Month: August 2022
-
NEWS
‘ചൈനീസ് മഞ്ച’ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം
ന്യൂഡല്‍ഹി: ചില്ല് പൊടിച്ചുചേര്‍ത്ത് നിര്‍മിക്കുന്ന പട്ടച്ചരടായ ‘ചൈനീസ് മഞ്ച’ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. കിഴക്കൻ ഡൽഹിയിലെ ശാസ്ത്രി പാര്‍ക്ക് മേല്‍പ്പാലത്തിലാണ് സംഭവം. രക്ഷാബന്ധന്‍ ആഘോഷിക്കാനായി സഹോദരിയുടെ വീട്ടിലേക്ക് പോവുകയായിരുന്ന വിപിന്‍ കുമാര്‍ എന്ന 35കാരനാണ് മരിച്ചത്. മനുഷ്യര്‍ക്കും മറ്റ് ജന്തുക്കള്‍ക്കും അപകടകരമാണെന്നു കണ്ട് 2016ല്‍ ഡല്‍ഹിയില്‍ ചൈനീസ് മഞ്ചക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഡല്‍ഹിയില്‍ ഈ മാസം ചൈനീസ് മഞ്ച കഴുത്തില്‍ കുരുങ്ങിയുള്ള രണ്ടാമത്തെ മരണമാണിത്.
Read More » -
India
ലോക്കറില്‍നിന്ന് മോഷണം പോയാല്‍ ബാങ്ക് 100 മടങ്ങ് നഷ്ടപരിഹാരം നല്‍കണം: ആര്‍ബിഐ; അറിയാം ബാങ്ക് ലോക്കര്‍ നിയമങ്ങള്‍…
ദില്ലി: ബാങ്ക് ലോക്കറുകളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2022 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുന്ന ബാങ്ക് ലോക്കര്‍ നിയമങ്ങളിലാണ് ആര്‍ബിഐ മാറ്റം വരുത്തിയിരിക്കുന്നത്. ഇന്ത്യയുടെ പല ഭാഗങ്ങളിലും ആഭരണങ്ങളും പണവും മോഷണം പോകുന്നത് ഇപ്പോഴും വ്യാപകമാണ്. ബാങ്ക് ലോക്കര്‍ നിയമങ്ങളുടെ പ്രാഥമിക ലക്ഷ്യം മോഷണത്തില്‍ നിന്നും കവര്‍ച്ചകളില്‍ നിന്നും വിലകൂടിയ സ്വത്തുക്കള്‍ സംരക്ഷിക്കുക എന്നതായിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് ആര്‍ബിഐ ബാങ്ക് ലോക്കര്‍ നിയമങ്ങള്‍ പുറത്തിറക്കിയത്. പൊതുവെ ബാങ്ക് ലോക്കറുകളില്‍ നിന്നും സാധങ്ങള്‍ മോഷണം പോയാല്‍ ഉത്തരവാദി അല്ലെന്ന് പറഞ്ഞ് ബാങ്ക് കൈ ഒഴിയാറാണ് പതിവ്. ബാങ്കുകള്‍ ഉത്തരവാദിത്തം നിഷേധിക്കുന്നതിനാല്‍, ഉപഭോക്താക്കള്‍ നിയമപോരാട്ടങ്ങള്‍ക്ക് ഇറങ്ങാറുണ്ട് . ഇതിനെ തുടര്‍ന്നാണ് ആര്‍ബിഐ ബാങ്ക് ലോക്കര്‍ നിയമം കൊണ്ടുവരുന്നത്. 2022 ജനുവരിക്ക് ശേഷം, ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച സാധനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ ബാങ്കുകള്‍ക്ക് ബാധ്യതയില്‍ നിന്നും രക്ഷപെടാന്‍ സാധിക്കുകയില്ല. ലോക്കറില്‍ നിന്ന് എന്തെങ്കിലും…
Read More » -
NEWS
ഓണം സ്പെഷൽ സർവീസുമായി കർണാടക ആർടിസി;20 ശതമാനത്തിലധികം നിരക്ക് വർധന
ബംഗളൂരു: ഓണത്തിന് കേരളത്തിലേക്കുള്ള സ്പെഷ്യല്‍ ബസ് സര്‍വീസുകള്‍ക്ക് 20 ശതമാനത്തിലധികം അധിക ചാർജ്ജുമായി കര്‍ണാടക ആര്‍ ടി സി. പ്രീമിയം ഡീലക്സ് ബസുകള്‍ക്കാണ് അധിക ചാര്‍ജ് ഈടാക്കുക. സെപ്റ്റംബര്‍ രണ്ട് മുതല്‍ 12 വരെയാണ് ഓണത്തിരക്ക് കണക്കിലെടുത്ത് അധിക സര്‍വീസുകള്‍ നടത്തുന്നത്. എന്നാല്‍, കേരളത്തിലേക്കുള്ള പതിവ് സര്‍വീസുകളില്‍ അധിക നിരക്ക് ഈടാക്കില്ലെന്നും കര്‍ണാടക ആര്‍ ടി സി അറിയിച്ചു. അതേസമയം, സ്വാതന്ത്ര്യദിനം പ്രമാണിച്ച് കേരളത്തില്‍ പോകാനാഗ്രഹിക്കുന്നവര്‍ക്കായും കര്‍ണാടക ആര്‍ ടി സി പ്രത്യേക ബസ് സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ട്.ഓഗസ്റ്റ് 12 മുതല്‍ 15 വരെ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂര്‍, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സര്‍വ്വീസ് നടത്തുന്നത്. പതിവു സര്‍വീസുകള്‍ക്കു പുറമെ 19 അധിക സര്‍വ്വീസ് കൂടിയാണ് ആരംഭിച്ചിരിക്കുന്നത്. ഈ സര്‍വ്വീസുകള്‍ക്ക് പ്രത്യേക ഓഫറും കര്‍ണാടക ആര്‍ടിസി നല്‍കുന്നുണ്ട്. നാല് പേരോ അതില്‍ കൂടുതലോ യാത്രക്കാര്‍ ഒന്നിച്ചു ഒരൊറ്റ ടിക്കറ്റായി ബുക്ക് ചെയ്താല്‍ ടിക്കറ്റ് തുകയില്‍ അഞ്ച് ശതമാനം…
Read More » -
Kerala
കള്ളപ്പണക്കേസില്‍ സ്വപ്‌നയുടെ മൊഴിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഉദ്യോഗസ്ഥനെ ഇഡി സ്ഥലം മാറ്റി
കൊച്ചി: സ്വര്‍ണ്ണക്കടത്തിലെ കള്ളപ്പണ കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോകുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥനെ ഇഡി സ്ഥലം മാറ്റി. സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ജോയിന്റ് ഡയറക്ടര്‍ രാധാകൃഷ്ണനെ ആണ് ചെന്നൈയിലേക്ക് മാറ്റിയത്. പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാതെ ആണ് നടപടി. ഒരു വര്‍ഷം മുന്‍പ് സ്ഥലമാറ്റം ഉത്തരവിറങ്ങിയിരുന്നെങ്കിലും സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ സ്വര്‍ണ്ണക്കടത്തിലെ കള്ളപ്പണ കേസില്‍ അന്വേഷണം അവസാനിക്കാത്തതിനാല്‍ സ്ഥലം മാറ്റം മരവിപ്പിച്ചിരിക്കുകയായിരുന്നു. 10 ദിവസത്തിനകം ചെന്നൈയില്‍ സോണല്‍ ഓഫിസില്‍ ജോയിന്റ് ചെയ്യാനാണ് ഇഡിയുടെ പുതിയ നിര്‍ദ്ദേശം. തുടര്‍ന്ന് ഇദ്ദേഹം കൊച്ചി ഓഫിസിലെ ചുമതല ഒഴിഞ്ഞു. അന്വേഷണം നിര്‍ണ്ണയക ഘട്ടത്തില്‍ എത്തി നില്‍ക്കെ ഉദ്യോഗസ്ഥനോട് ഉടന്‍ സ്ഥാനമൊഴിയാന്‍ നിര്‍ദ്ദേശിച്ചതിന് പിറകില്‍ കേരളത്തില്‍നിന്നുള്ള എതിര്‍പ്പും കാരണമായെന്നണ് സൂചന. സ്വപ്നയുടെ രഹസ്യമൊഴി വന്നിട്ടും ജോയിന്റ് ഡയറക്ടര്‍ കാര്യമായ നടപടികളിലേക്ക് കടക്കുന്നില്ലെന്ന് സ്വപ്നയുടെ അഭിഭാഷകര്‍ക്കടക്കം പരാതിയുണ്ടായിരുന്നു. മാത്രമല്ല കേരളത്തില്‍ നിന്ന് കേസ് ബംഗലുരുവിലേക്ക് മാറ്റാനുള്ള നീക്കം പി രാധാകൃഷ്ണന്‍ നടത്തിയത് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകര്‍പോലും…
Read More » -
India
റഷ്യ-യുക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുമെന്ന് യുക്രെയ്ന്‍; പരിശോധിക്കുമെന്ന് വിദേശകാര്യ മന്ത്രി
ദില്ലി: റഷ്യ-യുക്രൈൻ യുദ്ധത്തെ തുടര്‍ന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ സന്നദ്ധമാണെന്ന് യുക്രെയ്ന്‍ അറിയിച്ചതായി വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. ആരോഗ്യ-വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും ജയശങ്കർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മറ്റ് മാര്‍ഗങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. യുക്രെയ്ന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചതായും എസ്.ജയശങ്കര്‍ അറിയിച്ചു. യുദ്ധത്തെ തുടർന്ന് പഠനം പാതിവഴിയിൽ നിർത്തി നാട്ടിലെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ഈ പ്രഖ്യാപനം. തുടർ പഠനം അനിശ്ചിതാവസ്ഥയിൽ ആയതോടെ വിദ്യാർത്ഥികൾ ആശങ്കയിലായിരുന്നു. യുക്രെയ്നിൽ പഠനം തുടരാനാകുമോ എന്നതിലും വ്യക്തത വന്നിരുന്നില്ല. സെപ്തംബറിലാണ് അടുത്ത അധ്യയന വർഷം തുടങ്ങുക. ഈ സമയത്ത് യുക്രെയ്നിലേക്ക് തിരികെ പോകാനാകാത്ത അവസ്ഥയിലായിരുന്നു വിദ്യാർത്ഥികൾ. യുദ്ധം ഇപ്പോഴും അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ അവിടേക്ക് പോകാനാകാത്ത അവസ്ഥയിലായിരുന്നു വിദ്യാർഥികൾ. ഓൺലൈൻ പഠന സൗകര്യമൊരുക്കാമെന്ന യുക്രെയ്ന്റെ വാഗ്‍ദാനം പ്രതീക്ഷ ഏകുന്നുണ്ടെങ്കിലും ക്ലിനിക്കൽ പരിശീലനം എങ്ങനെ പൂർത്തിയാക്കും എന്നതിൽ ആശങ്ക ബാക്കിയാണ്. സെപ്തംബറിൽ അടുത്ത അധ്യയന വർഷം തുടങ്ങുമ്പോൾ ഫീസ് അടക്കേണ്ട…
Read More » -
Crime
ആക്റ്റീവ, ആക്‌സസ് സ്‌കൂട്ടറുകളോട് പ്രിയം; കോഴിക്കോട്ടെ കുട്ടിക്കള്ളന്‍ ഒടുവില്‍ പൊലീസ് വലയില്‍
കോഴിക്കോട്: കോഴിക്കോട് നിരവധി മോഷണങ്ങൾ നടത്തിയ കുട്ടിക്കള്ളൻ ഒടുവിൽ പൊലീസ് വലയിൽ. കരുവിശ്ശേരി സ്വദേശിയെയാണ് പൊലീസ് പിടികൂടിത്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽനിന്ന് ഒട്ടേറെ ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയാണ് കുട്ടിക്കള്ളനെന്ന് പൊലീസ് പറഞ്ഞു. പുതിയറ, എലത്തൂർ, അത്തോളി, കാക്കൂർ, പന്തീരങ്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുമാത്രം നിരവധി ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ചതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കമ്മീഷണർ ഡോ. ശ്രീനിവാസ് ഐ പി എ സി ൻ്റെ നിർദ്ദേശപ്രകാരം സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും പന്തീരങ്കാവ് ഇൻസ്പെക്ടർ ഗണേശൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ധനഞ്ജയദാസും ചേർന്നാണ് കുട്ടിക്കള്ളനെ കുടുക്കിയത്. ആക്റ്റീവ, ആക്സസ് സ്കൂട്ടറുകളാണ് പ്രധാനമായി മോഷ്ടിച്ചിരുന്നത്. കുറച്ചുനാൾ ഉപയോഗിച്ചശേഷം ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയാണ് രീതിയെന്നും കൂടാതെ മോഷണം നടത്തിയ വാഹനങ്ങളുമായി കറങ്ങി നടന്ന് കടകളിൽ മോഷണം നടത്തുകയാണ് പതിവെന്നും പൊലീസ് പറഞ്ഞു. കൽപറ്റയിൽ നിന്നും മോഷണം നടത്തിയ ആക്സസ്, അത്തോളിയിൽ നിന്നും മോഷണം നടത്തിയ ഹീറോ ഹോണ്ട പാഷൻ, ആക്ടീവ,…
Read More » -
Kerala
ഇഡി അടക്കമുള്ള ഏജന്‍സികളെ ഉപയോഗിച്ച് ബി.ജെ.പി. രാഷ്ടീയ എതിരാളികളുടെ വായടപ്പിക്കാന്‍ ശ്രമിക്കുന്നു: കെസി വേണുഗോപാല്‍
തിരുവനന്തപുരം: സ്വന്തം ആലയിൽ സ്വാതന്ത്ര്യ സമര സേനാനികളെ തിരഞ്ഞാൽ സംഘത്തിനും സംഘപരിവാറിനും ഒരാളെ പോലും കാണാനാകില്ലെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. കോൺഗ്രസിന്റെ നവ സങ്കൽപ യാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്രിവർണ പതാക കണ്ടാൽ ഹാലിളകിയിരുന്നവരാണ് ഇപ്പോൾ ത്രിവർണ പതാക ഉയർത്തുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. രാജ്യത്തെ കപട ദേശീയതയിലൂടെ വിഭജിക്കാനുള്ള ശ്രമമാണ് ഇന്ന് നടക്കുന്നത്. ഇ ഡി അടക്കമുള്ള ഏജൻസികളെ രാഷ്ടീയ എതിരാളികളുടെ വായടപ്പിക്കാൻ ഉപയോഗിക്കുകയാണ്. വിമാനത്താവളങ്ങളും തുറമുഖങ്ങളും അടക്കം നടത്താൻ രാജ്യത്ത് ഒന്നോ രണ്ടോ കോർപ്പറേറ്റുകൾ മതിയോ എന്നും അദ്ദേഹം ചോദിച്ചു. ഏകാധിപതികൾക്കെല്ലാം കറുപ്പിനോട് അലർജിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കറുപ്പ് ധരിച്ചാൽ ബ്ലാക്ക് മാജിക് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. കേരളത്തിലും കണ്ടു കറുപ്പിനോടുള്ള എതിർപ്പ്. കറുപ്പ് ധരിച്ചവരെ കേരളത്തിൽ അറസ്റ്റ് ചെയ്യുകയാണെന്നും അദ്ദേഹം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായി ഉയർന്ന കരിങ്കൊടി പ്രതിഷേധങ്ങളെ പരാമർശിച്ച് കൊണ്ട് പറഞ്ഞു. ബി…
Read More » -
Kerala
ഫണ്ട് തന്നാല്‍ കുഴിയടയ്ക്കാന്‍ സഹായിക്കാം: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
കോഴിക്കോട്: ദേശീയപാത അതോറിറ്റിക്ക് നേരിട്ട് കുഴിയടയ്ക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ പിഡബ്ല്യുഡിക്ക് കീഴിലെ ദേശീയപാത വിഭാഗം കുഴിയടയ്ക്കാന്‍ സന്നദ്ധമാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. എന്നാല്‍ ഇതിന് ആവശ്യമായ ഫണ്ട് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ദേശീയപാതകളിലെ കുഴിയടയ്ക്കാന്‍ എന്‍എച്ച്എഐക്ക് സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയാറാണ്. നേരത്തെ ആലപ്പുഴയില്‍ സമാനമായ രീതിയില്‍ ദേശീയപാതയില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നു. അതേ മാതൃക പിന്തുടരാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറാണ്. ഇക്കാര്യം ദേശീയപാത അതോറിറ്റിയെ അറിയിച്ചതായും മുഹമ്മദ് റിയാസ് പറഞ്ഞു. അറ്റകുറ്റപ്പണി കൃത്യമായി നടത്തണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായാല്‍ കര്‍ക്കശ നടപടിയെടുക്കുമെന്നും റിയാസ് പറഞ്ഞു. അതേസമയം മണ്ണുത്തി – ഇടപ്പള്ളി ദേശീയപാത അറ്റകുറ്റപണി പുതിയ കരാര്‍ കമ്പനിയെ ഏല്‍പ്പിക്കുമെന്ന് ദേശീയ പാതാ അതോറിറ്റി അറിയിച്ചു. ഈ മാസം 25ന് പുതിയ കരാറുകാരെ പ്രഖ്യാപിക്കും. 60 കോടി രൂപയുടെ കരാറാണ് നല്‍കുക. പുതിയ കരാര്‍ കമ്പനിയുടെ പ്രവര്‍ത്തനം സെപ്തംബറില്‍ തുടങ്ങും. നിലവിലെ കരാറുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍…
Read More » -
Kerala
ഓവര്‍ടേക്കിനെ ചൊല്ലി തര്‍ക്കം; കെഎസ്ആർടിസി ബസ് അടിച്ച് തകര്‍ത്തു, സ്വകാര്യ ബസ് ജീവനക്കാര്‍ അറസ്റ്റില്‍
കൊച്ചി: കലൂരിൽ കെഎസ്ആർടിസി ബസ് ആക്രമിച്ച സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ. ആലുവ സ്വദേശി അസ്കർ, പുതുവൈപ്പ് സ്വദേശി സുദീപ്, മട്ടാഞ്ചേരി സ്വദേശി ഷാഫി എന്നിവരാണ് പിടിയിലായത്. കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിലെ ബസ് ഇന്നലെ രാവിലെയാണ് പ്രതികൾ അടിച്ച് തകർത്തത്. ഓർവടേക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലായിരുന്നു ആക്രമണം. ഇരുപതിനായിരം രൂപയുടെ നഷ്ടമുണ്ടായതായി കെഎസ്ആർടിസി അറിയിച്ചു.
Read More » -
India
ബീഫും ചിക്കനും ഒഴിവാക്കിയത് പഴങ്ങളും ഡ്രൈ ഫ്രൂട്ട്സും നല്‍കാന്‍; സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിവാദത്തില്‍ സുപ്രീം കോടതിയില്‍ വിശദീകരണവുമായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍
ന്യൂഡല്‍ഹി: സ്‌കൂളുകളിലെ ഉച്ചഭക്ഷണ മെനുവില്‍നിന്ന് ബീഫും ചിക്കനും ഉള്‍പ്പടെയുള്ള മാംസാഹാരം ഒഴിവാക്കിയത് കുട്ടികള്‍ക്ക് പഴങ്ങളും, ഡ്രൈ ഫ്രൂട്ട്സും നല്‍കാനെന്ന് ലക്ഷദ്വീപ് ഭരണകൂടം. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ആണ് നടപടി ന്യായീകരിച്ച് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. മാംസാഹാരം വൃത്തിയായി സൂക്ഷിക്കുന്നതിനും കൊണ്ടുപോകുന്നതിനും ദ്വീപില്‍ ബുദ്ധിമുട്ടാണെന്നും കടുത്ത സാമ്പത്തിക നഷ്ടമായതിനാല്‍ ആണ് കവരത്തി, മിനിക്കോയ് എന്നീ ദ്വീപുകളിലെ ഡയറി ഫാമുകള്‍ അടച്ച് പൂട്ടിയതെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പ് സന്നദ്ധ സംഘടനയ്ക്ക് കൈമാറാന്‍ ആലോചിക്കുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാംസാഹാരം ഒഴിവാക്കാന്‍ തീരുമാനമെടുത്ത യോഗത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പങ്കെടുത്തിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കുട്ടികളുടെ വളര്‍ച്ചയ്ക്കും, വികസനത്തിനും ആവശ്യമായ പോഷകാഹാരം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് സ്‌കൂളുകളുടെ ഉച്ച ഭക്ഷണ മെനുവില്‍ പരിഷ്‌കരണം കൊണ്ട് വന്നത്. അതും വിശാലമായ കൂടി ആലോചനകള്‍ക്ക് ശേഷം. മെനുവില്‍ മീന്‍, മുട്ട, മാംസം എന്നിവ ഉള്‍പെടുത്താന്‍ വിദഗ്ദ്ധര്‍ നിര്‍ദേശിച്ചിരുന്നു. ഇതിനോട്…
Read More »