NEWS

അറേബ്യൻ കുഴിമന്തി ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം

കുഴിമന്തി ഇന്ന് മിക്കവരുടെയും പ്രിയപ്പെട്ട വിഭവമാണ്.യെമനില്‍ നിന്നുള്ള ഒരു അറേബ്യന്‍ ഭക്ഷണമായ ഇത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങൾക്കുള്ളിൽ കേരളത്തിലും പ്രചുര പ്രചാരമാണ് നേടിയത്.കുഴിമന്തി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
 ആവശ്യമായ ചേരുവകൾ

ബസുമതി അരി അഥവ മന്തി റൈസ് – 5 കപ്പ് (ഇത് പത്ത് മിനിറ്റ് നേരെ വെള്ളത്തില്‍ കുതിര്‍ത്തെടുക്കുക.)

വലിയ കഷണങ്ങളായി മുറിച്ച ഒരു കിലോ ചിക്കന്‍

ഒരു കപ്പ് സണ്‍ ഫ്‌ളവര്‍ ഓയില്‍

കുരുമുളക് ചിക്കന്‍ സറ്റോക്ക്- 4-5 ക്യൂബ്

ഏലയ്‌ക്ക,

കറുവപട്ട

ഇഞ്ചി-വെളുത്തുള്ളി ചതച്ചത്

പച്ചമുളക്

കാശ്മീരി ചില്ലി പൗഡര്‍ (കളറിന് വേണ്ടി)

കരയാമ്ബൂ, ഗ്രാമ്ബൂ, ഉപ്പ് എന്നിവ ആവശ്യത്തിന്

ചിക്കന്‍ വലിയ കഷണങ്ങളായി മുറിച്ചെടുക്കുക. ശേഷം കത്തി ഉപയോഗിച്ച്‌ വരഞ്ഞെടുക്കുക. ഇതിനോടൊപ്പം ഫോര്‍ക്ക് ഉപയോഗിച്ച്‌ ചിക്കന് ദ്വാരങ്ങള്‍ ഇട്ടുകൊടുക്കാവുന്നതാണ്. മസാല ചേര്‍ക്കുമ്ബോള്‍ മാംസത്തിന്റെ അകത്തേക്ക് കിട്ടുന്നതിന് വേണ്ടിയാണിത്. ചിക്കനിലെ ജലാംശം നല്ലപോലെ കളയുക.

തുണിയുപയോഗിച്ച്‌ തുടച്ചുമാറ്റാവുന്നതാണ്. ഈ ചിക്കനിലേക്ക് ചിക്കന്‍ സ്‌റ്റോക്ക്, കശ്മീരി ചില്ലി പൗഡര്‍, കരയാമ്ബൂ-കറുവപട്ട-ഗ്രാമ്ബൂ-ഏലയ്‌ക്ക ചതച്ചത്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പകുതി കപ്പ് സണ്‍ഫ്‌ളവര്‍ ഓയില്‍ എന്നിവ ചേര്‍ക്കുക. നല്ല പോലെ മിക്‌സ് ചെയ്ത് ഒരു മണിക്കൂര്‍ മിനിട്ട് നേരം സൂക്ഷിക്കുക.

അടുത്തതായി മന്തി റൈസ് വേവിക്കണം. ഇതിനായി ഒരു പാത്രത്തില്‍ വെള്ളം തിളപ്പിക്കുക. ഉപ്പ് ചേര്‍ത്ത് തിളപ്പിക്കാവുന്നതാണ്. ഇതിലേക്ക് പത്ത് മിനിട്ട് നേരെ കുതിര്‍ത്ത് വെച്ച അരിയെടുത്ത് പകര്‍ത്തുക. അരി പൂര്‍ണമായും വേവുന്നതിന് മുമ്ബ് വെള്ളം ഊറ്റികളയാവുന്നതാണ്. ശേഷം മസാല ചേര്‍ത്ത് മിക്‌സ് ചെയ്ത് വെച്ച ചിക്കന്‍ വേവിക്കുക. ഓയില്‍ ചേര്‍ത്ത് മിക്‌സ് ചെയ്തതിനാല്‍ വേറെ ഓയില്‍ വറുക്കാന്‍ ഉപയോഗിക്കണമെന്നില്ല.

ഒരു 15 മിനിറ്റ് ചിക്കന്‍ അടച്ചുവെച്ച്‌ വേവിച്ചെടുക്കുക. ഇതിന് മുകളിലോട്ട് കുരുമുളക് വിതറിയിടുക. (പൊടിക്കാത്ത കുരുമുളക്) ഇതിന് മുകളിലേക്ക് മുക്കാല്‍ വെന്ത ചോറ് പകര്‍ത്തുക. അതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ പാലെടുത്ത് മഞ്ഞള്‍പൊടി മിക്‌സ് ചെയ്യുക. ശേഷം ഈ മിശ്രിതം ചോറിന് മുകളിലേക്ക് ഒഴിക്കുക. ഇതിന് മുകളിലേക്ക് പച്ചമുളക് കീറിയിടുക. ശേഷം ഈ ചോറ് 45 മിനിറ്റ് ലോ ഫ്‌ളെയ്മില്‍ അടച്ചുവെച്ച്‌ വേവിക്കുക.

 

 

ഒരു ചെറിയ പാത്രത്തില്‍ കനല്‍ എടുക്കുക. ശേഷം കനലിന് മുകളില്‍ അല്‍പം ഓയില്‍ ഒഴിച്ച്‌, ഈ പാത്രം ചോറിന് മുകളില്‍ വെക്കുക. വീണ്ടും അടച്ചുവെച്ച്‌ വേവിക്കുക. 5 മിനിറ്റ് വേവിച്ചതിന് ശേഷം നല്ലപോലെ മിക്‌സ് ചെയ്ത് പാത്രത്തിലേക്ക് മാറ്റാം..

Back to top button
error: