CrimeNEWS

അമ്മയ്ക്ക് പ്രണയമെന്ന് സംശയം; അമ്മയെ മകന്‍ കുത്തിക്കൊന്നു മൃതദേഹം ഒളിപ്പിച്ചു

ഗുരുഗ്രാം: അമ്മയ്ക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്ന് സംശയിച്ച് മകന്‍ വീട്ടിനുള്ളിലിട്ട് അമ്മയെ കുത്തിക്കൊന്ന് മൃതദേഹം ഒളിപ്പിച്ചു. പ്രദേശവാസികളുടെ പരാതിയെത്തുടര്‍ന്ന് 21 കാരനമായ മകന്‍ പര്‍വേഷിനെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

ഗുരുഗ്രാമിലെ സോനാദേവി(40) ആണ് ദാരുണായി കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. ഭര്‍ത്താവിന്റെ മരണശേഷം സോനാദേവി സ്വന്തം ഗ്രാമമായ ഹിസാറിലെ ഗാര്‍ഹിയിലായിരുന്നു താമസിച്ചുവരുന്നത്. അവിടെ സ്വകാര്യ സ്‌കൂളില്‍ വാര്‍ഡനായി ജോലിയും നോക്കിയിരുന്നു. ഏകദേശം ആറ് മാസം മുമ്പ് അവര്‍ ജോലി വിടുകയും ഇതേ ഗ്രാമത്തില്‍ വാടകയ്ക്ക് താമസിച്ചുവരികയുമായിരുന്നു.

Signature-ad

സോനിപത്തില്‍ താമസിക്കുകയായിരുന്ന പര്‍വേഷ് ഇവിടെ ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. തുടര്‍ന്നാണ് അമ്മയ്ക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്ന തോന്നല്‍ പര്‍വേഷിനുണ്ടായത്. പലപ്പോഴും അമ്മ ഫോണ്‍വിളിക്കുന്നത് താന്‍ കാണാറുണ്ടെന്നും പര്‍വേഷ് പോലീസിനോട് പറഞ്ഞിട്ടുണ്ട്.

നിരവധി തവണ കുത്തി സോനാദേവിയുടെ മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം കിടക്കയില്‍ കെട്ടി അകത്ത് ഒളിപ്പിച്ചെന്നും പോലീസ് പറഞ്ഞു. ദുര്‍ഗന്ധം വന്നതോടെ കെട്ടിട ഉടമ പരാതിയെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച് നാല് ദിവസത്തിന് ശേഷം സോനാദേവിയുടെ മൃതദേഹം കണ്ടെത്തിയത്. സോനാദേവിയുടെ സഹോദരന്റെ പരാതിയെത്തുടര്‍ന്ന് വ്യാഴാഴ്ച റോഹത്തില്‍ നിന്നും പര്‍വേഷിനെ അറസ്റ്റ് ചെയ്തു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നിവയടക്കമുള്ള കുറ്റം ചുമത്തിയാണ് പോലീസ് പര്‍വേഷിനെതിരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

 

Back to top button
error: