NEWS

തിരുവല്ലയിൽ റബ്ബർ പാൽ പ്രളയം

തിരുവല്ല:  റബർ പാൽ സംഭരിക്കുന്ന വീപ്പകൾ വെള്ളപ്പൊക്കത്തിന്റെ മറവിൽ സാമൂഹികവിരുദ്ധർ കടത്തിക്കൊണ്ടു പോയതോടെ തോട്ടം നിറയെ റബ്ബർ പാൽ പ്രളയം.
തിരുവല്ല വള്ളംകുളം ഹരി നിവാസിൽ ഹരികുമാറിന്റെ ഉടമസ്ഥതയിലുള്ള  ഒന്നര ഏക്കറോളം വരുന്ന റബർ തോട്ടത്തിലാണ് സംഭവം.കനത്ത മഴയിൽ ഇവിടെ വെള്ളം കയറിയതോടെ റബർ പാൽ സംഭരിച്ചിരുന്ന വീപ്പകൾ ചരിഞ്ഞു. ഉടമ ഇതറിഞ്ഞ് എത്തിയപ്പോഴേക്കും വീപ്പകൾ കടത്തിയിരുന്നു.
റബർ പാൽ കട്ടിയാകാതിരിക്കാൻ വീപ്പയ്ക്കുള്ളിൽ രാസവസ്തു ഒഴിച്ചിരുന്നതിനാൽ കമിഴ്ത്തിക്കളഞ്ഞ പാൽ വെള്ളത്തോടൊപ്പം ചേർന്ന് ഒഴുകുകയായിരുന്നു.അടുത്തുള്ള ചെങ്ങാമൺ കോളനിയിലേക്ക് ഇത് ഒഴുകിയെത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്.
തോട്ടം ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 3 പേരാണ് വീപ്പ കടത്തിയ സംഘത്തിൽ ഉണ്ടായിരുന്നതെന്ന് അറിയുന്നു.ഇരവിപേരൂരിലുള്ള ആക്രിക്കടയിൽ നിന്നും വീപ്പകൾ കണ്ടെത്തിയിട്ടുണ്ട്.

Back to top button
error: