Month: August 2022

  • NEWS

    ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം

    ജയ്പൂർ: രാജസ്ഥാന്‍ സിക്കാറില്‍ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം. പ്രസിദ്ധമായ ഖാട്ടു ശ്യാം ക്ഷേത്രത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. ക്ഷേത്രദര്‍ശനം നടത്താനെത്തിയ സ്ത്രീകളാണ് മരിച്ചത്.ഏഴിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ചന്ദ്ര കലണ്ടറിലെ 11-ാം ദിവസമായ ഇന്ന് പുലർച്ചെ മുതൽ ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.പരുക്കേറ്റവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. ഇവരെ ചികിത്സയ്ക്കായി ജയ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.  സംഭവത്തെ തുടർന്ന് പൊലീസ് ക്ഷേത്രത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്.ഖാട്ടു ശ്യാം ജി ക്ഷേത്രം രാജസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്.

    Read More »
  • India

    പ്രധാനമന്ത്രിക്ക് പുതിയ ആഡംബരി വസതി ഒരുങ്ങുന്നു, ചെലവ് 467 കോടി

    പാര്‍ലമെന്റ് സമുച്ഛയത്തിനോട് ചേര്‍ന്ന് 467 കോടി രൂപ ചെലവില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ഒരുങ്ങുന്നു. ന്യൂഡല്‍ഹി സൗത്ത് ബ്ലോക്കിന് സമീപം ദാരാ ഷിക്കോ റോഡിലെ എ, ബി ബ്ലോക്കുകളില്‍ സെന്‍ട്രല്‍ വിസ്ത വികസന പദ്ധതിയുടെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ വസതിയും ഒരുങ്ങുന്നത്. 2,26,203 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മൊത്തം കെട്ടിട സമുച്ചയത്തില്‍ വസതിക്ക് മാത്രം 36,328 ചതുരശ്ര അടി വിസ്തൃതി ഉണ്ടായിരിക്കും. ഇവിടെ നിന്ന് പ്രധാനമന്ത്രിയുടെ ഓഫിസിനെയും പാര്‍ലമെന്റിനെയും ഉപരാഷ്ട്രപതിയുടെ വസതിയെയും ബന്ധിപ്പിക്കുന്ന വി.ഐ.പി തുരങ്ക പാതയും നിര്‍മിക്കും. സൗത്ത് ബ്ലോക്കിന് തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കെട്ടിട സമുച്ചയത്തില്‍ പ്രധാനമന്ത്രിയുടെ വസതിക്ക് പുറമെ പ്രധാനമന്ത്രിയുടെ ഹോം ഓഫിസ്, ഇന്‍ഡോര്‍ സ്പോര്‍ട്സ് കോംപ്ലക്സ്, ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സ്, സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പി.ജി) ഓഫിസ്, സേവാ സദന്‍ എന്നിവയും ഉണ്ടാകും. നിര്‍മാണം ത്വരിതഗതിയിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

    Read More »
  • NEWS

    ഓണത്തിന് ഇനി ഒരുമാസം;ട്രെയിനുകളിലെങ്ങും ടിക്കറ്റ് കിട്ടാനില്ല

    തിരുവനന്തപുരം : ഓണത്തിന് ഇനി ഒരു മാസം മാത്രം ബാക്കി നിൽക്കെ ട്രെയിനുകളിലെങ്ങും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥ.അതിനാൽത്തന്നെ ഇത്തവണ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളുടെ ഓണം മിക്കവാറും അതാത് സ്ഥലങ്ങളിൽ തന്നെ ആഘോഷിക്കാനായിരിക്കും വിധി.സെപ്റ്റംബർ എട്ടിനാണ് ഇത്തവണത്തെ തിരുവോണം. മലയാളികൾ തിങ്ങിപ്പാർക്കുന്ന ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ട്രെയിനുകളിൽ സെപ്റ്റംബർ മാസത്തിലെ ബുക്കിംഗ് ഏതാണ്ട് ഇപ്പോൾത്തന്നെ അവസാനിച്ചിരിക്കുകയാണ്.ഇനി നാട്ടിൽ ഓണം ആഘോഷിക്കണമെങ്കിൽ ഇവർക്ക് അമിത ചാർജ് നൽകി ഫ്ലൈറ്റിനെയോ ബസിനെയോ ആശ്രയിക്കേണ്ട ഗതികേടാണുള്ളത്. കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങളായി കോവിഡ് മഹാമാരി കാരണം ഇവരിൽ പലർക്കും നാട്ടിൽ ഓണം ആഘോഷിക്കാൻ അവസരം ലഭിച്ചിരുന്നില്ല.റെയിൽവെ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചാൽ അതുമാത്രമായിരിക്കും ഇനി ഇവർക്ക് പ്രതീക്ഷ വയ്ക്കാനുള്ളത്. ഗൾഫ് മലയാളികളുടെ കാര്യവും വ്യത്യസ്തമല്ല.ഓണാവധി മുന്നിൽ കണ്ട് കുത്തനെയാണ് വിമാനക്കമ്പനികൾ നിരക്ക് ഉയർത്തിയിരിക്കുന്നത്.ഓഗസ്റ്റ് 20 മുതലാണ് ടിക്കറ്റ് വർധന. ബഹ്റൈനിൽ നിന്നും കണ്ണൂരേക്ക് യാത്ര ചെയ്യണമെങ്കിൽ  32,​000 രൂപ മുടക്കണം.ഇപ്പോൾ 18,​000 രൂപയാണ്.അബുദാബിയിൽ നിന്ന്…

    Read More »
  • NEWS

    ബസിന്‍റെ പിന്‍വശം തട്ടിയുണ്ടായ അപകടത്തില്‍ യുവ ഡോക്ടര്‍ മരിച്ചു

    തൃശൂർ :അന്തിക്കാട് സ്കൂട്ടര്‍ മറികടക്കാന്‍ ശ്രമിച്ച സ്വകാര്യ ബസിന്‍റെ പിന്‍വശം തട്ടിയുണ്ടായ അപകടത്തില്‍ യുവ ഡോക്ടര്‍ മരിച്ചു. പേരാമംഗലം സഞ്ജീവനി പ്രകൃതി ചികിത്സ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ മുറ്റിച്ചൂര്‍ സ്വദേശി ഡോ. നിത്യ ടിന്‍റു ഉണ്ണികൃഷ്ണന്‍ (29) ആണ്​ മരിച്ചത്. തിങ്കളാഴ്ച രാവിലെ മുതുവറയിലായിരുന്നു അപകടം. സ്കൂട്ടറില്‍ ബസിന്‍റെ പിന്‍വശം തട്ടി ഡോക്ടര്‍ ബസിന്‍റെ പിന്‍ചക്രത്തിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.     ഭർത്താവ്: ഉണ്ണികൃഷ്ണൻ. മകന്‍: ധ്രുവ് കൃഷ്ണ (2). പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ചൊവ്വാഴ്ച വീട്ടുവളപ്പില്‍ സംസ്കരിക്കും.

    Read More »
  • Kerala

    ശ്രീറാം വെങ്കിട്ടരാമന്‍ സപ്ലൈക്കോ ജനറല്‍ മാനേജരായി ചുമതലയേറ്റു

    കൊച്ചി: ശ്രീറാം വെങ്കിട്ടരാമന്‍ സപ്ലൈക്കോയില്‍ ചുമതലയേറ്റു. സപ്ലൈക്കോയില്‍ ജനറല്‍ മാനേജരായിട്ടാണ് ചുമതലയേറ്റത്. മാാധ്യമപ്രവര്‍ത്തകനായിരുന്ന കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചത് വന്‍ വിവാദമായിരുന്നു. പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ജില്ല മജിസ്‌ട്രേറ്റിന്റെ കൂടി ചുമതലയുള്ള കളക്ടര്‍ പദവിയില്‍ നിയമിച്ചതിനെതിരെയായിരുന്നു വിവാദം. വിവാദം കനക്കുന്നതിനിടെ ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ കളക്ടറായി ചുമതലയേറ്റു. എന്നാല്‍ വിമര്‍ശനങ്ങളും വിവാദങ്ങളും ശക്തിയാര്‍ജിച്ചതോടെ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. പിന്നീട് ഭക്ഷ്യ വകുപ്പില്‍ സിവില്‍ സപ്ലൈസില്‍ ജനറല്‍ മാനേജരായി നിയമിക്കുകയായിരുന്നു ശ്രീറാം വെങ്കിട്ടരാമന് സപ്ലൈകോയില്‍ നിയമനം നല്‍കിയത് മന്ത്രിസഭാ യോഗത്തിലും ചര്‍ച്ചയായി. മന്ത്രിസഭ യോഗത്തില്‍ ശ്രീറാമിന്റെ നിയമനത്തില്‍ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ എതിര്‍പ്പറിയിച്ചു. എന്നാല്‍ മുഖ്യമന്ത്രി , മന്ത്രിയുടെ നിലപാടില്‍ തന്റെ അതൃപ്തി അറിയിച്ചതോടെ ചര്‍ച്ചകള്‍ അവിടെ അവസാനിച്ചു. ശ്രീറാം വെങ്കിട്ടരാമനെ തന്നോട് ചോദിക്കാതെ തന്റെ വകുപ്പില്‍ സെക്രട്ടറിയായി നിയമിച്ചുവെന്നാണ് മന്ത്രി അനില്‍, മന്ത്രിസഭാ യോഗത്തില്‍ പരാതിപ്പെട്ടത്. ഇതിനുള്ള മറുപടിയിലാണ്…

