അഹമ്മദാബാദ്: സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നടന്ന ഹര്‍ ഘര്‍ തിരംഗ റാലിയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ഗുജറാത്ത് മുന്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിനെ തെരുവ് പശു ആക്രമിച്ചു. കാലിന് പരുക്കേറ്റ അദ്ദേഹത്തെ പ്രഥമ ശുശ്രൂഷ നല്‍കി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു.
ഗുജറാത്തിലെ മെഹ്‌സന ജില്ലയിലെ ഹര്‍ ഘര്‍ തിരംഗ റാലിയില്‍ പങ്കെടുക്കവേയാണ് ആക്രമണമുണ്ടായത്. റാലിയിലേക്ക് ഓടിക്കയറിയ തെരുവുപശു ആളുകളെ ആക്രമിക്കുകയായിരുന്നു.
#Gujarat's former Deputy CM Nitin Patel sustained injuries after a stray cow ran amok to the "Har Ghar Tiranga" procession he was leading in Kadi town of Mehsana district @DeccanHerald pic.twitter.com/gn2TBwQtOE
— satish jha. (@satishjha) August 13, 2022
ആള്‍ക്കൂട്ടത്തിനിടയിലേക്ക് കുതിച്ചെത്തിയ പശുവിന്റെ ആക്രമണത്തില്‍ നിതിന്‍ പട്ടേല്‍ അടക്കം അഞ്ചോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. കാലിന് പരുക്കേറ്റതിനാല്‍ അടുത്ത 20 ദിവസം വിശ്രമിക്കാന്‍ ഡോക്ടര്‍മാര്‍ തന്നോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം നിതിന്‍ പട്ടേല്‍ പറഞ്ഞു.