ചെറുതോണി: യുവാവും ഭാര്യാപിതാവും തമ്മിലുണ്ടായ വാക്കേറ്റത്തില്‍ വെട്ടും കുത്തും. തലയ്ക്കും െകെയ്ക്കും വെട്ടേറ്റ നിലയില്‍ കരിമ്പന്‍മണിപ്പാറ കാനത്തില്‍ തോണിപ്പറമ്പില്‍ രതീഷിനെ (35) ഇടുക്കി മെഡിക്കല്‍ കോളജിലും വയറിനു കുത്തേറ്റ നിലയില്‍ പുഷ്പഗിരി കിഴക്കേപ്പറമ്പില്‍ രാജശേഖരനെ (60) കട്ടപ്പന സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തടസം പിടിക്കാന്‍ ചെന്ന രാജശേഖരന്റെ ഭാര്യ ലേഖയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരും ഭര്‍ത്താവിനോടൊപ്പം ചികിത്സയിലാണ്. പിണങ്ങിപ്പോയ ഭാര്യയെ കാണാന്‍ മാതാവും ജ്യേഷ്ഠന്റെ രണ്ടു മക്കളുമൊത്ത് എത്തിയതായിരുന്നു രതീഷ്. എന്നാല്‍ അവിടെ വച്ചുണ്ടായ വാക്കുതര്‍ക്കം വെട്ടിലും കുത്തിലും കലാശിക്കുകയായിരുന്നു.
ഇരുകൂട്ടരുടെയും പരാതിയനുസരിച്ച് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നതായി തങ്കമണി സി.ഐ. അറിയിച്ചു.