തിരുവനന്തപുരം: ഇരുചക്ര വാഹന യാത്രക്കാര്‍ ഹെല്‍മറ്റുകളില്‍ ക്യാമറ ഘടിപ്പിക്കുന്നത് വിലക്കി മോട്ടോര്‍ വാഹന വകുപ്പ്.ഹെല്‍മറ്റുകളുടെ ഘടനയില്‍ വരുത്തുന്ന മാറ്റം അപകടങ്ങള്‍ ഉണ്ടാക്കുമെന്നതിനാലാണ് നടപടി.
ഹെല്‍മറ്റുകളില്‍ ക്യാമറ ഘടിപ്പിച്ചത് കണ്ടെത്തിയാല്‍ 1000 രൂപ പിഴ ഈടാക്കാനും ആവശ്യമെങ്കില്‍ മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കാനും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി.
അടുത്തിടെ ഉണ്ടായ അപകടങ്ങളില്‍ ക്യാമറ വച്ച ഹെല്‍മറ്റ് ധരിച്ചവര്‍ക്ക് പരിക്കേല്‍ക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.