തിരു: തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനമായ ആഗസ്ത് 9 വ്യത്യസ്തമായ പരിപാടികളോടെ ആചരിക്കും. 9 മുതൽ 15 വരെ ഒരാഴ്ചക്കാലത്തെ പരിപാടികളാണ് സംസ്ഥാനത്തെമ്പാടും സംഘടിപ്പിക്കുന്നത്.
ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം 9 ന് വൈകിട്ട് 5 ന് അയ്യൻകാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷനാകും. ദേശീയ പുരസ്കാരം കിട്ടിയ ഗായിക നഞ്ചിയമ്മയെ മുഖ്യമന്ത്രി ആദരിക്കും.
പട്ടിക വർഗ വികസന വകുപ്പിന്റെ വിവിധ പദ്ധതികൾ മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു , ജി ആർ അനിൽ എന്നിവർ നിർവഹിക്കും. നാടൻ പാട്ട്, മറയൂർ ജഗദീഷും സംഘവും അവതരിപ്പിക്കുന്ന മലപ്പുലയാട്ടം തുടങ്ങിയ കലാപരിപാടികളും അരങ്ങേറും.