കൊച്ചി:ആര്‍എസ്‌എസ് നേതാവിനെ എന്‍ഐഎ കോടതിയിലെ പ്രോസിക്യൂട്ടര്‍ പദവിയില്‍ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍.
ആര്‍എസ്‌എസ് സജീവപ്രവര്‍ത്തകനും ജില്ലാ പ്രചാര്‍ പ്രമുഖുമായ എസ് ശ്രീനാഥിനെയാണ് പ്രോസിക്യൂട്ടറായി നിയമിച്ചത്. ആലുവ എസ്‌എന്‍പുരം സ്വദേശിയാണ്.
ഹൈക്കോടതി കേന്ദ്രീകരിച്ചുള്ള ആര്‍എസ്‌എസ് അഭിഭാഷകരുടെ സംഘത്തെ നയിക്കുന്നതും ശ്രീനാഥാണ്. 2012ല്‍ ആര്‍എസ്‌എസ് ശാഖാ മുഖ്യ ശിക്ഷകായിരുന്നു. പിന്നീട് ആലുവ താലൂക്ക് കാര്യവാഹകായും സേവാഭാരതിയുടെ നേതൃത്വത്തിലും പ്രവര്‍ത്തിച്ചു. ആര്‍എസ്‌എസിന്റെ ആയുധ പരിശീലന ക്യാമ്ബില്‍ പങ്കെടുക്കുന്ന ചിത്രങ്ങളുള്‍പ്പെടെ ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.