NEWS

കൂട്ടിയിടിച്ച കാറിൽ നിന്നും കണ്ടെത്തിയത് 90 കുപ്പി വിദേശമദ്യം

കണ്ണൂര്‍: കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ ഓടിയെത്തിയ നാട്ടുകാർ കണ്ടത് 90 കുപ്പി വിദേശമദ്യം.
അപകടത്തിൽപ്പെട്ട ഒരു കാറില്‍ നിന്നാണ് ഇത്രയും വിദേശമദ്യ കുപ്പികൾ കണ്ടെത്തിയത്.ഈ കാറിലെ യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടു.
കണ്ണപുരം യോഗശാലയ്ക്ക് സമീപം ശനിയാഴ്ചയായിരുന്നു സംഭവം.നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്നെത്തിയ പൊലീസ് സംഘം കാർ സ്റ്റേഷനിലേക്ക് മാറ്റി.ഓടി രക്ഷപെട്ടവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: