KeralaNEWS

ഷൊര്‍ണൂരില്‍ 8000 ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തി

പാലക്കാട്: ഷൊര്‍ണൂരില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരം കണ്ടെടുത്തു. പട്ടാമ്പി ഓങ്ങല്ലൂര്‍ വാടാനാംകുറുശ്ശിയിലാണ് സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയത്. 40 ഓളം പെട്ടികളിലായി 8000ത്തോളം ജലാറ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെത്തിയത്.

വാടാനാംകുറുശ്ശി 10-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിക്ക് സമീപത്ത് നിന്നുമാണ് ഇവ കണ്ടെത്തിയത്. ഒരു പെട്ടിയില്‍ 200 ഓളം ജലാറ്റിന്‍ സ്റ്റിക്കുകളാണ് ഉണ്ടായിരുന്നത്. ജലാറ്റീന്‍ സ്റ്റിക് ശേഖരം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് 12 മണിയോടെ ഷൊര്‍ണ്ണൂര്‍ പോലീസിനെ വിവരം അറിയിച്ചത്.

Signature-ad

തുടര്‍ന്ന് പൊലീസും പട്ടാമ്പി തഹസില്‍ദാറുടെ നേതൃത്വത്തിലുളള റവന്യൂ സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി. സ്ഫോടക വസ്തുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ക്വാറികളില്‍ പാറപൊട്ടിക്കാന്‍ എത്തിച്ചതാകാം ഇവയെന്നാണ് കരുതുന്നത്.

എന്നാല്‍ ഇത്തരത്തിലുളള സ്ഫോടക വസ്തുകള്‍ വഴിയോരത്ത് കണ്ടെത്തിയതിന്റെ ആശങ്കിയലാണ് നാട്ടുകാര്‍. അലക്ഷ്യമായി സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Back to top button
error: