KeralaNEWS

മോഹൻലാലിന്റെ വീട്ടിൽ പുതിയ ചിത്രത്തിൻ്റെ ചർച്ചയ്ക്കായി പൃഥ്വിരാജും ഭാര്യയും, ചിത്രങ്ങൾ പങ്ക് വച്ച് സുപ്രിയ

   മോഹൻലാൽ– പൃഥ്വിരാജ് കൂട്ടുകെട്ട് മലയാള സിനിമയിലെ വിജയ ഘടകയാണ്. പൃഥ്വി സംവിധാനം ചെയ്തതും ഇരുവരും ഒന്നിച്ചഭിനയിച്ചതുമായ ചിത്രങ്ങളെല്ലാം വൻ സാമ്പത്തികവിജയം നേടി. ഒരു തുറന്ന പുസ്തകം പോലെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദവും. മലയാള സിനിമയിൽ ഇത്ര ആഴമുള്ള ഹൃദയ ബന്ധം അപൂർവ്വമാണ് താനും.
‘ലൂസിഫർ’ എന്ന ചിത്രത്തിൽ ഒന്നിച്ചു പ്രവർത്തിച്ചതു മുതൽ തുടങ്ങിയ മോഹൻലാൽ-പൃഥ്വി സൗഹൃദം സിനിമാ വ്യവസായത്തിനും ഗുണകരമായ സംഭാവനയാണ് നൽകുന്നത്.

കഴിഞ്ഞ മാസം കൊച്ചി കുണ്ടന്നൂരിൽ മോഹൻലാൽ പുതിയ ലക്ഷ്വറി​ ഫ്ളാറ്റ് സ്വന്തമാക്കി. രണ്ടുനാൾ മുമ്പ് മോഹൻലാലിന്റെ ഈ ഫ്ളാറ്റിലേക്ക് രണ്ട് അതിഥികളെത്തി, നടൻ പൃഥ്വിരാജും നിർമാതാവും പൃഥ്വിയുടെ ഭാര്യയുമായ സുപ്രിയയും. മോഹൻലാലിന്റെ പുതിയ ഫ്ളാറ്റിൽ നിന്നുള്ള ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് സുപ്രിയ.

മോഹൻലാലിന്റെ ഫ്ളാറ്റിന്റെ എൻട്രൻസിൽ സ്ഥാപിച്ച ലാംബ്രട്ട സ്കൂട്ടറിൽ കയറി പോസ് ചെയ്യാനും പൃഥ്വിയും സുപ്രിയയും മറന്നില്ല. രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ ‘2255’ എന്ന നമ്പറാണ് ഈ സ്കൂട്ടറിനു നൽകിയിരിക്കുന്നത്. ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ എന്ന ചിത്രത്തിൽ മോഹൻലാൽ ഉപയോഗിച്ച സ്കൂട്ടറാണിത്.

9000 സ്ക്വയർ ഫീറ്റ് വിസ്താരമുള്ള മോഹൻലാലിന്റെ ഡ്യൂപ്ലക്സ് ഫ്ളാറ്റ് 16-ാം നിലയിലാണ് സ്ഥിതി ചെയ്യുന്നത്.

പുതിയ ചിത്രത്തെ കുറിച്ച് മോഹൻലാലുമായി ചർച്ച ചെയ്യാനായിരുന്നു പൃഥ്വിയുടെ സന്ദർശനം. ‘ജനഗണമന’യുടെ സക്സസ് പാർട്ടിയിൽ നിന്നുമാണ് പൃഥ്വി മോഹൻലാലിന്റെ വീട്ടിലേക്കെത്തിയത്. മോഹൻലാലുമായുള്ള മീറ്റിംഗിനെ കുറിച്ച് ജനഗണമനയുടെ സക്സസ് പാർട്ടി വേദിയിൽ വച്ച് പൃഥ്വി പറഞ്ഞിരുന്നു.

Back to top button
error: