CrimeNEWS

മാറിത്താമസിക്കാന്‍ വീട്ടുപകരണങ്ങള്‍ എടുക്കാന്‍ വാഹനവുമായെത്തിയ ഭാര്യയെയും പിക്കപ്പ് ഡ്രൈവറെയും മര്‍ദിച്ചയാള്‍ അറസ്റ്റില്‍

ചങ്ങനാശേരി: ഭാര്യയെ ആക്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വാഴപ്പള്ളി മഞ്ചേരിക്കളം എം.വി. വര്‍ഗീസിന്റെ മകന്‍ സാജു വര്‍ഗീസി (49) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളും ഭാര്യയുമായുള്ള കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് രണ്ടുപേരും മാറി താമസിക്കുകയായിരുന്നു. ഭാര്യ താന്‍ താമസിക്കുന്നിടത്തേക്ക് വീട്ടുപകരണങ്ങള്‍ കയറ്റിക്കൊണ്ടു പോകാന്‍എത്തുകയും ഇതറിഞ്ഞ സാജു വര്‍ഗീസ് വീട്ടിലെത്തി ഭാര്യയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.

പിന്നീട് വാക്കുതര്‍ക്കം രൂക്ഷമാകുകയും സാജു വര്‍ഗീസ് ഭാര്യയേയും പിക്കപ്പ് വാന്‍ ഡ്രൈവറെയും മര്‍ദ്ദിക്കുകയുമായിരുന്നു. എസ്.എച്ച്.ഒ: റിച്ചാര്‍ഡ് വര്‍ഗീസ്, എസ്.ഐ: ജയകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Back to top button
error: