കണ്ണൂര്‍: ബൈക്ക് വൈദ്യുതിതൂണിലിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.നാറാത്ത് ജുമാമസ്ജിദിനു സമീപത്തെ കണിയറക്കല്‍ മടത്തിലെവളപ്പില്‍ കെ എം ആബിദ്(31) ആണ് മരണപ്പെട്ടത്.
ബുധനാഴ്ച രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ വരുന്നതിനിടെ നിയന്ത്രണംവിട്ട് വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ ഇന്നലെ വൈകുന്നേരത്തോടെയാണ് മരണപ്പെട്ടത്.
മാതാവ്: കണിയറക്കല്‍ മടത്തിലെവളപ്പില്‍ ആമിന. പിതാവ്: പരേതനായ അബ്ദുല്‍ഖാദര്‍. ഭാര്യ: ഫമിയ. മക്കള്‍: ആയിഷ, ഫിദ.
-
Web Deskhttps://newsthen.com/author/desk
-
Web Deskhttps://newsthen.com/author/desk
-
Web Deskhttps://newsthen.com/author/desk
-
Web Deskhttps://newsthen.com/author/desk