CrimeNEWS

ലൈസന്‍സില്ലാത്ത തോക്കുചൂണ്ടി വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിയും മര്‍ദ്ദനവും: രണ്ടംഗ സംഘം അറസ്റ്റില്‍

സീതത്തോട്: ലൈസന്‍സില്ലാത്ത തോക്കുമായെത്തി, മദ്യലഹരിയില്‍, വീട്ടില്‍ അതിക്രമിച്ചുകയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തൊടുപുഴ ഈസ്റ്റ് കാഞ്ഞിരമറ്റം പുത്തന്‍പുരക്കല്‍ ജെയ്‌സണ്‍ ജോസഫ് (49), കാഞ്ഞിരമറ്റം കരോട്ട് ചെമ്പമംഗലത്ത് ഗിരീഷ് കുമാര്‍ (40) എന്നിവരാണ് അറസ്റ്റിലായത്.

ഞായറാഴ്ച രാത്രി ഏഴിന് ആങ്ങമൂഴി കോട്ടമണ്‍ പാറ കടുവാത്തറയില്‍ ചന്ദ്രകുമാറിന്റെ വീട്ടിലാണ് ജയസ്ണും ഗിരീഷും അതിക്രമിച്ചു കടന്നത്. പ്രതികള്‍ മദ്യലഹരിയിലായിരുന്നു. സാമ്പത്തിക വിഷയം സംബന്ധിച്ച് തര്‍ക്കം മൂത്തപ്പോള്‍ പ്രതികള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന്, ചന്ദ്രകുമാറിന്റെ മകന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ഡോക്ടറെ ഫോണില്‍ വിളിച്ചുവരുത്തി.

സംസാരം പിന്നീട് വാക്കേറ്റത്തിലും ഉന്തും തള്ളിലും കലാശിച്ചു. അസഭ്യം വിളിച്ച് പ്രതികള്‍ ഡോക്ടറെ മര്‍ദ്ദിച്ചു. ജയ്‌സണ്‍ തോക്കു ചൂണ്ടി ഭീഷണി മുഴക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും പിടികൂടി റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് െവെദ്യപരിശോധന നടത്തി. തോക്കിന് െലെസന്‍സോ മറ്റു രേഖകളോ ഉണ്ടായിരുന്നില്ല. ഇവര്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.

പോലീസ് ഇന്‍സ്‌പെക്ടര്‍ക്കൊപ്പം എസ്.ഐ കിരണ്‍, എസ്.സി.പി.ഒമാരായ മോഹനന്‍ പിള്ള, ബിനുലാല്‍, സി.പി.ഒ. വിജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Back to top button
error: