Month: August 2022
-
NEWS
സ്മാരകത്തിന്‍റെ പൂട്ട് കുത്തിത്തുറന്ന സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍
സേലം: ധര്‍മപുരി ജില്ലയിലെ ഭാരത് മാതാ സ്മാരകത്തിന്‍റെ പൂട്ട് കുത്തിത്തുറന്ന സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ബി.ജെ.പി തമിഴ്നാട് വൈസ് പ്രസിഡന്‍റ് കെ.പി രാമലിംഗമാണ് അറസ്റ്റിലായത്. ആഗസ്ത് 11നായിരുന്നു കേസിനാസ്പദമായ സംഭവം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം സ്മാരകം സന്ദര്‍ശിക്കാനെത്തിയ രാമലിംഗത്തിന് പ്രവേശനാനുമതി ലഭിച്ചില്ല. തുടര്‍ന്ന് പ്രകോപിതനായ രാമലിംഗം പൂട്ട് തല്ലിപ്പൊട്ടിച്ച് അകത്തുകടക്കുകയായിരുന്നു.
Read More » -
NEWS
തിരുവല്ലയിൽ ട്രെയിനിന്റെ എഞ്ചിന് മുൻപിൽ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി
തിരുവല്ല: ട്രെയിനിന്റെ എഞ്ചിന് മുൻപിൽ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി. തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം – നാഗര്‍കോവില്‍ എക്‌സ്പ്രസിന്റെ മുൻപിലാണ് ഛിന്നഭിന്നമായ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് ആറരക്ക് തിരുവല്ല സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമില്‍ ട്രെയിനില്‍ എത്തിയപ്പോഴാണ് മൃതദേഹം കുടുങ്ങിയകാര്യം വ്യക്തമാകുന്നത്. മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read More » -
NEWS
മംഗളൂരു – തിരുവനന്തപുരം മാവേലി എക്സ്പ്രസിനു നേരെ സ്ഫോടക വസ്തു എറിഞ്ഞു; സംഭവം കോഴിക്കോട്
കോഴിക്കോട്: വെള്ളയില്‍ റെയില്‍വേ സ്റ്റേഷന്‍ കടന്നുപോകവെ മംഗളൂരു – തിരുവനന്തപുരം മാവേലി എക്സ്പ്രസിനു നേരെ സ്ഫോടക വസ്തു എറിഞ്ഞു. സ്ഫോടക വസ്തു വാതിൽക്കൽ നിന്നിരുന്ന യാത്രക്കാരന്റെ കാലില്‍ തട്ടിത്തെറിച്ചു പുറത്തുവീണ് പൊട്ടിയതിനാല്‍ ആര്‍ക്കും പരുക്കേറ്റില്ല. ശനിയാഴ്ച രാത്രി 10.32ന് ആണ് സ്ഫോടകവസ്തു എറിഞ്ഞത്. സംഭവത്തില്‍ പൊലീസും ആര്‍പിഎഫും അന്വേഷണം ആരംഭിച്ചു.
Read More » -
NEWS
കോഴിക്കോട് അമ്മയും മകനും തൂങ്ങിമരിച്ച നിലയില്‍
കോഴിക്കോട്: കൊടുവള്ളിയില്‍ അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടുവള്ളി ഞെള്ളോരമ്മല്‍ ഗംഗാധരന്റെ ഭാര്യ ദേവി (52), മകന്‍ അജിത് കുമാര്‍ (32) എന്നിവരെയാണ് വീടിനു സമീപത്തെ ടവറിനു മുകളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ പ്രമേഹരോഗിയായ ദേവിയുടെ ചികിത്സക്കായി കോഴിക്കോട് വൈദ്യരുടെ സമീപത്ത് പോയിരുന്നു.കാല് മുറിച്ചു മാറ്റണമെന്ന് വൈദ്യര്‍ പറഞ്ഞതായും ഇതിനാല്‍ ഇനി ജീവിച്ചിരിക്കുന്നില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും ഇവര്‍ വീട്ടിലേക്ക് വിളിച്ച് അറിയിച്ചിരുന്നു.രാത്രിയും ഇവര്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് എട്ടു മണിയോടെ ബന്ധുക്കള്‍ കൊടുവള്ളി പൊലീസില്‍ പരാതി നല്‍കി.തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
Read More » -
NEWS
സ്വാതന്ത്ര്യദിന ചടങ്ങ്; നരേന്ദ്ര മോദിയുടെ പ്രസംഗത്തില്‍ ശ്രീനാരായണ ഗുരുവിന് ആദരം
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തില്‍ ശ്രീനാരായണ ഗുരുവിന് ആദരം. രാജ്യത്തെ മുന്നോട്ടുനയിക്കുന്നതില്‍ പങ്കുവഹിച്ച മഹാരഥന്‍മാരുടെ പേര് പറയുന്നതിനിടെയാണ് ശ്രീനാരായണഗുരുവിനെ പ്രധാനമന്ത്രി പരാമര്‍ശിച്ചത്. ഗുരു അടക്കമുള്ളവര്‍ രാജ്യത്തിന്റെ ആത്മാവിനെ ജ്വലിപ്പിച്ചുവെന്ന് മോദി പറഞ്ഞു. സ്വാതന്ത്ര്യസമരത്തിലെ പോരാളികളെ അനുസ്മരിച്ച അദ്ദേഹം ഗാന്ധിജി, സുഭാഷ് ചന്ദ്രബോസ്, അംബേദ്കർ എന്നിവരോടൊപ്പം സവര്‍ക്കറുടെ പേരും എടുത്തു പറഞ്ഞു. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരോ രാഷ്ട്രം കെട്ടിപ്പടുത്തവരോ ആയ ഡോ രാജേന്ദ്ര പ്രസാദ്, നെഹ്‌റു ജി, സര്‍ദാര്‍ പട്ടേല്‍, എസ് പി മുഖര്‍ജി, എല്‍ ബി ശാസ്ത്രി, ദീന്‍ദയാല്‍ ഉപാധ്യായ, ജെ പി നാരായണ്‍, ആര്‍ എം ലോഹ്യ, വിനോബ ഭാവെ, നാനാജി ദേശ്മുഖ്, സുബ്രഹ്മണ്യ ഭാരതി, സവർക്കർ – ഇവരുടെ ദിനമാണിന്ന്. അത്തരം മഹത് വ്യക്തിത്വങ്ങള്‍ക്ക് മുന്നില്‍ നമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read More » -
NEWS
ഹൈദരാബാദ് സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ
ആന്ധ്രാപ്രദേശിന്റെയും തെലങ്കാനയുടെയും ഇപ്പോഴത്തെ സംയുക്ത തലസ്ഥാന നഗരമായ ഹൈദരാബാദ് ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നാണ്. ചരിത്രപരവും സാംസ്കാരികവും കലാപരവുമായ പാരമ്പര്യത്താൽ വളരെ ശ്രദ്ധേയമായ ഈ നഗരം ‘നൈസാമുകളുടെ നഗരം’ എന്നും അറിയപ്പെടുന്നു. നല്ലൊരു ടൂറിസ്റ്റു കേന്ദ്രം കൂടിയായ ഹൈദരാബാദിലേക്ക് റോഡ് മാർഗ്ഗവും ട്രെയിൻ മാർഗ്ഗവും അതോടൊപ്പം തന്നെ വിമാന മാർഗ്ഗവും എത്തിച്ചേരാം. വിമാനമാര്‍ഗം പോകുന്നവര്‍ക്ക് ഹൈദരാബാദ് എയര്‍പോര്‍ട്ട് നല്ലൊരു കാഴ്ചയായിരിക്കും സമ്മാനിക്കുക. ഇന്ത്യയിലെ തന്നെ മികച്ചതും മനോഹരവുമായ എയർപോർട്ടുകളിൽ ഒന്നാണ് ഹൈദരാബാദിലെ രാജിവ്ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. നഗരത്തിൽ നിന്നും ഏകദേശം 30 കിലോമീറ്റർ ദൂരത്തായാണ് എയർപോർട്ട് ചെയ്യുന്നത്. ഹൈദരാബാദിൽ പോയാൽ കാണുവാൻ എന്തൊക്കെയുണ്ടെന്ന് നമുക്ക് നോക്കാം 1. ചാർമിനാർ : പേര് പോലെ തന്നെ നാല് മിനാരങ്ങളോട് കൂടിയ കെട്ടിടമാണ് ചാർമിനാർ. ചാർമിനാറിലെ 4 മിനാരങ്ങൾ പ്രതിനിധാനം ചെയ്യുന്നത് ഇസ്ലാമിലെ 4 ഖലീഫകളെയാണ്. ഗ്രാനൈറ്റ്, ചുണ്ണാമ്പുകല്ല്, കരിങ്കല്ല് എന്നിവകൊണ്ടാണ് ചാർമിനാർ നിർമ്മിച്ചിരിക്കുന്നത്. വളരെ തിരക്കേറിയ ഹൈദരാബാദ് നഗരത്തിനു നടുവിൽ നിലകൊള്ളുന്ന…
Read More » -
NEWS
റോഡ് റോളർ തലകീഴായി മറിഞ്ഞു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
കോട്ടയം: കടുത്തുരുത്തിയിൽ റോഡ് റോളർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞെങ്കിലും ഡ്രൈവർ പരുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡ് റോളർ ഡ്രൈവർ കുറുപ്പന്തറ സ്വദേശി സജീവ് (42) ആണ് അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ ഒൻപതോടെ ഞീഴൂർ പഞ്ചായത്തിലെ പൂവക്കോട്–അലരി റോഡിലാണ് അപകടം.
Read More » -
NEWS
തത്സമയം വാങ്ങുന്ന ടിക്കറ്റ് ഉപയോഗിച്ച് ഈ ട്രെയിനുകളുടെ റിസർവേഷൻ കോച്ചൂകളിൽ പകൽയാത്ര സാധ്യമാണ്
തത്സമയം വാങ്ങുന്ന സ്ലീപ്പർ ക്ലാസ് ടിക്കറ്റോ സീസണ്‍ ടിക്കറ്റോ ഉപയോഗിച്ച് ഈ ട്രെയിനുകളുടെ റിസർവേഷൻ കോച്ചുകളിൽ പകൽ യാത്ര ചെയ്യാം 16382 കന്യാകുമാരി-പൂന എക്സ്പ്രസില്‍ കന്യാകുമാരി മുതല്‍ പാലക്കാട് വരെ എസ് 6. 22640 ആലപ്പുഴ – ചെന്നൈ എക്സ്പ്രസില്‍ ആലപ്പുഴ മുതല്‍ പാലക്കാട് വരെ എസ് 7. 22639 ചെന്നൈ – ആലപ്പുഴ എക്സ്പ്രസില്‍ തൃശൂര്‍ മുതല്‍ ആലപ്പുഴ വരെ എസ് 12. 16525 കന്യാകുമാരി – ബംഗളുരു എക്സ്പ്രസില്‍ കന്യാകുമാരി മുതല്‍ പാലക്കാട് വരെ എസ് 7. 17229 തിരുവനന്തപുരം – സെക്കന്തരാബാദ് എക്സ്പ്രസില്‍ തിരുവനന്തപുരം മുതല്‍ കോയമ്ബത്തൂര്‍ വരെ എസ് 11, എസ് 12.
Read More » -
NEWS
മഴക്കാലത്ത് വീട്ടിലെ ഒച്ചുശല്യം തടയാൻ എളുപ്പവഴികൾ
മഴക്കാലം എത്തിയാൽ ഒട്ടുമിക്ക വീടുകളിലും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ഒച്ചുകളുടെ ശല്യം. വീടുകൾക്കുള്ളിൽ കയറുക മാത്രമല്ല മുറ്റത്തെയും പറമ്പിലെയും ചെടികളും മറ്റും നശിപ്പിക്കാനും ഒച്ചുകൾ വിരുതന്മാരാണ്. ഒച്ചുശല്യം ഉണ്ടായാൽ ചെടികൾ അപ്പാടെ നാശമാവുകയാണ് പതിവ്. ഒച്ചുകളിൽ നിന്നും എളുപ്പത്തിൽ രക്ഷനേടാനുള്ള ചില മാർഗങ്ങൾ നോക്കാം. മുട്ടത്തോട് ചെടികൾക്ക് ചുവട്ടിൽ വളമായി മുട്ടത്തോട് ഉപയോഗിക്കുന്നത് ഒച്ചുകളെ അകറ്റി നിർത്താനുള്ള മാർഗം കൂടിയാണ്. നിരപ്പായ പ്രതലത്തിൽ കൂടി മാത്രമേ ഒച്ചുകൾക്ക് ഇഴഞ്ഞുനീങ്ങാൻ സാധിക്കു. ചെടികൾക്ക് ചുവട്ടിൽ ഏറെ മുട്ടത്തോട് വിതറിയാൽ ഒച്ചുകൾ അവയ്ക്ക് സമീപത്തേക്ക് എത്താതെ പ്രതിരോധം തീർക്കാനാവും. ഉപ്പ് ഒച്ചുകളെ തുരത്താനുള്ള ഏറ്റവും ഫലപ്രദവും എളുപ്പവുമായ മാർഗമാണ് ഉപ്പിന്റെ ഉപയോഗം. ഒച്ചുകളെ കണ്ണിൽപെട്ടാൽ ഉടൻതന്നെ അവയുടെ മേലേയ്ക്ക് അല്പം ഉപ്പു വിതറുക. മുറ്റത്തും പറമ്പിലുമാണ് ഒച്ചു ശല്യമെങ്കിൽ മണ്ണിൽ ഉപ്പ് വിതറിയാൽ മതിയാകും. പുതിനയില ഭക്ഷണപദാർത്ഥങ്ങളിൽ ഉപയോഗിക്കാൻ മാത്രമല്ല, ഒച്ചുകളെ തുരത്താനും പുതിന ഇലകൾ ഫലപ്രദമാണ്. പുതിന ഇലയുടെ രൂക്ഷഗന്ധത്തെ ചെറുത്തുനിൽക്കാൻ…
Read More » -
NEWS
തൊട്ടാവാടിയുടെ ഔഷധഗുണങ്ങൾ
നമ്മുടെ തൊടിയിലും മറ്റും ധാരാളമായി കാണുന്ന ഒന്നാണ് തൊട്ടാവാടി.തൊട്ടാവാടി ഒരു ഔഷധ സസ്യമാണ്.ഒട്ടനവധി ഗുണങ്ങൾ തൊട്ടാവാടിയിൽ നിന്ന് നമുക്ക് ലഭിക്കും.എന്നാൽ പലർക്കും അതിന്റെ ഗുണങ്ങളെ കുറിച്ച് അധികം അറിവില്ല എന്നതാണ് വാസ്തവം. തൊട്ടാവാടിക്കൊണ്ടുള്ള ഔഷധ പ്രയോഗങ്ങൾ എന്തൊക്കെ എന്ന് നോക്കാം. തൊട്ടാവാടി നന്നായി അരച്ച് ചോരയൊലിക്കുന്ന രക്താര്‍ശസ്സിലും, ഗുദഭ്രംശമുള്ള അര്‍ശസ്സിലും പുരട്ടിയാല്‍ ശമനമുണ്ടാകും. തൊട്ടാവാടിയുടെ ഇല ഇടിച്ചുപിഴിഞ്ഞെടുത്ത സ്വരസം കരിക്കിന്‍വെള്ളത്തില്‍ സേവിച്ചാല്‍ കുട്ടികളില്‍ ഉണ്ടാകുന്ന ശ്വാസംമുട്ടൽ/വലിവിന് (Bronchial Asthma) ഫലപ്രദമാണ്. തൊട്ടാവാടി ഇടിച്ച് പിഴിഞ്ഞ നീര് തേന്‍ ചേര്‍ത്ത് രാവിലെയും വൈകുന്നേരവും കഴിക്കുന്നത് സന്ധിവേദന മാറ്റും. തൊട്ടാവാടിയുടെ നീരോ,ഇല ചതച്ചതോ പുരട്ടുന്നത് മുറിവുകളും വ്രണങ്ങളും കരിയാൻ സഹായിക്കും. ഇതിന്റെ അരച്ചെടുത്ത നീര് രാവിലെയും വൈകിട്ടും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും, ബി.പി, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവ മാറ്റാനും സഹായിക്കും. രാത്രിയിൽ ഒരു ടീസ്പൂൺ വീതം തൊട്ടാവാടിയുടെ നീര് ചെറുചൂടുള്ള പാലില്‍ കലക്കി കുടിക്കുന്നത് മൂലക്കുരു മാറുന്നതിന് സഹായിക്കും. ഇതിന്റെ വേരു ഉണക്കി പൊടിച്ചത്…
Read More »