിനു…
Read More » -
NEWS
സ്‌കേറ്റ് ബോര്‍ഡില്‍ യാത്ര പുറപ്പെട്ട മലയാളി വാഹനാപകടത്തില്‍ മരിച്ചു
ചണ്ഡീഗഡ്:കന്യാകുമാരിയിൽ നിന്നും കാശ്മീരിലേക്ക് സ്‌കേറ്റ് ബോര്‍ഡില്‍ യാത്ര പുറപ്പെട്ട മലയാളി വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം പുല്ലമ്പാറ അഞ്ചാംകല്ല് സ്വദേശി അനസ് ഹജാസാണ് മരിച്ചത്. 31കാരനായ അനസിനെ ട്രക്കിടിച്ചെന്നാണ് വിവരം. സംഭവ സ്ഥലത്ത് വെച്ചു തന്നെ അനസ് മരിച്ചു. ഇന്ന് രാവിലെ ഹരിയാനയിലെ കല്‍ക്കയില്‍ വെച്ചായിരുന്നു അപകടം. സ്‌കേറ്റിങ്ങിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഇക്കഴിഞ്ഞ മെയ് 29നാണ് അനസ് കന്യാകുമാരിയില്‍ നിന്നും കശ്മീരിലേക്കുള്ള യാത്ര പുറപ്പെട്ടത്.
Read More » -
Sports
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടി20 ടൂര്‍ണമെന്റ് : ഗ്രൂപ്പ് ബിയിൽ ഇന്ത്യയും പാക്കിസ്താനും
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടി20 ടൂര്‍ണമെന്റിന്റെ മത്സരക്രമം പുറത്തുവിട്ടു. ബിസിസിഐ സെക്രട്ടറിയും, ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തലവനുമായ ജയ് ഷായാണ് മത്സരക്രമം പുറത്തുവിട്ടത്. യുഎഇയില്‍ ഈ മാസം 27 നാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. ആറ് ടീമുകള്‍ രണ്ട് ഗ്രൂപ്പുകളായാണ് മത്സരിക്കുക.ദുബായിലും ഷാര്‍ജയിലുമായിട്ടായിരിക്കും മത്സരങ്ങള്‍ നടക്കുക. ഇന്ത്യയും പാക്കിസ്താനുമാണ് ഗ്രൂപ്പ് ബിയില്‍്. യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന ഒരു ടീം കൂടി ഈ ഗ്രൂപ്പിലുണ്ടാകും. ഹോങ്കോങ്, കുവൈത്ത്, സിംഗപ്പൂര്‍, യുഎഇ ടീമുകള്‍ തമ്മിലാകും യോഗ്യതാക്കായി പോരാടുക.
Read More » -
Kerala
മഴ :സംസ്ഥാനത്തെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ബുധനാഴ്ച അവധി
ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നാളെ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെടെ അവധിയായിരിക്കും മഹാത്മാഗാന്ധി സര്‍വ്വകലാശാല നാളെ (03.08.2022) നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.
Read More » -
Kerala
സിൽവർലൈൻ വേണ്ടെന്ന് കേന്ദ്രം, 25 ട്രെയിനും നേമം ടെർമിനലും പ്രഖ്യാപിച്ചേക്കും
നിലവിലുള്ള രീതിയിൽ കെ റെയിലിന് അനുമതി നൽകേണ്ടെന്നു കേന്ദ്രസർക്കാർ തത്വത്തിൽ തീരുമാനിച്ചു. ഈ പശ്ചാത്തലത്തിൽ കേരളത്തിൽ റെയിൽവേ വികസനത്തിനു മന്ത്രാലയം നീക്കം തുടങ്ങി. മെമു അടക്കം കേരളത്തിൽ 25 ട്രെയിനുകൾ കൂടി ആരംഭിക്കാനുള്ള ദക്ഷിണ റെയിൽവേയുടെ നിർദേശം സജീവപരിഗണനയിലാണ്. റെയിൽവേ മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് ഇ.ശ്രീധരനുമായി ചർച്ചചെയ്ത് ജനറൽ മാനേജർ തയാറാക്കിയ പദ്ധതി താമസിയാതെ പ്രഖ്യാപിച്ചേക്കും. റെയിൽ വികസനം ചർച്ച ചെയ്യാൻ പാർലമെന്റ് സമ്മേളനകാലത്തുതന്നെ കേരളത്തിലെ എംപിമാരുടെ യോഗം ഡൽഹിയിൽ വിളിക്കാനും ധാരണയായിട്ടുണ്ട്. നേമം ടെർമിനൽ വികസനം ഉറപ്പാക്കും. കേന്ദ്രമന്ത്രി വി.മുരളീധരൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ദേശീയ എക്സിക്യൂട്ടീവ് അംഗവും റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി അംഗവുമായ പി. കെ.കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിൽ റെയിൽവേ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കെ റെയിലിനു ബദലായ വികസന നടപടികളും നേമം ടെർമിനലും ഉന്നയിച്ചിരുന്നു. ടെർമിനലിന് ആദ്യഘട്ടത്തിൽ 170 കോടിരൂപയും രണ്ടാം ഘട്ടത്തിൽ 372 കോടി രൂപയും ചെലവഴിക്കാനാണു ധാരണ. പദ്ധതിക്കായി സംസ്ഥാന സർക്കാർ കേന്ദ്രത്തിനു…
Read More » -
India
സ്കേറ്റിങ് ബോർഡിൽ കശ്മീരിലേക്ക് പുറപ്പെട്ട തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ യുവാവിന് ഹരിയാനയിൽ ട്രക്ക് ഇടിച്ച് ദാരുണാന്ത്യം, അപകടം നടന്നത് യാത്ര പൂർത്തിയാക്കാൻ മൂന്ന് ദിവസം മാത്രം ബാക്കിയുള്ളപ്പോൾ
സ്കേറ്റിങ് ബോർഡിൽ കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്ക് പുറപ്പെട്ട തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി അനസ് ഹജാസ് (31) അപകടത്തിൽ മരിച്ചു. യാത്രക്കിടെ ഹരിയാനയിൽ വച്ച് ട്രക്കിടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വെഞ്ഞാറമൂട് അഞ്ചാംകല്ല് പുല്ലമ്പാറ സ്വദേശി അനസ് കമ്പ്യൂട്ടർ സയൻസ് ബിരുദത്തിന് ശേഷം ടെക്നോ പാർക്കിലും ബിഹാറിലെ സ്വകാര്യ സ്കൂളിലും ജോലിചെയ്തിരുന്നു. കന്യാകുമാരിയിൽനിന്ന് അനസ് ഒറ്റക്കു യാത്ര തുടങ്ങിയത് 2022 മേയ് 29നാണ്. സ്കേറ്റിങ് ബോർഡിൽ മധുരൈ, ബംഗളൂരു, ഹൈദരാബാദ്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സ്ഥലങ്ങൾ പിന്നിട്ടാണ് ഹരിയാനയിൽ എത്തിയത്. സ്കേറ്റിങ്ങിനെകുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് യാത്രാലക്ഷ്യം. കന്യാകുമാരിയിൽനിന്ന് കശ്മീരിലേക്ക് ഏകദേശം 3800 കി.മീ. ദൂരമുണ്ട്. ഈ ദൂരമത്രയും സ്കേറ്റിങ് ബോർഡിൽ ഒറ്റക്ക് താണ്ടാൻ വേണ്ടിയാണ് അനസ് പുറപ്പെട്ടത്. ലക്ഷ്യ സ്ഥാനത്തെത്താൻ മൂന്ന് ദിവസം മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. അതിനിടെയാണ് അപകടം. അനസ് ഹജാസ് സ്കേറ്റിങ് ബോർഡ് ആദ്യമായി സ്വന്തമാക്കിയത് മൂന്നുവർഷം മുമ്പാണ്. മറ്റാരുടെയും സഹായമില്ലാതെ സ്വന്തമായി പരിശീലനം നടത്തിയാണ് സ്കേറ്റിങ് ബോർഡിൽ കയറാനും…
Read More » -
Kerala
തൊഴിലുറപ്പ് പ്രവൃത്തികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടി കേന്ദ്രം തിരുത്തണം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍
പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പ്രവൃത്തികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടി കേന്ദ്രസര്‍ക്കാര്‍ തിരുത്തണമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു. ഒരേ സമയം 20 പ്രവൃത്തികള്‍ മാത്രമേ നടപ്പിലാക്കാവൂ എന്ന ഉത്തരവ് കേരളത്തിന് വലിയ തിരിച്ചടിയാണ്. തീരുമാനം തൊഴിൽ മേഖലയിലും പ്രാദേശിക സാമ്പത്തിക വികസനത്തിലും പ്രതിസന്ധി സൃഷ്ടിക്കും. ആവശ്യപ്പെടുന്ന എല്ലാ കുടുംബങ്ങൾക്കും ഒരു വർഷം 100 തൊഴിൽ ദിനങ്ങൾ എന്ന തൊഴിലുറപ്പ് പദ്ധതിയുടെ അന്തസത്തക്ക് തന്നെ എതിരാണ് ഈ തീരുമാനം. നിബന്ധന ഒഴിവാക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിഷയം ചൂണ്ടിക്കാട്ടി സംസ്ഥാനസര്‍ക്കാര്‍ കേന്ദ്ര ഗ്രാമവികസനമന്ത്രാലയത്തിന് കത്ത് നല്‍കിയിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പഞ്ചായത്ത് ഘടനയല്ല കേരളത്തിലേത്. ഇതര സംസ്ഥാനങ്ങളിലെ ഒരു ഗ്രാമ പഞ്ചായത്തിൻ്റെ അത്രയും ജനസംഖ്യ കേരളത്തിലെ ഒരു വാർഡിൽ മാത്രമുണ്ട്. ഇത്തരത്തിലുള്ള 13 മുതൽ 23 വരെ വാർഡുകൾ ഉള്ളവയാണ് കേരളത്തിലെ ഗ്രാമ പഞ്ചായത്തുകൾ. ഒരേ സമയം ഒരു വാർഡിൽ തന്നെ ഏറെ പ്രവൃത്തികൾ…
Read More »