വായ്പാ തുക തിരികെ ലഭിക്കാന്‍ അന്യായമായ മാര്‍ഗങ്ങള്‍ സ്വീകരിക്കരുതെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി ആര്‍ബിഐ.
വായ്പാ തുക തിരികെ വാങ്ങുന്ന സമയത്ത് ഏജന്റുമാര്‍ വായ്പയെടുക്കുന്നവരെ ഉപദ്രവിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നാണ് ബാങ്കുകളോട് ആര്‍ബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.
കടം കൊടുത്ത പണം തിരികെ ചോദിക്കുന്ന സമയത്ത് ഒരു വ്യക്തിയെ വാക്കാലോ ശാരീരികമായോ ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നില്ലെന്ന് ബാങ്കുകള്‍ ഉറപ്പാക്കണം. വായ്പാ തിരികെ ശേഖരിക്കുന്ന ഏജന്റുമാരുടെ പ്രവര്‍ത്തനങ്ങളില്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ആര്‍ബിഐയുടെ നടപടി.