Month: August 2022
-
Crime
മാനസാന്തരം; ജയില്‍ ശുചിമുറിയുടെ എയര്‍ഹോള്‍ വഴി രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതി മൂന്നാംനാള്‍ തിരിച്ചെത്തി
കോഴിക്കോട്: കഞ്ചാവുകേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയവേ വടകരസബ് ജയിലില്‍നിന്നു രക്ഷപ്പെട്ട പ്രതി കീഴടങ്ങി. താമരശ്ശേരി നെരോത്ത് എരവത്ത് കണ്ടി മീത്തല്‍ വീട്ടില്‍ എന്‍ ഫഹദ് ആണ് വടകര ജയില്‍ അധികൃതര്‍ക്ക് മുന്‍പില്‍ കീഴടങ്ങിയത്. ഇയാള്‍ക്കായി കാസര്‍ഗോട്ടെ ഭാര്യവീട്ടിലും താമരശ്ശേരിയിലും പൊലീസ് റെയിഡ് നടത്തിയിരുന്നു. അഴിയൂര്‍ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നിന്ന് ആറു കിലോ കഞ്ചാവുമായാണ് ഇയാളെ എക്സ്സൈസ് പിടികൂടിയത്. വടകര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തതിനെത്തുടര്‍ന്ന് ജൂണ്‍ ഏഴിനാണ് ഫഹദ് ജയിലിലെത്തുന്നത്. ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെ വൈകുന്നേരത്തെ ദിനചര്യകള്‍ക്കായി ശൗചാലയത്തില്‍ കയറിയ യുവാവ് തിരികെ വരാന്‍ വൈകി. ഇതോടെ സംശയംതോന്നി ജയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ശൗചാലയത്തിന്റെ എയര്‍ഹോള്‍വഴി പ്രതി രക്ഷപ്പെട്ട വിവരം അറിയുന്നത്. മെലിഞ്ഞ ശരീരപ്രകൃതമുള്ളയാളായിരുന്നു ഫഹദ്. ജയില്‍ വളപ്പിലെ ആളൊഴിഞ്ഞ പറമ്പിലേക്കാണ് എയര്‍ഹോള്‍ തുറക്കുന്നത്. തുടര്‍ന്ന് വടകര പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ ഇന്ന് രാവിലെ 10.15 ഓടെ ജയിലില്‍ കീഴടങ്ങിയ പ്രതിയെ കൊയിലാണ്ടി എസ് ഐ…
Read More » -
Kerala
അമ്മവീട്ടില്‍നിന്ന് മുത്തച്ഛനൊപ്പം ബൈക്കില്‍ മടങ്ങവേ മരംവീണ് നാലുവയസുകാരന് ദാരുണാന്ത്യം
പറവൂര്‍: ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ മുകളിലേക്ക് മരം വീണ് നാല് വയസ്സുകാരന് ദാരുണാന്ത്യം. പുത്തന്‍വേലിക്കര സ്വദേശി അനുപം കൃഷ്ണയാണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിച്ച മുത്തച്ഛനും ഗുരുതര പരിക്കേറ്റു. ഇയാളെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയുടെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു കുട്ടിയും മുത്തച്ഛനും. ബൈക്കില്‍ സഞ്ചരിക്കവെ പറവൂര്‍ ടൗണില്‍ വച്ച് അപ്രതീക്ഷിതമായി മരം വീഴുകയായിരുന്നു.
Read More » -
Kerala
വിശദീകരണത്തിലും പ്രതിഷേധം കെട്ടില്ല; കശ്മീരിനെ കുറിച്ചുള്ള വിവാദ പോസ്റ്റ് പിന്‍വലിച്ച് കെ.ടി.ജലീല്‍
കോഴിക്കോട്: കശ്മീരിനെ കുറിച്ചുള്ള വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് കെ.ടി.ജലീല്‍ എം.എല്‍.എ. തന്റെ പോസ്റ്റിലെ പരമാര്‍ശങ്ങള്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ നാടിന്റെ നന്‍മയ്ക്കും ജനങ്ങള്‍ക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പോസ്റ്റ് പിന്‍വലിച്ചതായി അറിയിക്കുന്നു എന്ന് ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കശമീര്‍യാത്രയുമായി ബന്ധപ്പെട്ട് പങ്കുവച്ച പോസ്റ്റില്‍ പാക് അധീന കശ്മീരിനെ ആസാദ് കശ്മീരെന്ന് വിശേഷിപ്പിച്ചതായിരുന്നു വിവാദം. ‘ജമ്മുവും കശ്മീര്‍ താഴ്വരയും ലഡാക്കും അടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന കശ്മീര്‍. പാകിസ്താനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം ആസാദ് കശ്മീര്‍ എന്നറിയപ്പെട്ടു’ എന്നായിരുന്നു പരാമര്‍ശം. ഇതിനെതിരേ വ്യാപകവിമര്‍ശനം ഉയര്‍ന്നിരുന്നു. മന്ത്രി നടത്തിയത് രാജ്യദ്രോഹപരമായ പരാമര്‍ശമാണെന്ന് കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി കുറ്റപ്പെടുത്തിയിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസും ജലീലിനെ വിമര്‍ശിച്ച് രംഗത്തെത്തി. ജലീലിന്റെ പരാമര്‍ശങ്ങളെ മന്ത്രിമാരായ പി.രാജീവും എം.വി.ഗോവിന്ദനും പിന്തുണയ്ക്കാന്‍ തയ്യാറായിരുന്നില്ല. ഇതിനിടെ ‘ആസാദ് കശ്മീര്‍’ പരാമര്‍ശത്തില്‍ കെ.ടി.ജലീലിനെതിരെ ദില്ലി പൊലീസില്‍ പരാതിയും എത്തി. തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷനിലാണ് പരാതി…
Read More » -
Kerala
കോടികള്‍ ധൂര്‍ത്തടിച്ച ‘പടവലങ്ങാ പന്തല്‍’ കോട്ടയത്തിന് ബാധ്യത; ആവശ്യമില്ലെങ്കില്‍ പൊളിച്ച് കളഞ്ഞൂടെയെന്ന് ഹൈക്കോടതി: സര്‍ക്കാരിന്റെ വിശദീകരണം തേടി
കോട്ടയം: കോട്ടയം നഗരത്തിന് ബാധ്യതയായി മാറിയ ആകാശപ്പാതയുടെ ഭാവി ഇനി സര്‍ക്കാരിന്റെ കൈയില്‍. പാതിവഴിയില്‍ നിര്‍മാണം നിലച്ച ആകാശപ്പാത ജനങ്ങള്‍ക്ക് ഭീഷണിയാണെന്നുകാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി വിശദീകരണം നല്‍കാനാണ് നിര്‍ദേശം. ആവശ്യമില്ലെങ്കില്‍ ആകാശപ്പാത പൊളിച്ചുകളഞ്ഞുകൂടേയെന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി ചോദിച്ചു. നഗരത്തില്‍ ശീമാട്ടി റൗണ്ടാനയില്‍ സ്ഥിതിചെയ്യുന്ന ആകാശപ്പാതയുടെ തൂണുകളും കമ്പികളും ജനങ്ങള്‍ക്ക് ഭീഷണിയാണെന്നുകാണിച്ച് എ.കെ. ശ്രീകുമാര്‍ നല്കിയ ഹര്‍ജിയിലെ വാദത്തിനിടെയാണ് ഹൈക്കോടതി ഇക്കാര്യം ചോദിച്ചത്. തുടര്‍ന്ന് സര്‍ക്കാരിന്റെ വിശദീകരണം ലഭിച്ച ശേഷം പരിഗണിക്കാനായി ഹര്‍ജി മാറ്റി. ആകാശപ്പാതയുടെ തൂണുകള്‍ തുരുമ്പെടുത്തുതുടങ്ങിയെന്നും പണി പൂര്‍ത്തീകരിക്കണമെന്നുമാവശ്യപ്പെട്ട് കഴിഞ്ഞമാസം ഹര്‍ജിക്കാരന്‍ സര്‍ക്കാരിന് പരാതി നല്കിയിരുന്നു. മുകളിലേക്ക് കയറാനുള്ള പടികള്‍ നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം ഇവിടെയില്ലാത്തതിനാലാണ് പണി നിര്‍ത്തിവെച്ചിരിക്കുന്നതെന്ന് റോഡ് സേഫ്റ്റി അതോറിറ്റി മറുപടി നല്കി. ഇതോടെയാണ്, ആകാശപ്പാത പൊളിച്ചുകളയണമെന്നും ജനങ്ങളുടെ ജീവന് സംരക്ഷണം നല്കണമെന്നുമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സംസ്ഥാനസര്‍ക്കാരിനെയും ജില്ലാ കലക്ടറെയും റോഡ് സേഫ്റ്റി അതോറിറ്റിയെയും…
Read More » -
Crime
പത്തടിപ്പാലത്ത് കാര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; നടിയും സുഹൃത്തും അദ്ഭുതകരമായി രക്ഷപ്പെട്ടു
അതിരപ്പിള്ളി: നിയന്ത്രണംവിട്ട കാര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. യാത്രക്കാരായ രണ്ട് യുവതികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളം സ്വദേശിയായ സിനിമ-സീരിയല്‍ താരം അനു നായര്‍, സുഹൃത്ത് അഞ്ജലി എന്നിവരാണ് കാറിലുണ്ടായിരുന്നത്. സംസ്ഥാനപാതയായ ആനമല റോഡില്‍ പത്തടിപ്പാലത്തിന് സമീപമായിരുന്നു അപകടം. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ മലക്കപ്പാറയില്‍നിന്ന് ചാലക്കുടിക്ക് വരുകയായിരുന്നു ഇരുവരും. ഇതിനിടെ തകര്‍ന്നുകിടക്കുന്ന റോഡിലെ കല്ലില്‍കയറി നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. പലതവണ കരണം മറിഞ്ഞ് കാര്‍ അവസാനം ഒരു മരത്തില്‍ തട്ടയാണ് നിന്നത്. എയര്‍ ബാഗ് ഉണ്ടായിരുന്നതിനാല്‍ ഇരുവര്‍ക്കും കാര്യമായ പരിക്കേറ്റില്ല. റോഡില്‍ തിരക്ക് കുറവായിരുന്നതിനാല്‍ കാര്‍ മറിയുന്നത് ആരും കണ്ടില്ല. ആഴമുള്ളതിനാല്‍ റോഡില്‍നിന്ന് നോക്കിയാലും കാര്‍ കാണാന്‍ സാധിക്കില്ല. കാറില്‍നിന്ന് പുറത്തിറങ്ങിയ ഇരുവരും കൊക്കയില്‍നിന്ന് ഏറെ ബുദ്ധിമുട്ടി റോഡിലേക്ക് കയറി. തുടര്‍ന്ന് മലക്കപ്പാറയിലേക്ക് പോയ വിനോദസഞ്ചാരികളുടെ വാഹനത്തില്‍ കയറി. മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെത്തി വനപാലകരെ വിവരം അറിയിച്ചു. വനപാലകര്‍ ഇവര്‍ക്ക് പ്രഥമശുശ്രൂഷയും ഭക്ഷണവും നല്‍കി. തിരികെ പോകാന്‍…
Read More » -
India
ഹര്‍ ഘര്‍ തിരംഗ റാലിയിലേക്ക് ഓടിക്കയറി ഗുജറാത്ത് മുന്‍ ഉപമുഖ്യമന്ത്രിക്കുനേരേ പശുവിന്റെ ആക്രമണം: കാലിനു പരുക്ക്
അഹമ്മദാബാദ്: സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നടന്ന ഹര്‍ ഘര്‍ തിരംഗ റാലിയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ഗുജറാത്ത് മുന്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിനെ തെരുവ് പശു ആക്രമിച്ചു. കാലിന് പരുക്കേറ്റ അദ്ദേഹത്തെ പ്രഥമ ശുശ്രൂഷ നല്‍കി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു. ഗുജറാത്തിലെ മെഹ്‌സന ജില്ലയിലെ ഹര്‍ ഘര്‍ തിരംഗ റാലിയില്‍ പങ്കെടുക്കവേയാണ് ആക്രമണമുണ്ടായത്. റാലിയിലേക്ക് ഓടിക്കയറിയ തെരുവുപശു ആളുകളെ ആക്രമിക്കുകയായിരുന്നു. #Gujarat's former Deputy CM Nitin Patel sustained injuries after a stray cow ran amok to the "Har Ghar Tiranga" procession he was leading in Kadi town of Mehsana district @DeccanHerald pic.twitter.com/gn2TBwQtOE — satish jha. (@satishjha) August 13, 2022 ആള്‍ക്കൂട്ടത്തിനിടയിലേക്ക് കുതിച്ചെത്തിയ പശുവിന്റെ ആക്രമണത്തില്‍ നിതിന്‍ പട്ടേല്‍ അടക്കം അഞ്ചോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. കാലിന് പരുക്കേറ്റതിനാല്‍ അടുത്ത 20…
Read More » -
India
സോണിയ ഗാന്ധിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. മൂന്നു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സോണിയക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്. നിലവില്‍ കോവിഡ് മാനദണ്ഡപ്രകാരം വീട്ടില്‍ ഐസലേഷനില്‍ കഴിയുകയാണ് സോണിയയെന്ന് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് ട്വിറ്ററില്‍ക്കൂടി അറിയിച്ചു. നേരത്തെ ജൂണിലും സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ശ്വാസകോശത്തില്‍ അണുബാധയുണ്ടായതോടെ സോണിയയെ ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. കൊവിഡാനന്തര ശാരീരിക പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെയാണ് സോണിയ ഗാന്ധിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചത്. മകള്‍ പ്രിയങ്ക ഗാന്ധിക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയും വീട്ടില്‍ നിരീക്ഷണത്തിലാണ്. അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 15,815 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4,42,39,372 ആയി. രാജ്യത്ത് നിലവില്‍ 1,19,264 ആക്ടീവ് കേസുകളാണുള്ളത്. കൊവിഡ് മരണ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. 24 മണിക്കൂറിനിടെ…
Read More » -
NEWS
ഒമാനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു
മസ്‍കത്ത്: ഒമാനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം പൊന്നാനി കടവനാട് കക്കാട്ട് ബാലകൃഷ്ണന്റെയും (മോഹനന്‍) ജയശ്രീയുടെയും മകന്‍ ഷിജില്‍ (32) ആണ് മരിച്ചത്. ഒമാനിലെ ഖസബിലായിരുന്നു അപകടം സംഭവിച്ചത്. ഒമാനിലെ ഒരു കമ്ബനിയില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്‍തുവരികയായിരുന്നു. ഭാര്യ: അമൃത. മകൾ: ശിവാത്മിക.
Read More » -
NEWS
സർക്കാരിനെതിരെ തിരിയാൻ കേരളത്തിലെ യുഡിഎഫ് നേതാക്കൾ ബിജെപി നേതൃത്വത്തെ സമീപിച്ചു: പിണറായി വിജയൻ
കൊല്ലം: കേന്ദ്ര ഏജന്‍സികളെ സര്‍ക്കാറിനെതിരെ ഉപയോഗിക്കാന്‍ യുഡിഎഫ് നേതാക്കള്‍ ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങനെയാണ് കിഫ്ബിക്കെതിരെ ഇ.ഡി അന്വേഷണം തുടങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തെ വികസനം തടയാനാണ് ഇ.ഡി ശ്രമിക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ വികസനം നടക്കുന്നത് കിഫ്ബിയിലൂടെയാണ്. അതുകൊണ്ടാണ് കിഫ്ബിക്കെതിരെ നീക്കം നടത്തുന്നത്. നാടിനെ തകര്‍ക്കാന്‍ വേണ്ടിയാണ് യുഡിഎഫ് നിലകൊള്ളുന്നത്. അതിനൊപ്പം കേന്ദ്രവും ചേരുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
Read More »
