Month: August 2022
-
Crime
സോളാര്‍ കേസ്: സിബിഐ എം.കെ. കുരുവിളയുടെ മൊഴിയെടുത്തു
കൊച്ചി: സോളാർ കേസിൽ ബംഗലുരുവിലെ വ്യവസായി എം.കെ കരുവിളയെ സിബിഐ ചോദ്യം ചെയ്തു. കൊച്ചി ഓഫീസിൽ വിളിച്ചുവരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. പരാതിക്കാരിയായ സരിത എസ് നായരുടെ മൊഴിൽ സോളാർ കേസിലെ സാന്പത്തിക ഇടപാടിൽ കുരുവിളയുടെ ഇടപെടലിനെക്കുറിച്ച് മൊഴികളുണ്ടായിരുന്നു. പരാതിക്കാരിയായ സരിത എസ് നായരെയും ഇന്ന് എം.കെ കുരുവിളയ്ക്കൊപ്പം ചോദ്യം ചെയ്തു. രാവിലെ പതിനൊന്ന് മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ ഉച്ചവരെ നീണ്ടുനിന്നു. സോളാർ കേസിലെ ലൈംഗിക പീഡനം , സാന്പത്തിക ഇടപാടുകൾ എന്നിവയിലാണ് സിബിഐ അന്വേഷണം പുരോഗമിക്കുന്നത്. സോളാർ കേസിൽ സിബിഐ, ദല്ലാൾ നന്ദകുമാറിന്‍റെ മൊഴിയെടുത്തു. ദില്ലിയിൽ വച്ചാണ് മൊഴിയെടുത്തത്. കേസിലെ പരാതിക്കാരി എഴുതിയ കത്ത് പുറത്ത് വന്നതുമായി ബന്ധപ്പെട്ടാണ് മൊഴി രേഖപ്പെടുത്തിയത്. കത്ത് പുറത്ത് വരുന്ന വിവരം അന്നത്തെ പ്രതിപക്ഷ നേതാവിനെയും, സിപിഎം സംസ്ഥാന സെക്രട്ടറിയേയും അറിയിച്ചതായി നന്ദകുമാര്‍ മൊഴി നൽകിയെന്നാണ് വിവരം. ദില്ലിയിലെ അശോകാ ഹോട്ടലില്‍ വച്ചാണ് ദല്ലാള്‍ നന്ദകുമാറിന്‍റെ മൊഴിയെടുത്തത് എന്നാണ് അറിയാന്‍ കഴിയുന്നത്. മൊഴിയെടുക്കല്‍ രണ്ട്…
Read More » -
Kerala
സ്‌കൂളില്‍ പോകുന്നതിനിടെ തെങ്ങ് ദേഹത്തേക്ക് വീണ് രണ്ട് വിദ്യാര്‍ഥിനികള്‍ക്ക് പരുക്ക്
കോഴിക്കോട്: വടകരയില്‍ സ്‌കൂളില്‍പ്പോകുന്നതിനിടെ തെങ്ങ് ദേഹത്തേക്ക് വീണ് വിദ്യാര്‍ഥിനികള്‍ക്ക് പരുക്ക്. മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ ദയാഞ്ജലി, അവന്തിക എന്നിവര്‍ക്കാണ് ശക്തമായ കാറ്റില്‍ തെങ്ങ് ദേഹത്തേക്ക് വീണ് പരുക്കേറ്റത്. കുട്ടികളെ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പുതിയാപ്പില്‍ നിന്ന് സ്‌കൂളില്‍ പോവുകയായിരുന്നു ഇരുവരും. ഇതിനിടെ ദേഹത്തേക്ക് തെങ്ങ് മുറിഞ്ഞ് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
Read More » -
Crime
പ്രായപൂർത്തിയാകാത്ത മകളെ നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചു; അച്ഛന്‍ അറസ്റ്റില്‍
കാസര്‍കോട്: കാസര്‍കോട് അയ്യങ്കാവില്‍ പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചതായി പരാതി. 12 വയസുകാരിയെയാണ് അച്ഛൻ നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചത്. പരാതിയെ തുടര്‍ന്ന് പെൺകുട്ടിയുടെ അച്ഛനെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. മദ്യലഹരിയിലെത്തിയ അച്ഛന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി അബോധാവസ്ഥയിലായി. പൊലീസെത്തിയാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. പെണ്‍കുട്ടി ഇപ്പോള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. അച്ഛന്‍ മദ്യപിച്ച് പ്രശ്നമുണ്ടാക്കാറുണ്ടന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യ നില ഇപ്പോള്‍ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Read More » -
India
ഔദ്യോഗിക നിര്‍ദേശമായി, അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ പിഎന്‍ആര്‍ വിവരങ്ങള്‍ കസ്റ്റംസിന് നല്‍കണം; ലക്ഷ്യം നിയമലംഘകര്‍ രാജ്യം വിടുന്നത് തടയാന്‍
ഡല്‍ഹി: രാജ്യാന്തര യാത്രക്കാരുടെ വിവരങ്ങള്‍ സാമ്പത്തിക മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡെറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ്സിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. അന്താരാഷ്ട്ര വിമാനങ്ങള്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് വിമാനക്കമ്പനികള്‍ യാത്രക്കാരുടെ പിഎന്‍ആര്‍ വിവരങ്ങള്‍ കസ്റ്റംസ് അധികാരികളുമായി നിര്‍ബന്ധമായും പങ്കുവെക്കണം. നിയമലംഘകര്‍ രാജ്യം വിട്ടുപോകുന്ന നടപടികള്‍ തടയാനാണിത്. പേര്, ബന്ധപ്പെടേണ്ട വിവരങ്ങള്‍, പേയ്മെന്റ് വിശദാംശങ്ങള്‍ എന്നിവ ഉള്‍പ്പടെയുള്ള വിവരങ്ങളാണ് കസ്റ്റംസിന് കൈമാറേണ്ടത്. രാജ്യത്തേക്ക് പ്രവേശിക്കുന്നവരുടെയും പുറത്തുപോകുന്നവരുടെയും കൃത്യമായ കണക്കുകള്‍ പരിശോധിക്കാന്‍ ഇതിലൂടെ സാധിക്കും. കള്ളക്കടത്ത് പോലുള്ള ഏതെങ്കിലും അനധികൃത വ്യാപാരം തടയാന്‍ സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നു. കൂടാതെ സാമ്പത്തികവും അല്ലാതെയുമുള്ള തട്ടിപ്പുകള്‍ക്ക് ശേഷം കുറ്റവാളികള്‍ രാജ്യം വിടുന്നത് തടയാനും ഇതിലൂടെ പ്രയോജനപ്പെടും. സിബിഐസി സ്ഥാപിച്ച നാഷണല്‍ കസ്റ്റംസ് ടാര്‍ഗെറ്റിംഗ് സെന്റര്‍-പാസഞ്ചര്‍, കസ്റ്റംസ് ആക്ട് പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കണ്ടെത്തുന്നതിനും അന്വേഷണം നടത്തുന്നതിനും നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ക്കോ സര്‍ക്കാര്‍ വകുപ്പുകള്‍ക്കോ വിവരങ്ങള്‍ ശേഖരിക്കാം. രാജ്യാന്തര യാത്രക്കാരുടെ പിഎന്‍ആര്‍ വിവരങ്ങള്‍…
Read More » -
Kerala
ജീവിതശൈലി ക്രമപ്പെടുത്തുന്നതിന് ബി.എം.ഐ. യൂണിറ്റ്
തിരുവനന്തപുരം: ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി ജീവിതശൈലി രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് ബി.എം.ഐ. (ബോഡി മാസ് ഇന്‍ഡക്‌സ്) യൂണിറ്റ് ആരംഭിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ പൈലറ്റടിസ്ഥാനത്തിലാണ് ബി.എം.ഐ. യൂണിറ്റ് സ്ഥാപിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ബി.എം.ഐ. യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ഒരാളുടെ ശാരീരിക ക്ഷമത ബി.എം.ഐ.യിലൂടെ കണ്ടെത്താന്‍ സാധിക്കുന്ന സംവിധാനമാണ് യൂണിറ്റിലുള്ളത്. ഭാരം നോക്കുന്നതിനും പൊക്കം നോക്കുന്നതിനും, ശേഷം ബി.എം.ഐ. അളക്കുന്നതിനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഈ പദ്ധതി വിജയകരമായാല്‍ ബി.എം.ഐ. യൂണിറ്റുകള്‍ സംസ്ഥാന വ്യാപകമായി സ്ഥാപനങ്ങളിലും ഫാക്ടറികളിലും തൊഴിലിടങ്ങളിലുമൊക്കെ സ്ഥാപിക്കുന്നതാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജീവിതശൈലീ രോഗം ചെറുക്കുന്നതിന് ആരോഗ്യ വകുപ്പ് വലിയ പ്രയത്‌നമാണ് നടത്തുന്നത്. 30 വയസിന് മുകളിലുള്ളവരെ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടില്‍ പോയി കണ്ട് സ്‌ക്രീനിഗ് നടത്തി വരികയാണ്. ഇവരില്‍ ആവശ്യമുള്ളവര്‍ക്ക് സൗജന്യ രോഗ നിര്‍ണയവും ചികിത്സയും ലഭ്യമാക്കുന്നു. പദ്ധതി ആരംഭിച്ച് 6 ആഴ്ചയ്ക്കുള്ളില്‍ സംസ്ഥാന വ്യാപകമായി എട്ടര…
Read More » -
Tech
വ്യൂ വണ്‍സ് മെസേജ് സ്‌ക്രീന്‍ഷോട്ട് എടുക്കുന്ന പരിപാടി ഇനി നടക്കില്ല; സ്വകാര്യത കൂട്ടാന്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി വാട്‌സാപ്പ്
വാഷിങ്ടണ്‍: വാട്‌സാപ്പ് മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് സൂക്ഷിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന പരിപാടിക്ക് തടയിടാന്‍ കൂടുതല്‍ നിയന്ത്രണങ്ങളോടെയുള്ള ഫീച്ചര്‍ അവതരിപ്പിക്കാന്‍ തയാറെടുത്ത് മെറ്റ കമ്പനി. മെസേജ് ഒറ്റത്തവണമാത്രം കാണാന്‍ കഴിയുന്ന വ്യൂ വണ്‍സ് എന്ന ഫീച്ചര്‍ വാട്‌സാപ്പ് പുറത്തിറക്കിയിട്ട് ഒരുപാട് നാളായി. സ്വകാര്യതയ്ക്കുവേണ്ടിയാണ് കമ്പനി ഇത്തരമൊരു ഓപ്ഷനുമായി അപ്‌ഡേഷന്‍ നടത്തിയത്. എന്നാല്‍ ഈ ഫീച്ചറിന്റെ ലഷ്യം അട്ടിമറിച്ചുകൊണ്ട് ചിലര്‍ മെസേജിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് മെസേജ് സൂക്ഷിക്കാന്‍ തുടങ്ങി. ഇതു ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പഴുതടയ്ക്കാനുള്ള നീക്കം വാട്‌സപ്പ് ആരംഭിച്ചത്. ഇനി മുതല്‍ വ്യൂ വണ്‍സ് എന്ന ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്താല്‍ റിസീവറിന് ഒരു തവണ മെസേജ് കാണാന്‍ മാത്രമേ കഴിയൂ. വ്യൂ വണ്‍സ് മെസെജുകളിലെ സ്‌ക്രീന്‍ഷോട്ട് ബ്ലോക്കിങ് ഫീച്ചര്‍ കമ്പനി പരീക്ഷിച്ചു വരികയാണ്. ഇത് എല്ലാവര്‍ക്കും ഉടന്‍ ലഭ്യമാക്കുമെന്ന് വാട്‌സ്ആപ്പ് അറിയിച്ചു. അധിക സുരക്ഷ വാഗ്ദാനം ചെയ്യുക എന്നതാണ് ഈ ഫീച്ചറിന് പിന്നിലെ പ്രധാന ആശയം. ഐഒഎസിലും ആന്‍ഡ്രോയിഡിലും വ്യൂ വണ്‍സ് സെറ്റ്…
Read More » -
Kerala
ജോലികഴിഞ്ഞ് മടങ്ങിയ എസ്.ഐക്ക് റോഡിലെ കുഴിയില്‍ വീണ് പരുക്ക്
ആലപ്പുഴ: കായംകുളത്ത് റോഡിലെ കുഴിയില്‍വീണ് പോലീസ് ഉദ്യോഗസ്ഥന് പരുക്ക്. കായംകുളം പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഉദയകുമാറിനാണ് പരിക്കേറ്റത്. ഡ്യൂട്ടി കഴിഞ്ഞു ബൈക്കില്‍ മടങ്ങുകയായിരുന്ന ഉദയകുമാര്‍ റോഡിലെ കുഴിയില്‍ വീഴുകയും തുടര്‍ന്ന് ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി അപകടത്തില്‍പ്പെടുകയുമായിരുന്നു. വീഴ്ചയില്‍ കൈയ്ക്കും കാലിനും മുറിവേറ്റ എസ്.ഐയെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കായംകുളം കെപിഎസി ജംഗ്ഷനില്‍ വച്ചാണ് അപകടമുണ്ടായത്.
Read More » -
Business
ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വൈകിയോ? സമയപരിധി കഴിഞ്ഞാലും ഈ നികുതിദായകര്‍ പിഴ അടക്കേണ്ട
നികുതിദായകര്‍ക്ക് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31 ആയിരുന്നു. നിശ്ചിത തീയതിക്ക് ശേഷം ഐടിആര്‍ ഫയല്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ 5,000 രൂപ പിഴ അടയ്ക്കേണ്ടി വരും എന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ ഇത് എല്ലാ നികുതി ദായകര്‍ക്കും ബാധകമാണോ? നിശ്ചിത തീയതിക്കകം ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടാലും എല്ലാ നികുതി ദായകരും പിഴ നല്‍കേണ്ട ആവശ്യമില്ല. നിലവിലുള്ള നിയമം അനുസരിച്ച് സമയപരിധി കഴിഞ്ഞതിനാല്‍, നികുതിദായകര്‍ക്ക് 5,000 രൂപ പിഴ ചുമത്തും. എന്നാല്‍ ചില വ്യക്തിഗത നികുതിദായകരെ പിഴ അടക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആരൊക്കെയാണ് ഇങ്ങനെ ഇളവുകള്‍ നേടുന്നവര്‍? പുതിയ വ്യവസ്ഥ അനുസരിച്ച്, 2.5 ലക്ഷം രൂപയ്ക്ക് താഴെയുള്ള നികുതി ദായകര്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വൈകിയാലും പിഴ ഈടാക്കില്ല. പഴയ നികുതി വ്യവസ്ഥയില്‍, ഇളവ് പരിധി നികുതിദായകന്റെ പ്രായത്തെ ആശ്രയിച്ചായിരുന്നു. പഴയ നികുതി വ്യവസ്ഥ അനുസരിച്ച്, 60 വയസ്സ് വരെയുള്ള നികുതിദായകര്‍ക്ക്…
Read More » -
Kerala
10 രൂപ മാത്രം! സ്വാതന്ത്ര്യ ദിനത്തില്‍ ‘ഫ്രീഡം ടു ട്രാവല്‍’ ഓഫറുമായി കൊച്ചി മെട്രോ
കൊച്ചി: രാജ്യം എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ ‘ഫ്രീഡം ടു ട്രാവല്‍’ ഓഫറുമായി കൊച്ചി മെട്രോ. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് ഓഗസ്റ്റ് പതിനഞ്ചിന് ഫ്രീഡം ടു ട്രാവല്‍ ഓഫര്‍ ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ. പതിനഞ്ചാം തീയതി കൊച്ചി മെട്രോയില്‍ വെറും പത്ത് രൂപയ്ക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് കെഎംആര്‍എല്‍ സ്വാതന്ത്ര്യ ദിന സമ്മാനമായി യാത്രക്കാര്‍ക്ക് നല്‍കുക. തിങ്കളാഴ്ച്ച രാവിലെ 6 മണി മുതല്‍ രാത്രി പതിനൊന്ന് മണി വരെ ഏത് സ്റ്റേഷനിലേക്കുമുള്ള ഏത് ടിക്കറ്റിനും പത്ത് രൂപ നല്‍കിയാല്‍ മതിയാകും. ക്യുആര്‍ ടിക്കറ്റുകള്‍ക്കും, കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും ഈ ഇളവ് ലഭിക്കും. അതേസമയം, യാത്രക്കാര്‍ക്കായി ഒട്ടേറെ ഇളവുകള്‍ കെ.എം.ആര്‍.എല്‍. നല്‍കുന്നുണ്ട്. 75 വയസ്സിന് മുകളിലുള്ളവര്‍ക്കും എന്‍.സി.സി., സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ്, പോലീസ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും 50 ശതമാനം ഇളവുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് കൊച്ചി മെട്രോയില്‍ യാത്ര സൗജന്യമാണ്. ഈ വ്യക്തിയുടെ കൂടെ യാത്ര ചെയ്യുന്നയാള്‍ ടിക്കറ്റ്…
Read More » -
Kerala
ഭാരത് ജോഡോ യാത്ര; കെപിസിസി ആസ്ഥാനത്ത് കണ്‍ട്രോള്‍ റൂം തുറന്നു
കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കേരളത്തിലെ പര്യടന പരിപാടികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കെപിസിസി ആസ്ഥാനത്ത് കണ്‍ട്രോള്‍ റൂം തുറന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി കണ്‍ട്രോള്‍ റൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും ഭാരത് ജോഡോ യാത്രയുടെ കേരള കോഡിനേറ്ററുമായ കൊടിക്കുന്നില്‍ സുരേഷ് എംപി,എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എംഎല്‍എ,ടി.യു.രാധാകൃഷ്ണന്‍,വിടി ബല്‍റാം,കെ.ജയന്ത്,ജിഎസ് ബാബു,വി.പ്രതാപചന്ദ്രന്‍,എംഎം നസീര്‍,ദീപ്തി മേരി വര്‍ഗീസ്,ബാലകൃഷ്ണന്‍ പെരിയ തുടങ്ങിയവര്‍ സംബന്ധിച്ചു.
Read More »