    Read More »
  • Kerala

    ബെ‍ര്‍ലിൻ കുഞ്ഞനന്തൻ നായര്‍ അന്തരിച്ചു

    കണ്ണൂര്‍: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു. 97 വയസ്സായിരുന്നു. കണ്ണൂര്‍ നാറാത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഇഎംഎസ്സിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. 1926 നവംബര്‍ 26ന് കണ്ണൂര്‍ കോളങ്കടയിലാണ് കുഞ്ഞനന്തന്‍ നായരുടെ ജനനം. പുതിയ വീട്ടില്‍ അനന്തന്‍ നായര്‍, ശ്രീദേവി അമ്മ എന്നിവരായിരുന്നു മാതാപിതാക്കള്‍. രാജവാഴ്ചകാലത്ത് ചിറക്കല്‍ തമ്പുരാന്റെ വ്യവഹാര കാര്യസ്ഥനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. എട്ടാം ക്ലാസ്സുവരെ കണ്ണാടിപറമ്പ് ഹയര്‍ എലിമെന്ററി സ്‌കൂളിലും, പിന്നീട് കണ്ണൂര്‍ ടൗണ്‍ മിഡില്‍ സ്‌കൂളിലും,ചിറക്കല്‍ രാജാസിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. രാജാസ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയിരുന്നു. പി.കൃഷ്ണപിള്ളയാണ് ബെര്‍ലിന്റെ രാഷ്ട്രീയ ഗുരു. കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ബാലഭാരതസംഘത്തിന്റെ നേതൃസ്ഥാനത്തേക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ കൃഷ്ണപിള്ള നിയോഗിച്ചതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിന്റെ തുടക്കം. 1943ല്‍ ബോംബെയില്‍ നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം കോണ്‍ഗ്രസ്സില്‍ ബാലസംഘത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അവതരിപ്പിക്കുപ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസ്…

    Read More »
  • NEWS

    ഓൺലൈൻ തട്ടിപ്പ് വർദ്ധിക്കുന്നു; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

    തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പ് വർദ്ധിക്കുന്നതായി പോലീസ്.ഇത്തരക്കാരുടെ കെണിയിൽ പെടാതെ സൂക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക. അപരിചിതരുടെ ഫ്രണ്ട് റിക്വസ്റ്റുകൾ സ്വീകരിക്കാതിരിക്കുക. ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ അപരിചിതർക്ക് കൈമാറാതിരിക്കുക. മെസ്സഞ്ചർ വഴിയും  മറ്റും അയച്ചുകിട്ടുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക.  ഉപയോഗിക്കാത്ത മൊബൈൽ നമ്പരുകൾ റദ്ദാക്കാം മറ്റാരെങ്കിലും നിങ്ങളുടെ ഐ ഡി പ്രൂഫ് കൊടുത്ത് സിം കാര്‍ഡ് എടുത്തിട്ടുണ്ടെങ്കില്‍ നമുക്കതു സ്വയം കണ്ടെത്താന്‍ സാധിക്കും.ആദ്യം നിങ്ങളുടെ ഇന്റര്‍നെറ്റ് ബ്രൗസറില്‍ tafcop.dgtelecom.gov.in/ എന്ന ലിങ്ക് തുറക്കുക.അങ്ങനെ തുറന്നു കഴിയുമ്ബോള്‍ നമ്മള്‍ ഇപ്പോള്‍ നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മൊബൈല്‍ നമ്ബര്‍ ഈ വെബ്സൈറ്റിലെ “enter your mobile number” എന്ന ബോക്സില്‍ ടൈപ്പ് ചെയുക. എന്നിട്ട് താഴെ ഉള്ള “get your OTP”എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയുക അതിനുശേഷം otp മൊബൈല്‍ നമ്ബറില്‍ വന്നു കഴിയുമ്ബോള്‍ OTP എന്റര്‍ ചെയ്ത ശേഷം വാലിഡേറ്റ് പ്രസ് ചെയുക.അപ്പോള്‍  പുതിയൊരു പേജ് ഓപ്പണായി വരും. അവിടെ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍…

    Read More »
  • NEWS

    ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിൽ 323 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

    ദില്ലി: ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (BSF Recruitment) 323 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹെഡ് കോണ്‍സ്റ്റബിള്‍ എച്ച്‌ സി മിനിസ്റ്റീരിയല്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ എഎസ്‌ഐ സ്റ്റെനോ​ഗ്രാഫര്‍ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 6 ആണ്. താത്പര്യമുള്ള ഉദ്യോ​ഗാര്‍ത്ഥികള്‍ക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ rectt.bsf.gov.in. വഴി അപേക്ഷ സമര്‍പ്പിക്കാം. ആ​ഗസ്റ്റ് 8 മുതലാണ് അപേക്ഷ നടപടികള്‍ ആരംഭിക്കുക. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 6 ആണ്.

    Read More »
  • NEWS

    തിരുവനന്തപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയിൽ

    തിരുവനന്തപുരം :കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. പ്രതിയായ ആദം അലിയെ ചെന്നൈയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ചെന്നൈയിൽനിന്ന് ആർപിഎഫാണ് ഇയാളെ പിടികൂടിയത്.ഇയാളെ കേരളത്തിലേക്കെത്തിക്കാൻ പൊലീസ് സംഘം ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്.ഇന്നലെ വൈകിട്ട് 4.50ന് ആദം അലി തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിയതായി കണ്ടെത്തിയിരുന്നു.തുടർന്ന് ഇതര ഇതരസംസ്ഥാനങ്ങളിലെ പൊലീസിനും സുരക്ഷാ സേനകൾക്കും വിവരം കൈമാറുകയായിരുന്നു. വീട്ടമ്മയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ വ്യക്തമായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. ഇവരുടെ വീടിന് തൊട്ടടുത്തുള്ള മറ്റൊരു വീട്ടിലെ സിസിടിവിയിലാണ് കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. പ്രതിയായ ആദം അലി കൊല്ലപ്പെട്ട മനോരമയുടെ മൃതദേഹം കല്ല് കെട്ടി കിണറ്റില്‍ താഴ്ത്തുന്നതാണ് ദൃശ്യം. ദൃശ്യത്തില്‍ ഇയാള്‍ ഒറ്റയ്ക്കാണ് ഈ കൃത്യം നിര്‍വഹിക്കുന്നത്. എന്നാല്‍ പ്രതിക്ക് സഹായം ലഭിച്ചിരുന്നോയെന്നത് വ്യക്തമല്ല. ആദം അലിക്കൊപ്പം താമസിച്ചിരുന്ന അഞ്ചുപേരെ നേരത്തെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.ഇന്നലെ മകളുടെ വര്‍ക്കലയിലെ വീട്ടില്‍ നിന്നും മടങ്ങിയെത്തിയ മനോരമയുടെ ഭര്‍ത്താവാണ് ഭാര്യയെ കാണാനില്ലെന്ന വിവരം പൊലീസിനെ അറിയിച്ചത്.…

    Read More »
  • India

    മുലപ്പാലിന് പകരം ആട്ടിന്‍ പാൽ, അറിയുക ആട്ടിന്‍ പാലിൻ്റെ അത്ഭുത ഗുണങ്ങൾ

       പ്രീബയോട്ടിക് ഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ള ആട്ടിന്‍ പാലിന് അണുബാധ പ്രതിരോധിക്കാൻ പ്രത്യേക കഴിവുണ്ട്. ഉദരത്തിലുണ്ടാകുന്ന എല്ലാത്തരം അണുബാധകളില്‍ നിന്നും ആട്ടിന്‍ പാല്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കുമെന്നാണ് ബ്രിട്ടീഷ് ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. പശുവിന്‍ പാലാണ് മുലപ്പാലിന് പകരം കൂടുതല്‍ പേരും കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്. എന്നാല്‍ മുലപ്പാലിന് പകരമായി നല്‍കാന്‍ ഏറ്റവും മികച്ചത് ആട്ടിന്‍പാല്‍ തന്നെയാണ്. കുഞ്ഞുങ്ങളിലെ ഡയേറിയക്ക് കാരണമാകുന്ന ഇ കോളി ബാക്ടീരിയയെ തടയാനും ആട്ടിന്‍പാല്‍ സഹായിക്കും. ഇന്ത്യയിൽ പാലുപയോഗത്തിന് ആളുകൾ ഏറ്റവും കൂടുൽ ആശ്രയിക്കുന്നത് പശുക്കളെയാണ്. പശുവിൻ പാലിനേക്കാൾ എത്രയോ ഗുണമേന്മ നിറഞ്ഞതാണ് ആട്ടിൻ പാൽ. എന്നാൽ ഈ സത്യം പലർക്കും ​അറിയില്ല. ലോകത്തെ പാലുപയോഗത്തിന്റെ വെറും രണ്ടു ശതമാനം മാത്രമാണ് ആട്ടിൻപാലിന്റെ ഉപഭോഗം. ചീസ്, വെണ്ണ, ഐസ്ക്രീം തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ നിർമാണത്തിനാണ് ആട്ടിൻപാൽ കൂടുതൽ ഉപയോഗിക്കുന്നത്. ആട്ടിൻ പാലിലുള്ളത് വളരെ ചെറിയ കൊഴുപ്പിന്റെ ഘടകങ്ങളാണ്. മറ്റു പാലുകളെക്കാൾ ദഹനം എളുപ്പത്തിലാക്കാൻ ആട്ടിൻ പാൽ…

    Read More »
Back to top button
error: