Month: August 2022

  • NEWS

    എന്താണ് ഇമോജി ? കൗതുകകരമായ കുറച്ച് ഇമോജി വിശേഷങ്ങൾ 

    മഞ്ഞ നിറത്തിലുള്ള ഇമോജി ഫേസുകള്‍  അറിയാത്തവരായി ആരും ഉണ്ടാവില്ല. അവ അത്രയേറെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. വാട്സാപ്പിലും മറ്റും ചാറ്റ് ചെയ്യുമ്പോള്‍ പലപ്പോഴും വലിച്ച് നീട്ടി പറയാതെ ഒരൊറ്റ ഇമോജിയിലൂടെ പറയാനുള്ളതെല്ലാം പറഞ്ഞ് ഫലിപ്പിക്കാന്‍ സാധിക്കാറുണ്ട്. നമ്മുടെ മാനസികാവസ്ഥ, സാഹചര്യം, സന്ദര്‍ഭം അങ്ങനെ എന്തിനേയും പ്രതിനിധീകരിക്കാറുണ്ട് ഇത്തരം സ്മൈലികള്‍. ഇമോഷന്‍, ഐക്കണ്‍ എന്നീ വാക്കുകള്‍ ചേര്‍ന്നാണ് ഇമോടികോണ്‍ എന്ന പേര് വരുന്നത്. നമ്മുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നവയായിരിക്കും അവ. ചിഹ്നങ്ങളും , അക്ഷരങ്ങളും , അക്കങ്ങളും ചേര്‍ത്താണ് ഇവ നിര്‍മിക്കുന്നത്. പഴയകാല നോക്കിയ ഫോണുകളില്‍ സന്ദേശങ്ങള്‍ അയക്കുമ്പോള്‍ ഇത്തരം ഇമോടിക്കോണുകളാണ് ഉപയോഗിച്ചിരുന്നത്. :-D, :-O, <3 പോലുള്ളവ അതില്‍ ചിലതാണ്.സ്കോട്ട് ഇ. ഫാൽമാൻ ആണ് ആദ്യമായി സ്മൈലികൾ ഉപയോഗിച്ചത് . മുഖഭാവങ്ങളുടെ ചിത്രീകരണമാണ് സ്മൈലികള്‍. ‘റ്റു സ്മൈല്‍’ എന്ന പ്രയോഗത്തില്‍ നിന്നാണ് ഈ പേര് വരുന്നത്. 1960 കളില്‍ ചിത്രകാരനായ ഹാര്‍വി ബാള്‍ ആണ് മഞ്ഞ നിറത്തില്‍ ഒറു വൃത്തത്തിനുള്ളില്‍ രണ്ട്…

    Read More »
  • NEWS

    സ്വാതന്ത്ര്യ ദിനത്തില്‍ തെലങ്കാനയിൽ ദേശീയ പതാക ഉയർത്താൻ ദുല്‍ഖര്‍ സല്‍മാൻ

      ഹൈദരാബാദ്:സ്വാതന്ത്ര്യ ദിനത്തില്‍ തെലങ്കാന സൈബറാബാദ് മെട്രോപൊളിറ്റന്‍ പൊലീസിന്റെ പ്രത്യേക അതിഥിയായി മലയാളത്തിന്റെ സ്വന്തം താരം ദുല്‍ഖര്‍ സല്‍മാന്‍. വെള്ള കുര്‍ത്തയും പാന്റുമണിഞ്ഞ് സണ്‍ഗ്ലാസും വച്ച്‌ ഓപ്പണ്‍ ജീപ്പില്‍ സ്റ്റൈലായി വരുന്ന ദുല്‍ഖറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കകം തന്നെ ആയിരക്കണക്കിന് പേരാണ് വീഡിയോക്ക് ലൈക്കുമായി രംഗത്ത് വന്നത്.

    Read More »
  • Kerala

    സിറോ മലബാര്‍ സഭ സിനഡ് സമ്മേളനത്തിന് നാളെ തുടക്കം

    കൊച്ചി: കുർബാന പരിഷ്കരാത്തെ ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിൽ സിറോ മലബാർ സഭയുടെ സിനഡ് സമ്മേളനം നാളെ കൊച്ചിയിൽ തുടങ്ങും. ബഫർ സോൺ വിഷയത്തിൽ സഭ സ്വീകരിക്കണ്ട നിലപാടുകളും സിനഡിൽ ചർച്ചയാകും. ഭൂമി വിൽപ്പന വിവാദവും, കുബാന പരിഷ്കാരത്തെ ചൊല്ലിയുള്ള തർക്കങ്ങളും കീറാമുട്ടിയായി തുടരുന്നതിനിടെയാണ് മുപ്പതാമത് സിനഡിന്‍റെ രണ്ടാം പാദ സമ്മേളനം നാളെ തുടങ്ങുന്നത്. കാക്കനാടുള്ള മൗണ്ട് സെന്റ് തോമസിലാണ് സമ്മേളനം നടക്കുന്നത്. രണ്ടാഴ്ച നീണ്ട് നിൽക്കുന്ന സമ്മേളനത്തിൽ 61 ബിഷപ്പുമാർ പങ്കെടുക്കും. കാർഷികമേഖലയിലെ പ്രശ്നങ്ങളാണ് സിനഡിലെ പ്രധാന അജണ്ടകളിൽ ഒന്ന്. എറണാകുളം അങ്കമാലി അതിരൂപതയും സിനഡും സമ്മിൽ നിലനിൽക്കുന്ന ഭിന്നതകൾ അജണ്ടയിൽ ഇല്ലാത്ത വിഷയമാണ്. എങ്കിലും ഇതും ചർച്ച ചെയ്യും. സിനഡ് തീരുമാനം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ ബിഷപ് ആന്‍റണി കരിയിലിനെ വത്തിക്കാൻ നേരിട്ട് പുറത്താക്കിയിരുന്നു. സിനഡിന്‍റെ വാശിയാണ് പ്രശ്നം രൂക്ഷമാക്കിയതെന്ന് കത്തെഴുതി ബിഷപ്പ് ആന്റണി കരിയിലും സിനഡിനെതിരെ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യം സിനഡ് ചർച്ച ചെയ്യും. എന്നാൽ ജാനഭിമുഖ കുർബാനയിൽ…

    Read More »
  • Kerala

    സ്വപ്ന സുരേഷ് പ്രവീൺ ഇറവങ്കരയുടെ നോവൽ ‘ഗംഗ’യുടെ പുറംചട്ട പ്രകാശിപ്പിച്ചു

    കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ സ്വപ്ന സുരേഷിന് പ്രണയലേഖനമെഴുതി വയറലായ പ്രശസ്ത തിരക്കഥാകൃത്തും എഴുത്തുകാരനുമായ പ്രവീൺ ഇറവങ്കരയുടെ ഏറ്റവും പുതിയ നോവൽ ‘ഗംഗ’യുടെ കവർ ചിത്രം സ്വാതന്ത്ര്യ ദിനപ്പുലരിയിൽ തന്റെ ഫേസ് ബുക്ക് പേജിലൂടെ സ്വപ്ന പ്രകാശിപ്പിച്ചു. ഇനിയൊരു ജന്മമുണ്ടങ്കിൽ പരസ്പരം ഒന്നിക്കാമെന്ന് അന്ന് ഇറവങ്കരയും സ്വപ്നയും സോഷ്യൽ മീഡിയയിൽ കുറിച്ചത് ഏറെ വിവാദത്തിന് വഴി വെച്ചിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ഹൊറർ നോവലായ ‘ഗംഗ’ കോഴിക്കോട് ഹരിതം ബുക്സാണ് പ്രസിദ്ധീകരിക്കുന്നത്. ഒരു പെണ്ണിന്റെ ഏഴു ജന്മങ്ങളുടെ അടങ്ങാത്ത പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ‘ഗംഗ’ പതിനാലാം നൂറ്റാണ്ടു മുതൽ 700 വർഷം നീളുന്ന ഭാരതത്തിന്റെ ചരിത്രവും പെണ്ണടയാളങ്ങളും കൂടി വരച്ചിടുന്നു. ‘ഗംഗ’ ശുദ്ധീകരണത്തിന്റെയും പാപമോചനത്തിന്റെയും സാക്ഷാൽ ‘ഗംഗാ ദേവി’യാണെന്നും സ്ത്രീ എന്ന നിലയിൽ അവളുടെ ജീവിതം പറഞ്ഞറിയിക്കാനാവാത്ത വിധം ഭയാനകമാണെന്നും 9 മാസവും 10 ദിവസവും ഗർഭ പാത്രത്തിൽ ഒരു ജീവന്റെ തീ പേറാൻ കരുത്തുളളവളാണ് പെണ്ണെന്നും നോവലിന്റ കവർ പ്രകാശനം…

    Read More »
  • NEWS

    ദളിത് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് ഓഫീസില്‍ കസേരയില്ല, തൊട്ടുകൂടായ്മയും നേരിടേണ്ടി വരുന്നു

     രാജ്യം 75-മത് സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ നിറപ്പൊലിമയിലാണ്.  സ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയും മാനവികതയുമൊക്കെയാണ് ഈ ദിനങ്ങളിലെ മുദ്രാവാക്യങ്ങൾ. പക്ഷേ ഇതൊന്നും കേട്ടറിവു പോലുമില്ലാത്ത ജനകോടികൾ പാർക്കുന്ന രാജ്യമാണ് ഇന്ത്യ എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. തമിഴ്നാട്ടില്‍ ദളിത് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് ഓഫീസില്‍ ഇരിക്കാന്‍ കസേരകള്‍ ഇല്ല എന്നാണ് പുതിയ കണ്ടെത്തല്‍. ഒരു സര്‍വേ റിപ്പോര്‍ട്ടാണ് ഇക്കാര്യം പറയുന്നത്. 386 പഞ്ചായത്തുകളില്‍ 22 പഞ്ചായത്തുകളിലാണ് ദളിത് പ്രസിഡന്റുമാര്‍ക്ക് കസേരയില്ലാത്തത്. തമിഴ്‌നാട് ഇറാഡിക്കേഷന്‍ ഫ്രണ്ട് ആണ് സര്‍വേ നടത്തിയത്. സംസ്ഥാനത്തെ 24 ജില്ലകളില്‍ നടത്തിയ സര്‍വേയില്‍ പല ദളിത് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും ദേശീയ പതാക ഉയര്‍ത്താന്‍ പോലും അനുമതിയില്ലെന്നും കണ്ടെത്തി. ചിലയിടങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കു തദ്ദേശ സ്ഥാപന ഓഫീസില്‍ കയറാന്‍ പോലും അനുമതി നല്‍കുന്നില്ല. ചില പഞ്ചായത്തുകളില്‍ ഔദ്യോഗിക രേഖകള്‍ പരിശോധിക്കാനും അനുമതി നല്‍കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒട്ടുമിക്ക പഞ്ചായത്തുകളിലും തൊട്ടുകൂടായ്മ നിലവിലുണ്ടെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

    Read More »
  • Kerala

    പെണ്ണെഴത്തിൻ്റെ മറുപുറം, സ്ത്രീകൾ അശ്ലീലമെഴുതിയാൽ ചൂടപ്പം പോലെ വിറ്റഴിയുമെന്ന് ടി. പത്മനാഭൻ

       മലയാളത്തിലെ കരുത്തുള്ള കഥാകൃത്താണ് ടി. പത്മനാഭൻ. എഴുതുന്ന കഥകളിൽ മാത്രമല്ല ചില സാമൂഹ്യ യാഥാർത്ഥ്യങ്ങൾ വിളിച്ചു പറയുന്നതിലും പത്മനാഭൻ അസാമാന്യമായ  കരുത്തും തൻ്റേടവും പ്രകടിപ്പിക്കാറുണ്ട്. ഇപ്പോഴിതാ പെണ്ണെഴത്തിലെ നാട്യങ്ങളും പൊള്ളത്തരവും തുറന്നു കാട്ടിക്കൊണ്ട് മലയാളത്തിൻ്റെ അനുഗൃഹീത കഥാകൃത്ത് രംഗത്തെത്തിയിരിക്കുന്നു. അശ്‌ളീലസാഹിത്യം സ്ത്രീ എഴുതിയാൽ കൂടുതൽ വിറ്റഴിയുമെന്നും ഈ സ്ത്രീ ക്രിസ്തീയ സന്ന്യാസിനിയാണെങ്കിൽ അതിലും നല്ലതെന്നും ടി. പത്മനാഭൻ തുറന്നടിച്ചു. ഉത്തമ സാഹിത്യത്തിനല്ല, അശ്ലീല സാഹിത്യത്തിനാണ് ഇന്ന് മലയാളത്തിൽ വിൽപ്പനയുള്ളതെന്നും കഥാകൃത്ത് വെളിപ്പെടുത്തി. എ.സി. ഗോവിന്ദന്റെ സമ്പൂർണകൃതികളുടെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ടി. പത്മനാഭൻ. മന്ത്രി എം.വി ഗോവിന്ദൻ അടക്കമുള്ളവരുടെ സാന്നിദ്ധ്യത്തിയിലായിരുന്നു കഥാകൃത്തിന്റെ പരാമർശം. ”അശ്ലീല സാഹിത്യം സ്ത്രീ എഴുതിയാൽ കൂടുതൽ വിറ്റഴിയും. ഈ സ്ത്രീ ക്രിസ്തീയ സന്ന്യാസിനിയാണെങ്കിൽ അതിലും നല്ലത്. സഭാവസ്ത്രം അഴിച്ചാലും സിസ്റ്റർ എന്ന് പേരിനൊപ്പം ചേർക്കുകയും വേണം” അദ്ദേഹം പറഞ്ഞു. ഇത് ഒരു സ്ത്രീ എഴുതിയാൽ ചൂടപ്പം പോലെ വിറ്റഴിയും. എഡിഷൻസ്, വൺ ആഫ്റ്റർ അനദർ ആയി…

    Read More »
  • NEWS

    ബൈക്ക് വൈദ്യുതിതൂണിലിടിച്ച്‌ യുവാവ് മരിച്ചു

    കണ്ണൂര്‍: ബൈക്ക് വൈദ്യുതിതൂണിലിടിച്ച്‌ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.നാറാത്ത് ജുമാമസ്ജിദിനു സമീപത്തെ കണിയറക്കല്‍ മടത്തിലെവളപ്പില്‍ കെ എം ആബിദ്(31) ആണ് മരണപ്പെട്ടത്. ബുധനാഴ്ച രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ വരുന്നതിനിടെ നിയന്ത്രണംവിട്ട് വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ ഇന്നലെ വൈകുന്നേരത്തോടെയാണ് മരണപ്പെട്ടത്.  മാതാവ്: കണിയറക്കല്‍ മടത്തിലെവളപ്പില്‍ ആമിന. പിതാവ്: പരേതനായ അബ്ദുല്‍ഖാദര്‍. ഭാര്യ: ഫമിയ. മക്കള്‍: ആയിഷ, ഫിദ.

    Read More »
  • NEWS

    പത്തനംതിട്ടയിൽ മന്ത്രിയെ ‘കുരുക്കി’ പതാക ഉയർത്തൽ

    പത്തനംതിട്ട: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മന്ത്രി ഉയർത്തിയ ദേശീയ പതാക കയറിൽ കുരുങ്ങിയതോടെ തിരിച്ചിറക്കി പോലീസ്.പോലീസ് തന്നെയാണ് പതാക വീണ്ടും ഉയർത്തിയത്. മന്ത്രി വീണ ജോര്‍ജ് പതാക ഉയര്‍ത്തുന്നതിനിടെയാണ് പിഴവ് സംഭവിച്ചത്. പാതി പൊങ്ങിയ ദേശീയ പതാക, ചുറ്റിയ കയറില്‍ കുടുങ്ങുകയായിരുന്നു. പതാക നിവരാതെ വന്നതോടെ പോലീസ് ഉദ്യോഗസ്ഥര്‍ പതാക താഴെ ഇറക്കി, പതാക കെട്ടിയതിലെ അപാകത പരിഹരിച്ചു. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരാണ് പതാക ഉയര്‍ത്തിയത്.  മന്ത്രി വീണ ജോര്‍ജും ജില്ലാ കളക്ടര്‍ ദിവ്യ എസ്.അയ്യരും ദേശീയ പതാകയെ അഭിവാദ്യം ചെയ്തു.

    Read More »
  • Kerala

    യുവതലമുറ ഹർഷാരവത്തോടെ ഏറ്റു പാടുന്നു, ‘ദേവദൂതർ പാടി…’, ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ഈ ഗാനം സിനിമാ തീയറ്ററുകളെ ഉത്സവ പറമ്പുകളാക്കുന്നു

    പുതുതലമുറ ഇന്ന് ഏറ്റ് പാടുകയാണ് ഔസേപ്പച്ചൻ ഈണം നൽകിയ സൂപ്പർ ഹിറ്റായ ‘ദേവദൂതർ പാടി…’ എന്ന ഗാനം. ഒരു പക്ഷേ ചിത്രീകരണസവിശേഷത കൊണ്ടാകാം ഈ ഗാനം യുവ തലമുറയിലേക്ക് ആളിപ്പടർന്നത്. ശ്യാം, ജെറി അമൽ ദേവ്, വിദ്യാധരൻ മാസ്റ്റർ, ശരത്, വിദ്യാസാഗർ, ഔസേപ്പച്ചൻ, എസ് പി വെങ്കിടേഷ്, മോഹൻ സിതാര, രമേഷ് നാരായൺ ഇവരൊക്കെ നമുക്ക് നിത്യ ഹരിത ഗാനങ്ങൾ സംഭാവന ചെയ്തവരാണ്. അവർ സ്വന്തം സർഗശേഷിക്കും സ്വാതന്ത്ര്യത്തിനും അനുസരിച്ച് പാട്ടുകൾ ഈണം നൽകി ദൃശ്യഭംഗിയോടെ ചിത്രീകരിച്ചാൽ അത് മലയാള സിനിമാ ഗാനശാഖായ്ക്ക് ഒരു മുതൽകൂട്ടാകും. ഒപ്പം കവിത തുളുമ്പുന്ന വരികളും കൂടിയായാലോ, പറയാനുമില്ല. കേരളത്തിലെ സിനിമാ തീയറ്ററുകൾ ഉത്സവപറമ്പുകളാക്കാൻ പാട്ടുകൾ ഒരു കാരണമാകുമെന്ന് ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രം തെളിയിച്ചല്ലോ. ന്യൂ ജനറേഷൻ പാട്ടുകൾക്ക് ഇന്ന് എത്ര നാൾ ആയുസ്സുണ്ട്. അതൊക്കെ നീർക്കുമിളകൾ പോലെ അല്പായുസ്സുകളാണല്ലോ…? ശ്രോതാക്കൾക്ക് ഇന്നും എന്നും കേൾക്കാൻ പോരുന്ന ഹൃദ്യമായ പാട്ടുകൾ ചെയ്യുന്നവർ…

    Read More »
  • NEWS

    സൂറത്കല്‍ ടൗണിലെ പ്രധാന ജങ്ഷന് ആര്‍എസ്‌എസ് ആചാര്യന്‍ വിഡി സവര്‍കറുടെ പേരിട്ട് ബാനർ; നാട്ടുകാരുടെ എതിർപ്പിൽ പോലീസ് നീക്കം ചെയ്തു

    മംഗളൂരു:സൂറത്കല്‍ ടൗണിലെ പ്രധാന ജങ്ഷന് ആര്‍എസ്‌എസ് ആചാര്യന്‍ വിഡി സവര്‍കറുടെ പേരിട്ട് ബാനര്‍ സ്ഥാപിച്ചുവെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പോലീസ്  അഴിച്ചു മാറ്റി. ഞായറാഴ്ച പുലര്‍ന്നപ്പോള്‍ പ്രത്യക്ഷപ്പെട്ട ബാനര്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് വൈകുന്നേരമാണ് പൊലീസ് നീക്കം ചെയ്തു.സൂറത്കല്‍ നിന്ന് കൃഷ്ണപുരയിലേക്ക് റോഡ് തിരിയുന്ന പ്രധാന കവലയിലാണ് അജ്ഞാതര്‍ ബാനര്‍ സ്ഥാപിച്ചത്. കര്‍ണാടക റിസര്‍വ് പൊലീസ് ക്യാംപ് പരിസരത്താണ് അനധികൃത നാമകരണം നടത്തിയ ജങ്ഷന്‍. പൊലീസ് ഒത്താശയോടെ നടന്ന ഏര്‍പാടാണിതെന്ന് നാട്ടുകാര്‍ ആരോപിച്ചു.തന്നെയുമല്ല രാത്രി പൊലീസ് പട്രോളിങ് പ്രദേശത്ത് സജീവമായതും സംശയമുണർത്തുന്നതായി നാട്ടുകാർ പറയുന്നു. സൂറത്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഈയിടെ മുഹമ്മദ് ഫാസില്‍ കൊല്ലപ്പെട്ടത്. കേസ് അന്വേഷണം സൂറത്കല്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയാല്‍ അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് പിതാവ് ഉമര്‍ ഫാറൂഖ് മംഗളൂരു സിറ്റി പൊലീസ് കമീഷണറെ അറിയിക്കുകയും അന്വേഷണ ചുമതല അസി.പൊലീസ് കമീഷണര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. സംഭവത്തില്‍ സംഘ്പരിവാര്‍ ബന്ധമുള്ള ആറ് പ്രതികള്‍ അറസ്റ്റിലാവുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കിയിരുന്നു.

    Read More »
Back to top button
error: