Month: August 2022
-
NEWS
ഇന്ത്യയിലെ ഏറ്റവും അപകടം പിടിച്ച ബസ് യാത്ര
ചങ്കുറപ്പില്ലാത്തവർക്ക് ഒരിക്കലും പോകാന്‍ പറ്റാത്ത ഒരു യാത്രയായിരിക്കും ഹിമാചല്‍ പ്രദേശിലെ സച്ച് പാസിലൂടെയുള്ള ബസ് യാത്ര.ഹിമാചല്‍ പ്രദേശിലെ ചാമ്പ ജില്ലയിലെ വളരെ ദുർഘടം പിടിച്ച ഒരു ചുരം റോഡാണ് സാച്ച് പാസ്. സമുദ്രനിരപ്പില്‍ നിന്ന് 4420 മീറ്റര്‍ ഉയരത്തിലായി ഹിമാലയത്തിലെ പിര്‍ പാന്‍ജാല്‍ മേഖലയിലാണ് ഈ ചുരം സ്ഥിതി ചെയ്യുന്നത്. ചാമ്പ ജില്ലാ ആസ്ഥാനത്ത് നിന്ന് 127 കിലോമീറ്റര്‍ അകലെയായാണ് ഈ ചുരം. ഹിമാചല്‍ പ്രദേശിലെ ചാമ്പാ താഴ്വരയും പാംഗി താഴ്വരയും തമ്മില്‍ ബന്ധപ്പെടുത്തുന്നതാണ് ഈ റോഡ്.മഞ്ഞുകാലത്ത് യാത്ര ചെയ്യാന്‍ പറ്റാത്ത ഒരു റോഡുമാണ് ഇത്.ഏപ്രിൽ പകുതി മുതല്‍ ഒക്ടോബര്‍ പകുതിവരെ മാത്രമേ ഈ റോഡില്‍കൂടി സഞ്ചരിക്കാന്‍ കഴിയു.ഈ റോഡിലൂടെയുള്ള യാത്രയില്‍ പ്രകൃതി സൗന്ദര്യം നുകരാമെന്ന് കരുതരുത്. കാണാന്‍ അത്ര ഭംഗിയുള്ള പ്രദേശമല്ല ഇത്. അപകടകരമായ റോഡിലൂടെയുള്ള യാത്രയാണ് ഏറെ ത്രില്ലടിപ്പിക്കുന്നത്. ഇടുങ്ങിയതും ചെങ്കുത്തായതുമായാ റോഡിലൂടെ വളരെ സാവാധാനം മാത്രമെ ബസ് നീങ്ങുകയുള്ളു.ചാമ്പയില്‍ നിന്ന് ചന്ദ്രഭംഗ നദി കടന്ന് ബൈരഗഡ്,ശാത്രുണ്ടി വഴിയാണ് യാത്ര.ചുരം എത്തുന്നതിനു…
Read More » -
NEWS
മികച്ച ചികിത്സ നല്‍കിയാലും ചിലപ്പോള്‍ രോഗിയെ രക്ഷിക്കാന്‍ കഴിയാതെ വരും; ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും നേരെയുള്ള അതിക്രമങ്ങൾ ക്രിമിനൽ കുറ്റമാണ്
ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും നേരെയുള്ള അതിക്രമങ്ങൾ Kerala Healthcare Service Persons and Healthcare Service Institutions (Preventions of Violence and Damage to Property) Act, 2012 sec 3 പ്രകാരം ജാമ്യം ലഭിക്കാത്തതും മൂന്ന് വർഷം വരെ തടവും അൻപതിനായിരം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ ആശുപത്രികൾക്കോ ഉപകരണങ്ങൾക്കോ കേടുപാടുകൾ സംഭവിച്ചാൽ ഉണ്ടായ നഷ്ടത്തിന്റെ ഇരട്ടി തുക വരെ നഷ്ടപരിഹാരമായി ഈടാക്കാവുന്ന കുറ്റകൃത്യമാണ്.അതേപോലെ അക്രമത്തിലൂടെ ആരോഗ്യ പ്രവർത്തകർക്ക് ഉണ്ടാകുന്ന മുറിവ് ഗ്രീവിയസ് ആണെങ്കിൽ ശിക്ഷ എഴു വർഷം വരെ തടവും പിഴ ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം വരെയും ആവും. നിയമപ്രകാരം ഹെൽത്ത് കെയർ സർവ്വീസ് പേഴ്സണൽ ആരൊക്കെയാണെന്നും നിർവ്വചിക്കുന്നുണ്ട്. 1. ഡോക്ടർ, നഴ്സ്, പാരാമെഡിക്കൽ വർക്കർ, കമ്മ്യുണിറ്റി ഹെൽത്ത് കെയർ വർക്കർ എന്നിവർ 2. എപ്പിഡമിക് ഡിസീസ് ആക്ട് അനുസരിച്ച് പകർച്ച വ്യാധി തടയാൻ നിയോഗിക്കപ്പെട്ട ഏതൊരാളും 3. സംസ്ഥാന സർക്കാർ ഇത്തരം…
Read More » -
NEWS
ദുബായിലെ ഹൈന്ദവ ക്ഷേത്രം ഒക്ടോബര്‍ നാലിന് തുറക്കും
ദുബായ് :ദുബായിലെ ഹൈന്ദവ ക്ഷേത്രം ഒക്ടോബര്‍ നാലിന് തുറക്കും.നാലിന് ഉദ്ഘാടനം ചെയ്യുമെങ്കിലും 5നു വിജയ ദശമി ദിനം മുതലാണ് ഭക്തര്‍ക്കു പ്രവേശനം. വിവിധ മതങ്ങളുടെ ആരാധനാ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ജബല്‍ അലിയിലാണ് ക്ഷേത്രവും.സിഖ് ഗുരുദ്വാരയുടെയും ക്രിസ്ത്യന്‍ പള്ളികളുടെയും സമീപമാണ് ക്ഷേത്രം ഒരുക്കിയിരിക്കുന്നത്. 16 മൂര്‍ത്തികള്‍ക്കു പ്രത്യേക കോവിലുകള്‍, സാംസ്കാരിക കേന്ദ്രം, വലിയ സ്വീകരണ മുറി, ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങള്‍ ചേരുന്നതാണ് പുതിയ ക്ഷേത്രം.ഉദ്ഘാടന സമ്മേളനത്തില്‍ യുഎഇ ഭരണാധികാരികള്‍ അടക്കം പങ്കെടുക്കും.
Read More » -
NEWS
താലിബാന്റെ അടുത്ത ‘ഉന്നതൻമാരും’ കൊല്ലപ്പെട്ടു
കാബൂള്‍: താലിബാന്റെ മൂന്ന് മുന്‍നിര കമാന്‍ഡര്‍മാര്‍ തെക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഒമര്‍ ഖാലിദ് ഖൊറസാനി, ഹാഫിസ് ദൗലത്, മുഫ്തി ഹസന്‍ എന്നിവരാണ് ഞായറാഴ്ച രാത്രിയുണ്ടായ സ്‌ഫോടനത്തിലാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവറും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കൊടുംകുറ്റവാളിപ്പട്ടികയില്‍ ഉള്‍പ്പെട്ട ഖൊറസാനിയുടെ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് മൂന്ന് ദശലക്ഷം ഡോളര്‍ അമേരിക്ക വാഗ്ദാനം ചെയ്തിരുന്നു. 2016 ലെ ഈസ്റ്റർ ഞായറാഴ്ച പാക്കിസ്ഥാനിലെ കിഴക്കൻ നഗരമായ ലഹോറിൽ ന്യൂനപക്ഷ ക്രിസ്ത്യൻ വിഭാഗത്തെ ലക്ഷ്യമിട്ടു നടത്തിയ ബോംബാക്രമണത്തിനു പിന്നിൽ ഖൊറസാനിയുടെ പങ്ക് വെളിപ്പെട്ടിരുന്നു. ഈ സ്ഫോടനത്തിൽ 75 പേരാണ് കൊല്ലപ്പെട്ടത്. 2016 മാർച്ചിൽ പെഷാവറിലെ യുഎസ് കോൺസുലേറ്റിലെ രണ്ട് പാക്ക് ഉദ്യോഗസ്ഥരെ വധിച്ചതിലും ഖൊറസാനി സംഘമായിരുന്നു. യുഎസ് ഡ്രോൺ ആക്രമണത്തിൽ അൽ ഖായിദ തലവൻ അയ്മൻ അൽ സവാഹിരി കൊല്ലപ്പെട്ട് ഒരാഴ്ച തികഞ്ഞതിനു പിന്നാലെയാണ് അഫ്‌ഗാനിലെ പാക്ക് താലിബാന്റെ മുൻനിര നേതാക്കളിലൊരാളായ ഖൊറസാനിയുടെ മരണവാർത്ത എത്തുന്നത്. ഖൊറസാനിയുടെ മരണത്തിൽ ആരും ഉത്തരവാദിത്തം…
Read More » -
NEWS
സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെ കരിപ്പൂരിൽ എയർപോർട്ട് ജീവനക്കാരൻ പിടിയിൽ
കോഴിക്കോട്:സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെ കരിപ്പൂരിൽ എയർപോർട്ട് ജീവനക്കാരൻ പിടിയിലായി. ശുചീകരണ വിഭാഗത്തിലെ തൊഴിലാളിയായ മലപ്പുറം കൊളക്കാട്ടുചാലില്‍ സ്വദേശി കെ. സൈനുല്‍ ആബിദിനെയാണ് (27) തിങ്കളാഴ്ച എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. ഇയാളില്‍നിന്ന് 1680 ഗ്രാം സ്വര്‍ണമിശ്രിതം വേര്‍തിരിച്ചെടുത്തു. ഒരാഴ്ച മുമ്ബും ജീവനക്കാരനെ സ്വര്‍ണം കടത്തുന്നതിനിടെ പിടികൂടിയിരുന്നു. പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഷമീമാണ് 1.19 കോടി രൂപയുടെ സ്വര്‍ണവുമായി ഒരാഴ്ച മുമ്ബ് കേന്ദ്ര വ്യവസായ സുരക്ഷസേന (സി.ഐ.എസ്.എഫ്) പരിശോധനയില്‍ കുടുങ്ങിയത്. അന്താരാഷ്ട്ര ടെര്‍മിനലിലെ എമിഗ്രേഷന്‍ ഹാളിലെ ശൗചാലയത്തില്‍ വിദേശത്തുനിന്ന് എത്തിയ യാത്രക്കാരന് രണ്ട് പാക്കറ്റിലായി സ്വര്‍ണമിശ്രിതം ഉപേക്ഷിച്ചിരുന്നു. ഈ സ്വര്‍ണം പുറത്തെത്തിക്കുന്നതിനിടെയാണ് സൈനുല്‍ ആബിദ് പിടിയിലായത്. ഇയാള്‍ക്ക് ഏതെങ്കിലും തരത്തില്‍ സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്നത് കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.
Read More » -
India
ചൈനീസ് സ്മാര്‍ട് ഫോണുകള്‍ ഇന്‍ഡ്യയില്‍ നിരോധിക്കുന്നുവെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട്
ഇന്‍ഡ്യയില്‍ 12,000 രൂപയില്‍ താഴെ വിലയുള്ള ചൈനീസ് സ്മാര്‍ട് ഫോണുകള്‍ നിരോധിക്കുമെന്ന് അഭ്യൂഹം. കേന്ദ്രസര്‍കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ജനപ്രിയ ബ്രാന്‍ഡുകളായ ഷാവോമി ഉള്‍പ്പെടെയുള്ള ഫോണുകൾക്ക് കനത്ത തിരിച്ചടിയാവും ഇതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിലകുറഞ്ഞ മൊബൈല്‍ ഫോണുകളുടെ വിപണിയില്‍ നിന്നും ചൈനീസ് കംപനികളെ ഒഴിവാക്കുകയാണ് ലക്ഷ്യം. റിയല്‍മി, ട്രാന്‍ഷന്‍ പോലുള്ള കംപനികള്‍ പ്രാദേശിക ഫോണ്‍ നിര്‍മാതാക്കളെ ദുര്‍ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കിടെയാണ് പുതിയ തീരുമാനം. ഇന്‍ഡ്യയിലെ എന്‍ട്രി ലെവല്‍ ഫോണുകളുടെ വിപണിയില്‍ നിന്ന് വലിയ വരുമാനമാണ് ഷാവോമിയും സമാന ബ്രാന്‍ഡുകളും ഉണ്ടാക്കുന്നത്. ചൈനയില്‍ കോവിഡ് പ്രതിസന്ധിമൂലമുള്ള വെല്ലുവിളികള്‍ക്കിടയിലും ഇന്‍ഡ്യയില്‍ നിന്ന് വരുമാനം നേടാന്‍ ഈ കംപനികള്‍ക്ക് സാധിച്ചിരുന്നു. ഇന്‍ഡ്യയില്‍ വിറ്റഴിക്കുന്ന ഫോണുകളില്‍ മൂന്നിലൊന്ന് 12,000 രൂപയില്‍ താഴെ വിലയുള്ള വിഭാഗത്തില്‍ പെട്ടവയാണ്. അക്കൂട്ടത്തില്‍ 80 ശതമാനവും ചൈനീസ് കംപനികളുടെ ഫോണുകളാണ്. മൈക്രോമാക്സ്, ലാവ പോലുള്ള ഇന്‍ഡ്യന്‍ ബ്രാന്‍ഡുകള്‍ക്ക് ചൈനീസ് ഫോണുകളുടെ കുത്തൊഴുക്കില്‍ പിടിച്ചുനില്‍ക്കാന്‍ പ്രയാസമുള്ള…
Read More » -
NEWS
കൂട്ടിയിടിച്ച കാറിൽ നിന്നും കണ്ടെത്തിയത് 90 കുപ്പി വിദേശമദ്യം
കണ്ണൂര്‍: കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ ഓടിയെത്തിയ നാട്ടുകാർ കണ്ടത് 90 കുപ്പി വിദേശമദ്യം. അപകടത്തിൽപ്പെട്ട ഒരു കാറില്‍ നിന്നാണ് ഇത്രയും വിദേശമദ്യ കുപ്പികൾ കണ്ടെത്തിയത്.ഈ കാറിലെ യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടു. കണ്ണപുരം യോഗശാലയ്ക്ക് സമീപം ശനിയാഴ്ചയായിരുന്നു സംഭവം.നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്നെത്തിയ പൊലീസ് സംഘം കാർ സ്റ്റേഷനിലേക്ക് മാറ്റി.ഓടി രക്ഷപെട്ടവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
NEWS
റോഡരികില്‍ സ്ഥാപിച്ചിരുന്ന സൈന്‍ ബോര്‍ഡ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം
ചെന്നൈ :റോഡരികില്‍ സ്ഥാപിച്ചിരുന്ന സൈന്‍ ബോര്‍ഡ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. തൊണ്ടിയാര്‍പേട്ട സ്വദേശി ഷണ്‍മുഖമാണ് മരിച്ചത്.സ്വകാര്യ ഫുഡ് ഡെലിവറി കമ്പനിയിലെ ജീവനക്കാരനായിരുന്നു. പെരുങ്ങലത്തൂരില്‍ നിന്ന് കോയമ്ബേടിലേക്ക് പോവുകയായിരുന്ന സർക്കാർ ബസ് നിയന്ത്രണം വിട്ട് സൈന്‍ ബോർഡ് സ്ഥാപിച്ചിരുന്ന ഇരുമ്ബ് തൂണില്‍ ഇടിച്ചാണ് അപകടം.
Read More » -
NEWS
ഡി ജെ ഗാനത്തോടൊപ്പം ദേശീയപതാക വീശി നൃത്തം ചെയ്ത് ബിജെപി അധ്യക്ഷൻ
പാലക്കാട് :ഡി ജെ ഗാനത്തോടൊപ്പം ദേശീയപതാക വീശി ആട്ടവും പാട്ടുമായി സംസ്ഥാന ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനും കൂട്ടരും.കെ.സുരേന്ദ്രൻ തന്നെയാണ് ഇതിന്റെ വീഡിയോ പങ്ക് വച്ചിരിക്കുന്നത്. സ്വതന്ത്രത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് പാലക്കാട് നഗരത്തില്‍ യുവമോര്‍ച്ച നടത്തിയ തിരംഗ യാത്രയിലാണ് ദേശീയപതാകയെ അപമാനിക്കുന്ന സംഭവം. ഡിജെ പാട്ടിനൊപ്പം പ്രവര്‍ത്തകര്‍ റോഡിൽക്കൂടി ദേശീയപതാക വീശി നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.പ്രകടനത്തിന്റെ മുന്‍നിരയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളുമുണ്ട്.വിക്ടോറിയ കോളജ് പരിസരത്തുനിന്നാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനം തുടങ്ങിയത്. ഇതിന്റെ ഫോട്ടോകള്‍ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ ഇന്നലെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെയാണ് ബിജെപിയുടെ ഈ അവഹേളനം.അതേസമയം, യുവമോര്‍ച്ച പരസ്യമായി നിയമം ലംഘിച്ചിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. പ്രധാനമന്ത്രിയുടെ ‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്ബയിനിനെതിരേയും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.ക്യാമ്ബയിനിന്റെ ഭാഗമായി സാമൂഹ്യ മാധ്യമങ്ങളില്‍ ദേശീയ പതാക…
Read More » -
NEWS
അവധി ദിവസങ്ങളിലും പോസ്റ്റ് ഓഫീസുകൾ തുറന്നു പ്രവർത്തിക്കും
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനം വരെ അവധിദിവസങ്ങള്‍ ഉള്‍പ്പെടെ എല്ലാ ദിവസവും പോസ്റ്റ് ഓഫീസുകള്‍ തുറന്നുപ്രവര്‍ത്തിക്കും. ആസാദി കാ അമൃത് മഹോത്സവം, ഹര്‍ ഘര്‍ തിരംഗ പ്രചാരണം എന്നിവയുടെ ഭാഗമായാണ് നടപടി. ദേശീയ പതാകയുടെ വില്‍പ്പനയും വിതരണവും സാധ്യമാക്കാനാണ് സ്വാതന്ത്ര്യദിനം വരെ എല്ലാദിവസവും പോസ്റ്റ് ഓഫീസുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത്. ദേശീയ പതാകയുടെ വില്‍പ്പനയും വിതരണവും സുഗമമായി നടപ്പാക്കുന്നതിന് അവധി ദിവസങ്ങളായ ഓഗസ്റ്റ് ഒന്‍പത്, 14 തീയതികളില്‍ പോസ്റ്റ് ഓഫീസുകളില്‍ പ്രത്യേക ക്രമീകരണം ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യമൊട്ടാകെയുള്ള എല്ലാ പോസ്റ്റ് ഓഫീസുകള്‍ക്കും ഇത് ബാധകമാണ്. ഇതിനായി കുറഞ്ഞത് ഒരു കൗണ്ടര്‍ എങ്കിലും തുറക്കാനും നിര്‍ദേശത്തില്‍ പറയുന്നു.
Read More »