Month: August 2022
-
Crime
ഷാജഹാന്റെ ശരീരത്തിൽ 10 വെട്ടുകൾ, കഴുത്തിലും കാലിലുമേറ്റ വെട്ടുകൾ മരണകാരണം
പാലക്കാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ കൊല്ലപ്പെട്ടത് കഴുത്തിലും കാലിനുമേറ്റ വെട്ടുകളെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിലേറ്റ പത്ത് വെട്ടുകളിൽ 2 എണ്ണം ആഴത്തിലുള്ളതാണ്. കയ്യും കാലും അറ്റുതൂങ്ങിയ നിലയിലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഷാജഹാന്റെ ഇടതു കയ്യിലും ഇടതു കാലിലുമാണ് വെട്ടേറ്റത്. മുറിവുകളിൽ നിന്ന് അമിത രക്തസ്രാവം ഉണ്ടായി എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഇന്നലെ രാത്രിയാണ് കുന്നംങ്കാട് ജംഗ്ഷനില്‍ വച്ച് ഷാജഹാൻ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ വധവുമായി ബന്ധപ്പെട്ട കൊലയാളികൾ ഇപ്പോൾ പാർട്ടി പ്രവർത്തകരല്ലെന്ന് വിശദീകരണവുമായി സിപിഎം ജില്ലാ നേതൃത്വം. കൊലയാളി സംഘാംഗങ്ങൾ നേരത്തെ പാർട്ടി വിട്ടവരാണ്. ഇവർ ആർഎസ്എസിന്റെ സജീവ പ്രവർത്തകരാണ്. എത്രയോ വർഷം മുൻപ് പാർട്ടി വിട്ടവരാണ്. ആർഎസ്എസാണ് ഇവർക്ക് സഹായം നൽകി വന്നത്. പാലക്കാട് ശ്രീനിവാസൻ കൊല്ലപ്പെട്ടപ്പോൾ വിലാപയാത്രയിൽ പങ്കെടുത്തവരാണ് ഇവർ. പിന്നെങ്ങിനെയാണ് ഇവർ സിപിഎം പ്രവർത്തകരെന്ന്…
Read More » -
NEWS
സ്വാതന്ത്ര്യദിന പരേഡിനിടയിൽ പോലീസുകാരന്റെ തോക്കെടുത്ത് തെലങ്കാന മന്ത്രി ആകാശത്തേക്ക് വെടി വെച്ചു
ഹൈദരാബാദ്: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തെലങ്കാനയിലെ മഹ്ബൂബ് നഗറില്‍ നടത്തിയ പരേഡിനിടയിൽ പോലീസുകാരന്റെ തോക്കെടുത്ത് മന്ത്രി ആകാശത്തേക്ക് വെടി വെച്ചു. എക്സൈസ് വകുപ്പ് മന്ത്രി വി ശ്രീനിവാസ് ഗൗഡയാണ് പോലീസുകാരന്റെ തോക്കെടുത്ത് ആകാശത്തേക്ക് വെടി വെച്ചുത്. വിഷയം വിവാദമായതോടെ പ്രതികരണവുമായി മന്ത്രി രംഗത്ത് വന്നിട്ടുണ്ട്. താന്‍ ഉപയോഗിച്ചത് റബ്ബര്‍ ബുള്ളറ്റ് മാത്രമാണെന്നാണ് മന്ത്രിയുടെ വാദം.ആയുധങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ലൈസന്‍സ് തനിക്കുണ്ടെന്നും മന്ത്രി ഗൗഡ പറഞ്ഞു.
Read More » -
Kerala
കൂട്ടുകാരിയോടുള്ള യുവാവിന്റെ ചാറ്റ് വിനയായി, ഇന്റിഗോ വിമാനം വൈകിയത് ആറ് മണിക്കൂര്‍
മംഗളുരു : യാത്രക്കാരന്റെ മൊബൈലിലെത്തിയ വാട്സ്ആപ്പ് സന്ദേശം സഹയാത്രികൻ കണ്ടതോടെ മംഗളുരു – മുംബൈ ഇന്റിഗോ വിമാനം വൈകിയത് ആറ് മണിക്കൂർ. സ്വാതന്ത്ര്യദിനം പ്രമാണിച്ച് വിമാനത്താവളങ്ങളിലടക്കം സുരക്ഷ കര്‍ശനമാക്കിയതിനിടെയാണ് സംഭവം നടന്നത്. ഇതോടെ യാത്രയ്ക്ക് തയ്യാറായി നിന്ന വിമാനത്തിൽ നിന്ന് യാത്രക്കാരെ പുറത്തിറക്കി, ലഗേജ് ഉൾപ്പെടെ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തി ആറ് മണിക്കൂറിന് ശേഷമാണ് വിമാനത്തിലുണ്ടായിരുന്ന 185 പേർക്ക് യാത്ര ചെയ്യാനായത്. ഓഗസ്റ്റ് 14 ന് ഉച്ചയ്ക്ക് മംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ബെംഗളുരുവിലേക്ക് പോകാനായി പെൺകുട്ടിയും മുംബൈയിലേക്ക് പോകാനായി ആൺകുട്ടിയും തയ്യാറായിരിക്കെ സുഹൃത്തുക്കളായ ഇരുവരും തമ്മിൽ നടത്തിയ ചാറ്റാണ് വിമാനയാത്ര വൈകിച്ചത്. യു ആർ ദ ബോംബർ എന്ന തമാശ കലർന്ന മെസേജ് സഹയാത്രികൻ കണ്ടതാണ് പുലിവാല് പിടിച്ചത്. സുരക്ഷയെ കുറിച്ച് ഇരുവരും തമാശരൂപേണ ചാറ്റ് ചെയ്യുകയായിരുന്നു. മെസേജ് കണ്ട സഹയാത്രികൻ കാബിൻ ക്രൂവിനെ വിവരമറിയിക്കുകയും അവർ എയർ ട്രാഫിക് കൺട്രോളിനെ അറിയിക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് വിമാനം യാത്ര റദ്ദാക്കിയത്.…
Read More » -
NEWS
തേനും വെളുത്തുള്ളിയും ചേർന്നാൽ ഹൃദ്രോഗങ്ങൾ പറപറക്കും
ആരോഗ്യസംരക്ഷണത്തിനായി ആയുര്‍വേദത്തിലെ പല മരുന്നുകളിലും ഉപയോഗിക്കുന്ന രണ്ടു വസ്തുക്കളാണ് വെളുത്തുള്ളിയും തേനും.ഇങ്ങനെ ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം. വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങള്‍ രക്തസമ്മര്‍ദ്ധവും കൊളസ്ട്രോളും കുറയ്ക്കുന്നതോടോപ്പം ഹൃദ്രോഗങ്ങളെ അകറ്റിനിര്‍ത്തുവാനുമുള്ള കഴിവ് വെളുത്തുള്ളിയ്ക്കുണ്ട്. പനി, ജലദോഷം, വയറിളക്കം എന്നിവയ്ക്കുള്ള ഔഷധവുമായി വെളുത്തുള്ളിഉപയോഗിക്കുന്നു. പോഷകങ്ങളും വിറ്റമിനുകളും നാരുകളും അടങ്ങിയിരിക്കുന്നു: മഗ്നീഷ്യം, വിറ്റമിന്‍ B6, വിറ്റമിന്‍ C, സെലെനിയം, ചെറിയ അളവില്‍ കാത്സ്യം, കോപ്പര്‍, പൊറ്റാസ്സിയം, ഫോസ്ഫൊരസ്, വിറ്റമിന്‍ B1 എന്നിവയും വെളുത്തുള്ളിയില്‍ കാണപെടുന്നു. വെളുത്തുള്ളിയ്ക്ക് രോഗാണുക്കളോട് ചെറുത്ത് നില്‍കാനുള്ള കഴിവുണ്ട്. തേനിന്റെ ഔഷധ ഗുണങ്ങള്‍ കാന്‍സര്‍, ഹൃദ്രോഗം എന്നിവ തടയുന്നു. ആമാശയ രോഗങ്ങളെയും വയറ്റിലും കുടലിലും ഉണ്ടാകുന്ന വൃണങ്ങളെയും തടയുന്നു. രോഗപ്രധിരോധ ശക്തി നല്കുന്നു. ശരീരത്തിലെ ഗ്ലൈക്കൊജെന്റെ ( ഷുഗര്‍ ) അളവ് നിയന്ത്രിച്ച് ഊര്‍ജം പ്രദാനം ചെയ്യുന്നു. ചുമയും, തൊണ്ടയുടെ അസ്വസ്ഥതയും മാറ്റുന്നു. തൂക്ക കുറവ്, ലൈഗിക രോഗങ്ങള്‍, മൂത്രാശയ പരമായ രോഗങ്ങള്‍, ആസ്തമ, വയറിളക്കം, ചര്‍ദ്ദി…
Read More » -
Kerala
സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ഇടുക്കിയിൽ പൊലീസ് നായ യുവതിയെ കടിച്ചു
ഇടുക്കി: ഇടുക്കിയിൽ ജില്ലാതല സ്വാതന്ത്ര്യ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയ യുവതിക്ക് പോലീസ് ഡോഗ് സ്ക്വാഡിലെ നായയുടെ കടിയേറ്റു. വാഴത്തോപ്പ് വടക്കേടത്ത് ഷാൻറി ടൈറ്റസിനാണ് കടിയേറ്റത്. യുവതിയെ ഇടുക്കി മെഡിക്കൽ കോളേജിലെ ചികിത്സയ്ക്കുശേഷം വിട്ടയച്ചു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ അവസാന പരിപാടിയായി ഡോഗ് സ്ക്വാഡിൻ്റെ പ്രത്യേക ഷോ ഉണ്ടായിരുന്നു. ഷോയ്ക്കിടെ അസ്വസ്ഥനായ നായക്കളിലൊന്നിനെ ഈ നായയെ പരിശീലകർ പുറത്തേക്ക് മാറ്റി. പുറത്തേക്ക് നീങ്ങുന്നതിനിടെ യുവതിയുടെ അരികിൽ എത്തിയപ്പോൾ പൊടുന്നനെ നായ യുവതിയുടെ കൈക്ക് കടിക്കുകയായിരുന്നു. ബെൽജിയം മനിലോയിസ് വിഭാഗത്തിൽപ്പെട്ട നായയാണ് യുവതിയെ കടിച്ചത്.
Read More » -
Kerala
സ്വാതന്ത്ര്യദിനാഘോഷ പരിപാടി കഴിഞ്ഞു മടങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു മരിച്ചു
തൃശൂർ: സ്വാതന്ത്ര്യദിനാഘോഷ പരേഡില്‍ പങ്കെടുത്ത് മടങ്ങിയ പോലീസുദ്യോഗസ്ഥന്‍ കുഴഞ്ഞു വീണു മരിച്ചു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് ലൈസണ്‍ ഓഫീസര്‍ ചുമതലയുള്ള സബ് ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍ ബേബി ആണ് മരിച്ചത്. രാവിലെ തേക്കിൻകാട് മൈതാനത്ത് സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികളുടെ പരേഡ് ഒരുക്കങ്ങൾ വിലയിരുത്തുന്നതടക്കമുള്ള ചുമതലയിൽ ബേബി ഉണ്ടായിരുന്നു. സ്വാതന്ത്ര്യദിന പരേഡിന് ശേഷം ഓഫീസിലേക്ക് മടങ്ങിയപ്പോൾ ആണ് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. സഹപ്രവർത്തകർ ചേർന്ന് ഉടൻ തന്നെ ബേബിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അതിനോടകം മരണം സ്ഥിരീകരിച്ചു. ബേബിയുടെ നിര്യാണത്തിൽ അനുശോചിച്ച ജില്ലാ പൊലീസ് മേധാവി സ്വാതന്ത്ര്യദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന പൊലീസ് കുടുംബസംഗമം റദ്ദാക്കിയതായി അറിയിച്ചു.
Read More » -
NEWS
റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് നഴ്സ് മരിച്ചു
കണ്ണൂര്‍: റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് നഴ്സ് മരിച്ചു. ചെറുപുഴ പാക്കഞ്ഞിക്കാട്ടെ അങ്ങാടിയത്ത് റിന്റോയുടെ ഭാര്യ സോണിയ (38) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 7.30 നാണ് അപകടം. ബസ് കണ്ടക്ടറായ ഭര്‍ത്താവിന് ബസില്‍ ഭക്ഷണം എത്തിച്ച് നല്കി റോഡ് മുറിച്ചുകടക്കുന്നതിനിടെ എതിരേ വന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ആശുപത്രിയിലെ നഴ്സായിരുന്നു സോണിയ.
Read More » -
NEWS
സാഹിത്യകാരന്‍ ടി പദ്മനാഭന്റെ വിവാദ പരാമര്‍ശത്തിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര
കോഴിക്കോട്:സ്ത്രീകള്‍ അശ്ലീലം എഴുതിയാല്‍ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുമെന്ന സാഹിത്യകാരന്‍ ടി പദ്മനാഭന്റെ വിവാദ പരാമര്‍ശത്തിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര. രാജ്യം ആദരിക്കുന്ന സാഹിത്യകാരനില്‍ നിന്ന് ഇത് പ്രതീക്ഷിച്ചതല്ലെന്നും ടി പദ്മനാഭന്‍ പ്രസ്താവന പിന്‍വലിച്ച് പൊതു സമൂഹത്തിനോട് മാപ്പ് പറയണമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര ആവശ്യപ്പെട്ടു. മഠത്തിലെ ചീത്ത അനുഭവം സന്യാസിനി എഴുതിയാല്‍ നല്ല ചെലവാണെന്നും സിസ്റ്റര്‍ എന്ന പേര് ചേര്‍ത്താല്‍ പുസ്തകത്തിന്റെ വില്‍പ്പന കൂടുമെന്നുമായിരുന്നു ടി പദ്മനാഭന്റെ വിവാദ പ്രസ്താവന. ഇന്നലെ കോഴിക്കോട് നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കവെയാണ് ഉത്തമ സാഹിത്യ കൃതികള്‍ വാങ്ങാന്‍ ആളുണ്ടാകില്ലെന്നും അശ്ലീല സാഹിത്യം വൈകാതെ ചവറ്റു കൊട്ടയില്‍ വീഴുമെന്നും ടി പദ്മനാഭന്‍ തുറന്നടിച്ചത്.
Read More » -
NEWS
കൊച്ചിയിൽ വീടിന് തീപിടിച്ച് ഒരാള്‍ മരിച്ചു
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ ലൈനിന് സമീപമുള്ള വീടിന് തീപിടിച്ച് ഒരാള്‍ മരിച്ചു. പുഷ്പവല്ലിയെന്ന 57-കാരിയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.കട്ടിലില്‍ കത്തിക്കരിഞ്ഞ നിലയിലാണ് പുഷ്പ വല്ലിയുടെ മൃതദേഹം കണ്ടത്.അപകടസമയത്ത് വീട്ടില്‍ ഇവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നതുകണ്ട അയല്‍വാസികളാണ് വിവരം ഫയര്‍ഫോഴ്‌സിനെ അറിയിച്ചത്.
Read More » -
Crime
അനാശാസ്യ പ്രവര്‍ത്തനം: 39 സ്ത്രീകളടക്കം 48 പേര്‍ പിടിയില്‍
മനാമ: അനാശാസ്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട രണ്ടു സംഘങ്ങളെ ബഹ്‌റൈനില്‍ പിടികൂടി. 48 പേരാണ് അറസ്റ്റിലായത്. ഇതില്‍ 39 സ്ത്രീകളും ഉള്‍പ്പെടുന്നതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റിലായവരില്‍ ഒമ്പതു പേര്‍ ഏഷ്യന്‍ രാജ്യക്കാരാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് പബ്ലിക് മോറല്‍സ് വിഭാഗം അറിയിച്ചു. പിടിയിലായ രണ്ടു സംഘങ്ങളുടെയും പക്കല്‍ നിന്ന് വന്‍തോതില്‍ മദ്യം പിടിച്ചെടുത്തു. കഴിഞ്ഞ വര്‍ഷങ്ങളില്‍ വിവിധ പെണ്‍വാണിഭ സംഘങ്ങളെ ബഹ്‌റൈനില്‍ പിടികൂടിയിരുന്നു. കുറ്റവാളികള്‍ക്ക് 15 വര്‍ഷം വരെ തടവുശിക്ഷയും 10,000 ദിനാര്‍ വരെ പിഴയുമാണ് ശിക്ഷ.
Read More »