പത്തനംതിട്ട ജില്ലയിലെ പുതുക്കടയ്ക്കും ളാഹയ്ക്കും ഇടയിലുള്ള സ്വയംഭൂ ക്ഷേത്രം ആണ് തമ്പുരാട്ടിക്കാവ്.ശബരിമല പാതയിലാണിത്.
വർഷങ്ങൾക്കു മുൻപ് പന്തളം കൊട്ടാരത്തിൽ നിന്നും വന്ന ശബരിമല ദർശന സംഘാംങ്ങൾ വിരിവെച്ചുറങ്ങുകയും നേരം വെളുത്ത് പുറപ്പെടാൻ തുടങ്ങുമ്പോൾ കൂടെ ഉണ്ടായിരുന്ന ഇളയ തമ്പുരാട്ടിയുടെ വസ്ത്രത്തിൽ ചുമപ്പു കാണാനിടയാകുകയും അത് കുട്ടി ആർത്തവം ആയതിന്റെ ലക്ഷണം ആണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്തു.
തുടർന്ന് ഇളയതമ്പുരാട്ടിയെ അവിടെ ഒരു പാറയിൽ കയറ്റിയിരുത്തി അവർ യാത്ര തുടർന്നു.തലേദിവസം തേക്കിലയുടെനാമ്പിലയിൽ കിടന്നുറങ്ങിയതിന്റെ ചുവപ്പാണ് വസ്ത്രത്തിൽ കണ്ടത്.തെറ്റിദ്ധരിച്ച് കുട്ടിയെ വനത്തിൽ ഇരുത്തിപോയ സംഘാംഗങ്ങൾ ദർശനം കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ കുട്ടിയെ കാണാനില്ല.രാത്രിയിൽ വന്യജീവി ഉപദ്രവം ഉണ്ടാവുന്ന സാഹചര്യത്തിൽ പാർവതി ദേവിയെ കഠിനമായി പ്രാർത്ഥിക്കുകയും ദേവി പ്രത്യക്ഷപ്പെട്ട് വന്യജീവകളെ ശിലയാക്കിമാറ്റുകയും ഇളയതമ്പുരാട്ടി ശിലയിൽ വിലയം പ്രാപിക്കുകയും ചെയ്തു എന്നാണ് പറയുന്നത്.
ആ ശില അഞ്ചു തലയുള്ള അനന്തന്റെ രൂപത്തിൽ ഇന്ന് നില നില്ക്കുന്നു.അഭീഷ്ടകാര്യസിദ്ധി യുള്ള ദേവിയായി അറിയപ്പെടുന്ന തമ്പുരാട്ടി കാവിലമ്മയുടെ മുന്നിൽ പ്രാർത്ഥിക്കാൻ ദൂരദേശങ്ങളിൽ നിന്നുപോലും ധാരാളം ആളുകൾ ഇന്ന് ഇവിടെയെത്തുന്നു.