CrimeNEWS

കുത്തേറ്റ് കുടല്‍ പുറത്തുവന്ന അമ്മ ഗുരുതരാവസ്ഥയില്‍; മാലമോഷണവും അടിപിടിയും അടക്കമുള്ള കേസുകളിലെ പ്രതിയായ മകന്‍ അറസ്റ്റില്‍

അങ്കമാലി: മകന്റെ കുത്തേറ്റ് കുടല്‍ പുറത്തുവന്ന അമ്മ ഗുരുതരാവസ്ഥയില്‍. നായത്തോട് പുതുശ്ശേരി വീട്ടില്‍ പരേതനായ കുഞ്ഞുമോന്റെ ഭാര്യ മേരി (51)ക്ക് ആണ് കുത്തേറ്റത്.

ഗുരുതരാവസ്ഥയിലായ മേരിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മകന്‍ കിരണിനെ (27) നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ആഴത്തിലുള്ള കുത്തില്‍ കുടല്‍ പുറത്തുവന്ന് മേരി അത്യാസന്ന നിലയിലാണ്.

Signature-ad

അങ്കമാലി എല്‍.എഫ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മേരിയുടെ തലയില്‍ രക്തം കട്ട പിടിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

നിരവധി അടിപിടിക്കേസുകളിലും മാല മോഷണക്കേസുകളിലും പ്രതിയായ കിരണ്‍ മുമ്പ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അറസ്റ്റിലായ കിരണിനെ റിമാന്‍ഡ് ചെയ്തു.

Back to top button
error: