NEWS

മികച്ച ചികിത്സ നല്‍കിയാലും ചിലപ്പോള്‍ രോഗിയെ രക്ഷിക്കാന്‍ കഴിയാതെ വരും; ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും നേരെയുള്ള അതിക്രമങ്ങൾ ക്രിമിനൽ കുറ്റമാണ്

 
ശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും നേരെയുള്ള അതിക്രമങ്ങൾ Kerala Healthcare Service Persons and Healthcare Service Institutions (Preventions of Violence and Damage to Property) Act, 2012 sec 3 പ്രകാരം ജാമ്യം ലഭിക്കാത്തതും മൂന്ന് വർഷം വരെ തടവും അൻപതിനായിരം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ ആശുപത്രികൾക്കോ ഉപകരണങ്ങൾക്കോ കേടുപാടുകൾ സംഭവിച്ചാൽ ഉണ്ടായ നഷ്ടത്തിന്റെ ഇരട്ടി തുക വരെ നഷ്ടപരിഹാരമായി ഈടാക്കാവുന്ന കുറ്റകൃത്യമാണ്.അതേപോലെ അക്രമത്തിലൂടെ ആരോഗ്യ പ്രവർത്തകർക്ക് ഉണ്ടാകുന്ന മുറിവ് ഗ്രീവിയസ് ആണെങ്കിൽ ശിക്ഷ എഴു വർഷം വരെ തടവും പിഴ ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം വരെയും ആവും.
നിയമപ്രകാരം ഹെൽത്ത് കെയർ സർവ്വീസ് പേഴ്സണൽ ആരൊക്കെയാണെന്നും നിർവ്വചിക്കുന്നുണ്ട്. 

1. ഡോക്ടർ, നഴ്സ്, പാരാമെഡിക്കൽ വർക്കർ, കമ്മ്യുണിറ്റി ഹെൽത്ത് കെയർ വർക്കർ എന്നിവർ

2. എപ്പിഡമിക് ഡിസീസ് ആക്ട് അനുസരിച്ച് പകർച്ച വ്യാധി തടയാൻ നിയോഗിക്കപ്പെട്ട ഏതൊരാളും

Signature-ad

3. സംസ്ഥാന സർക്കാർ ഇത്തരം പ്രവർത്തനങ്ങൾക്കായി പ്രഖ്യാപിക്കുന്ന ഏതൊരാളും

ആരോഗ്യ സ്ഥാപനങ്ങളുടെ ‘പ്രോപ്പർട്ടി ‘ എന്നാൽ

1. 2010 ലെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ് ആക്ട് അനുസരിച്ചുള്ള ഏത് സ്ഥാപനവും

2. മഹാമാരിക്കാലത്തെ ക്വാറൻ്റൈൻ ഫസിലിറ്റി

3. മൊബൈൽ മെഡിക്കൽ യൂണിറ്റ്

4. ആരോഗ്യ പ്രവർത്തകർ പകർച്ചവ്യാധി തടയാനായി ഉപയോഗിക്കുന്ന ഏത് പ്രോപ്പർട്ടിയും

അക്രമം അഥവാ ആക്ട് ഓഫ് വയലൻസിനെയും ഭേദഗതി നിർവചിക്കുന്നുണ്ട്

1. മുമ്പ് സൂചിപ്പിച്ച ആരോഗ്യ പ്രവർത്തകരെ അവരുടെ ഉത്തരാവാദിത്തങ്ങൾ നിർവ്വഹിക്കുന്നവരിൽ നിന്ന് തടയുന്ന ഏത് ഹറാസ്സ്മെൻറും

2. ആശുപത്രിയിൽ വച്ചോ പുറത്ത് വച്ചോ ആരോഗ്യ പ്രവർത്തകരെ മുറിവേൽപ്പിക്കുകയൊ ഉപദ്രവിക്കുകയൊ മരണ ഭയമുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുകയൊ ചെയ്യുക

3. ആരോഗ്യ പ്രവർത്തകരെ  അവരുടെ ഉത്തരാവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ നിന്ന് തടയുന്ന തരത്തിലുള്ള തടസ്സം സൃഷ്ടിക്കൽ

4. ആശുപത്രികൾക്കൊ ആരോഗ്യ പ്രവർത്തകരുടെ കയ്യിലുള്ള ഡോക്യുമെൻറ്സിനൊ കേടുപാടുകൾ  സംഭവിപ്പിക്കൽ

2020 ലെ ഭേദഗതി അനുസരിച്ച് ഇത്തരം കുറ്റങ്ങൾ ജാമ്യമില്ലാ കുറ്റമാണ്.മാത്രവുമല്ല ഇത്തരം കേസിലെ അന്വേഷണങ്ങൾ 30 ദിവസത്തിനകം പൂർത്തികരിക്കുകയും വേണം.

ഇത്തരം പ്രത്യേക ആക്ടുകൾ അല്ലാതെ മറ്റ് ക്രിമിനൽ കുറ്റങ്ങളും ആരോഗ്യ പ്രവർത്തകർക്കെതിരെ ആക്രമം നടത്തുന്നവർക്കെതിരെ ചുമത്താറുണ്ട്.ഇനി അതെന്താണെന്ന് നോക്കാം.

ഇൻഡ്യൻ പീനൽ കോഡിലെ 353 വകുപ്പനുസരിച്ച് ഒരു പബ്ലിക്ക് സർവ്വൻറിന് മേൽ ബലം പ്രയോഗിച്ച് അയാളുടെ ഉത്തരാവാദിത്തങ്ങൾ നിർവ്വഹിക്കുന്നതിൽ നിന്ന് തടയുന്നത് രണ്ട് വർഷം വരെ തടവും പിഴയും ഈടാക്കാവുന്ന കുറ്റമാണ്.ഒരു ഡോക്ടറെ അയാളുടെ ഡ്യൂട്ടിക്കിടെ തടഞ്ഞ് വക്കുന്നത് മുതൽ സർക്കാർ ഉദ്യോഗസ്ഥരെ ഘെരാവൊ ചെയ്താൽ വരെ ഈ വകുപ്പുൾപ്പെടുത്തി കേസെടുക്കാം.

ഇനി തടയുന്നതിനോടൊപ്പം ഡോക്ടർക്ക് പരിക്ക് വല്ലതും പറ്റുകയാണെകിൽ ഐ.പി.സി 332 അനുസരിച്ച് കേസെടുക്കാം. ഇതനുസരിച്ച് ഡ്യൂട്ടിക്കിടെ ഡോക്ടറെ തടത്ത് പരിക്കേൽപ്പിച്ചാൽ അത് മൂന്ന് വർഷം വരെ തടവും പിഴയും ഈടാക്കാവുന്ന കുറ്റമാണ്. ഇനി ഡോക്ടർക്ക് പറ്റുന്ന പരിക്ക് ഗൗരവകരമാണെങ്കിൽ ഐ.പി.സി 333 അനുസരിച്ച് തടവ് 10 വർഷം വരെയാകാം.ഇതിനോടൊപ്പം താരതമ്യേനെ ഗൗരവം കുറഞ്ഞ ഐ.പി.സി 323, 341 വകുപ്പുകളും ചാർജ് ചെയ്യാറുണ്ട്.

 

 

ആശുപത്രി സംരക്ഷണ നിയമമെന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന 2012 ലെ നിയമത്തിൻ്റെ മുഴുവൻ പേര് കേരളാ ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ ) ആക്റ്റ് എന്നാണ്.പേര് സൂചിപ്പിക്കുന്നത് പോലെ ആരോഗ്യ പ്രവർത്തകരെയും ആരോഗ്യ സ്ഥാപനങ്ങളയും സംരക്ഷിക്കുക എന്നതാണ് ആക്ടിൻ്റെ ലക്ഷ്യം. ആരോഗ്യ സ്ഥാപനങ്ങൾ എന്നാൽ കേന്ദ്ര-സംസ്ഥാന ഗവൺമെൻ്റുകളുടെയൊ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയൊ നിയന്ത്രണത്തിലുള്ള ആശുപത്രികൾ മുതൽ സ്വകാര്യ ആശുപത്രികളും മറ്റേർണിറ്റി ഹോമുകളും നഴ്സിങ്ങ് ഹോമുകൾ വരെ ഉൾപ്പെടും.ആരോഗ്യ പ്രവർത്തകർ എന്നാൽ ഡോക്ടർമാരും നഴ്സുമാരും മെഡിക്കൽ വിദ്യാർത്ഥികളും നഴ്സിങ്ങ് വിദ്യാർത്ഥികളും പാരാ മെഡിക്കൽ വർക്കേഴ്സുമാണ്.

Back to top button
error: