കേരള സർവ്വകലാശാല വെെസ് ചാൻസലർ നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വി സി നിയമനത്തിൽ ഗവർണറുടെ അധികാരം പരിമിതപ്പെടുത്താനുളള ഓർഡിനൻസ് ഇറക്കാൻ സർക്കാർ ശ്രമിക്കുന്നതിനിടയിലാണ് നടപടി. സർവ്വകലാശാലയുടെ നോമിനിയെ ഉൾപ്പെടുത്താതെയാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.
ഗവർണറുടെ നോമിനിയായ കോഴിക്കോട് ഐഐഎം ഡയറക്ടർ ഡോ. ദേബാശിഷ് ചാറ്റർജിയും യുജിസിയുടെ നോമിനിയായ കർണ്ണാടകയിലെ കേന്ദ്ര സർവ്വകലാശാല വിസി പ്രൊഫസർ ബട്ടു സത്യനാരായണയും മാത്രമാണ് കമ്മിറ്റിയിലുള്ളത്. സർവ്വകലാശാല നോമിനിയായി ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രനെ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ അദ്ദേഹം സ്വയം ഒഴിവായതായാണ് നിലവിൽ ഗവർണറെ സർവ്വകലാശാല അറിയിച്ചിരിക്കുന്നത്.