Month: August 2022

  • Kerala

    ഷാജഹാന്‍റെ കൊലപാതകം: കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കും; കൊലപാതകത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി

    തിരുവനന്തപുരം: പാലക്കാട്‌ മരുതറോഡ്‌ സിപിഐഎം ലോക്കൽകമ്മിറ്റി അംഗം ഷാജഹാന്‍റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷാജഹാന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സമാധാന അന്തരീക്ഷം തകർക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നടപടികളെടുക്കും. കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ പ്രതികരണം. ഷാജഹാന്‍റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്നാണ് എഫ്ഐആറില്‍ പറയുന്നത്. കൊലപാതകത്തിന് പിന്നിൽ ബിജെപി അനുഭാവികളെന്ന് റിപ്പോർട്ടിൽ പറയുന്നു. ഷാജഹാന്‍റെ സുഹൃത്തും പാർട്ടി അംഗവുമായ സുകുമാരൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ എഫ്ഐആര്‍ പ്രകാരം കൊലയ്ക്ക് പിന്നിൽ എട്ട് ബിജെപി പ്രവർത്തകരെന്നാണ് ഉള്ളത്. ഷാജഹാന്‍ സിപിഎം നേതാവാണെന്ന് അറിഞ്ഞു തന്നെയാണ് ഷാജഹാനെ വെട്ടിയത്. വടിവാളു കൊണ്ട് ആദ്യം വെട്ടിയത്  ഒന്നാം പ്രതി ശബരീഷാണ്. പിന്നീട് അനീഷ്. മറ്റ് ആറ് പ്രതികൾ കൊലയ്ക്ക് സഹായവുമായി ഒപ്പം നിന്നുവെന്നും റിപ്പോട്ടിൽ പറയുന്നു.എന്നാൽ രാഷ്ട്രീയ കൊലപാതകമാണെന്ന്  കൂടുതൽ അന്വേഷണത്തിന് ശേഷമെ വ്യക്തമാകുവെന്നാണ് പൊലീസിൻ്റെ നിലപാട്. ഷാജഹാന്‍റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ്…

    Read More »
  • NEWS

    പൊടിക്കാറ്റ്: ദുബൈയില്‍ 44 വിമാന സര്‍വീസുകള്‍ റദ്ദാക്കി; 12 എണ്ണം വഴിതിരിച്ചു വിട്ടു

    ദുബൈ: പ്രതികൂല കാലാവസ്ഥ കാരണം ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ 44 സര്‍വീസുകള്‍ റദ്ദാക്കി. 12 സര്‍വീസുകള്‍ ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്കും രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലേക്കും പുനഃക്രമീകരിച്ചു. കാലാവസ്ഥാ മെച്ചപ്പെട്ടു വരുന്നതിനാല്‍ സര്‍വീസുകള്‍ സാധാരണ നിലയിലായിക്കൊണ്ടിരിക്കുകയാണെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.  ഞായറാഴ്‍ച ഉച്ചയ്‍ക്ക് ശേഷവും തിങ്കളാഴ്‍ച രാവിലെയുമുള്ള ചില സര്‍വീസുകളാണ് റദ്ദാക്കുകയും പുനഃക്രമീകരിക്കുകയും ചെയ്യേണ്ടി വന്നത്. ഞായറാഴ്‍ച രാവിലെ മുതല്‍ ശക്തമായ പൊടിക്കാറ്റാണ് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടത്. ദൂരക്കാഴ്‍ച തടസപ്പെടുന്ന സാഹചര്യമുണ്ടായതോടെ വിമാന സര്‍വീസുകളെയും ബാധിച്ചു. ഞായറാഴ്‍ച 10 സര്‍വീസുകള്‍ ദുബൈയിലെ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്കും മറ്റ് വിമാനത്താവളങ്ങളിലേക്കും പുനഃക്രമീകരിക്കേണ്ടി വന്നതായി ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളം അധികൃതര്‍ അറിയിച്ചിരുന്നു.  വിമാനക്കമ്പനികളുമായി സഹകരിച്ച് എത്രയും വേഗം വ്യോമഗതാഗതം സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണെന്നും പ്രസ്‍താവനയില്‍ പറയുന്നുണ്ട്. യാത്രക്കാര്‍ അതത് വിമാനക്കമ്പനികളുടെ വെബ്‍സൈറ്റുകള്‍ നേരിട്ട് പരിശോധിച്ച് വിമാന സര്‍വീസുകളുടെ സമയം ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം. ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും ദൂരക്കാഴ്‍ച…

    Read More »
  • India

    ക്ഷേത്രത്തിനു മുന്നിലെ പെരിയാര്‍ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം: ഹിന്ദുമുന്നണി നേതാവായ തമിഴ് സംഘട്ടന സംവിധായകന്‍ അറസ്റ്റില്‍

    ചെന്നൈ: സാമൂഹിക പരിഷ്‌കര്‍ത്താവും ദ്രാവിഡരാഷ്ട്രീയത്തിന്റെ പ്രമുഖ വക്താവുമായിരുന്ന തന്തൈ പെരിയാര്‍ ഇ.വി. രാമസ്വാമിയുടെ പ്രതിമതകര്‍ക്കാന്‍ ആഹ്വാനം ചെയ്ത ഹിന്ദു മുന്നണി നേതാവ് അറസ്റ്റി. സിനിമാ സംഘട്ടന സംവിധായകനും ഹിന്ദു മുന്നണിയുടെ ആര്‍ട്ട് ആന്റ് കള്‍ച്ചര്‍ വിഭാഗത്തിന്റെ പ്രസിഡന്റുമായ കനല്‍ കണ്ണന്‍ ആണ് അറസ്റ്റിലായത്. ശ്രീരംഗത്തെ ശ്രീരംഗനാഥ ക്ഷേത്രത്തിന് പുറത്തുള്ള പെരിയാര്‍ പ്രതിമ തകര്‍ക്കാന്‍ അടുത്തിടെ നടത്തിയ പ്രസംഗത്തില്‍ കനല്‍ കണ്ണന്‍ ആഹ്വാനം ചെയ്തിരുന്നു. ഒരു ലക്ഷത്തോളം ഹിന്ദു വിശ്വാസികള്‍ ആണ് ശ്രീരംഗനാഥര്‍ ക്ഷേത്രത്തില്‍ ആരാധനയ്ക്കായി എത്തുന്നത്. എന്നാല്‍ ക്ഷേത്രത്തിന് എതിര്‍വശത്തായി ദൈവം ഇല്ലെന്ന് പറഞ്ഞയാളുടെ പ്രതിമയാണ് സ്ഥാപിച്ചിരിക്കുന്നത്. ദൈവമില്ല എന്ന് പറഞ്ഞയാളുടെ പ്രതിമ ക്ഷേത്രത്തിന് മുന്നില്‍ വയ്ക്കരുതെന്നും അത് തകര്‍ക്കണമെന്നുമാണ് കനല്‍ കണ്ണന്‍ പറഞ്ഞത്. തുടര്‍ന്ന് തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകം നേതാക്കളുടെ പരാതിയില്‍ ചെന്നൈ സൈബര്‍ക്രൈം പോലീസാണ് നടപടിയെടുത്തത്. അറസ്റ്റിന്റെ സൂചന ലഭിച്ചത് തൊട്ടുപിന്നാലെ മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കം കനല്‍ കണ്ണന്‍ നടത്തിയിരുന്നു. എന്നാല്‍ ജില്ലാകോടതി വ്യാഴാഴ്ച അപേക്ഷ തള്ളി.…

    Read More »
  • Local

    ബത്തേരിയിൽ അടച്ചിട്ട വീട്ടിലെ കവർച്ച, ഉത്സവ കച്ചവടക്കാരൻ ബുള്ളറ്റ് സാലു അറസ്റ്റിൽ

    സുൽത്താൻ ബത്തേരിക്കടുത്ത് മന്തണ്ടിക്കുന്നിലെ വീട്ടില്‍ നിന്നും 90 പവൻ സ്വർണവും 40,000 രൂപയും മോഷ്ടിച്ച സംഭവത്തിലെ പ്രതിയെ പൊലീസ് പിടികൂടി. ഉത്സവ പറമ്പുകളിൽ കച്ചവടം നടത്തുകയും ആളില്ലാത്ത വീടുകളിൽ കവർച്ച നടത്തുകയും ചെയ്യുന്ന  കോഴിക്കോട് മുണ്ടിക്കല്‍ തഴെ തൊട്ടയില്‍ ബുള്ളറ്റ് സാലു, ബാബു എന്നിങ്ങനെ വിളിപേരുള്ള മുഹമ്മദ് സാലു (41) ആണ് അറസ്റ്റിലായത്. മന്തണ്ടിക്കുന്ന് ഗ്രിഷ്മം ശിവദാസൻ്റെ വീട്ടിലാണ് മോഷണം നടന്നത്.  ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള സ്‌ക്വാഡും, ബത്തേരി ഡിവൈ.എസ്.പി കെ.കെ അബ്ദുള്‍ ഷെരീഫ്, സി.ഐ കെ ബെന്നി, എസ്.ഐ റോയി, പടിഞ്ഞാറത്തറ എസ്.ഐ ഇ കെ അബൂബക്കർ എന്നിവരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. ആഗസ്റ്റ് 2 ന് വീട്ടുകാര്‍ വീടുപൂട്ടി ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു മോഷണം. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് സാലു തമിഴ്‌നാട്ടിലാണ് സ്ഥിരതാമസം. മോഷണശേഷം തമിഴ്‌നാട്ടിലേക്ക് മുങ്ങിയ പ്രതി മോഷണമുതലുകള്‍ അവിടെയാണ് വില്‍ക്കുന്നത്. പോലീസ് സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ ഇന്നലെയാണ് പ്രതി വലയിലായത്.…

    Read More »
  • NEWS

    ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ ജാര്‍ഖണ്ഡില്‍ ഷോക്കേറ്റ് 5 മരണം

    റാഞ്ചി: ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ ജാര്‍ഖണ്ഡില്‍ വ്യത്യസ്ത സംഭവങ്ങളില്‍ അഞ്ചുപേര്‍ ഷോക്കേറ്റു മരിച്ചു. ഇന്നലെ വൈകിട്ട് ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ ഒരു കുടുംബത്തിലെ മൂന്നുപേരാണ് ഷോക്കേറ്റു മരിച്ചത്.മറ്റ് രണ്ടു സംഭവങ്ങളും ഇന്നായിരുന്നു. റാഞ്ചി ജില്ലയിലെ അര്‍സാന്‍ഡെ ഗ്രാമത്തിലാണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ ഷോക്കേറ്റു മരിച്ചത്. വീടിന്റെ മേല്‍ക്കൂരയില്‍ ദേശീയ പതാക സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ന് ബൊക്കാറോ, ധന്‍ബാദ് ജില്ലകളിലാണ് രണ്ടുപേര്‍ മരിച്ചത്. ധന്‍ബാദില്‍ കല്‍ക്കരി ഖനിയില്‍ ജോലി ചെയ്യുന്ന അഞ്ച് തൊഴിലാളികള്‍ ചേര്‍ന്നു ദേശീയ പതാക ഉയര്‍ത്തുന്നതിനിടെയാണ് ഷോക്കേറ്റത്. കൊടി കെട്ടിയ ഇരുമ്ബുവടി വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാലുപേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.     ബൊക്കാറോയിലും സമാനമായ രീതിയിലാണ് അപകടമുണ്ടായത്. പൊലീസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആഘോഷത്തിനിടെയാണ് 40 വയസ്സുകാരനായ ശുചീകരണ തൊഴിലാളി മരിച്ചത്. ഒരു കോണ്‍സ്റ്റബിളിനും നാല് ഓഫീസ് ജീവനക്കാര്‍ക്കും നിസ്സാര പരിക്കേറ്റതായി ബൊക്കാറോ സിറ്റി പൊലീസ് സൂപ്രണ്ട് കുല്‍ദീപ് കുമാര്‍ പറഞ്ഞു.

    Read More »
  • NEWS

    ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കുമോ ?

    ക്രെഡിറ്റ് കാർഡ് തരുമ്പോൾ തന്നെ ഒരാൾക്ക് ഉപയോഗിക്കാവുന്ന പരിധി എത്രയെന്നു അറിയിച്ചിരിക്കും. ഈ പരിധി രണ്ടായി തരംതിരിച്ചാണ് കാണിച്ചിട്ടുണ്ടാകുക.ഒന്ന് അനുമതിയുള്ള മുഴുവൻ ലിമിറ്റ്.മറ്റൊന്ന്, അതിൽ  എത്രയാണ് എടിഎം വഴി എടുക്കാവുന്ന തുക എന്ന്. എടിഎം വഴി പണം എടുക്കുന്നതിനെ ക്യാഷ് അഡ്വാൻസ് എന്നാണ് പറയുക.എടിഎം വഴി എടുക്കാവുന്ന തുക അനുമതിയുള്ള ലിമിറ്റിന്റെ 20 മുതൽ 30 ശതമാനം വരെ ആയിരിക്കും. ക്രെഡിറ്റ് കാർഡിന് നൽകിയിരിക്കുന്ന ലിമിറ്റ് മുഴുവനും തന്നെ ഷോപ്പിങ് ആവശ്യത്തിന് ഉപയോഗിക്കാം.അങ്ങനെ ഷോപ്പിങ് ആവശ്യത്തിന് മുഴുവൻ ലിമിറ്റും ഉപയോഗിച്ചാൽ പിന്നെ എടിഎം വഴി ക്യാഷ് എടുക്കാൻ കഴിയില്ല.ചുരുക്കി പറഞ്ഞാൽ  ഷോപ്പിങ്ങിനു ഉപയോഗിച്ച തുകയും എടിഎം വഴി പിൻവലിക്കുന്ന തുകയും കൂടി അപ്പ്രൂവ് ചെയ്തിരിക്കുന്ന ലിമിറ്റിനുള്ളിൽ തന്നെ ആയിരിക്കണം. ഈ തുക ക്രെഡിറ്റ് കാർഡ് കമ്പനിയുടെയോ ബാങ്കിന്റെയോ നിബന്ധനയനുസരിച്ചു മാസത്തിൽ ഒരു തവണയാണ് തിരിച്ചടക്കേടണ്ടത്.ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെൻറ് തയ്യാറാക്കി അയച്ചുതന്നതിനു ശേഷം പത്തു മുതൽ പതിനഞ്ചു ദിവസം വരെ സമയമുണ്ടാകും തുക അടയ്ക്കുവാൻ. സ്റ്റേറ്റ്മെന്റിൽ കാണിച്ചിരിക്കുന്ന തീയതിയയിലോ അതിനു…

    Read More »
  • Kerala

    കോര്‍പ്പറേഷന്‍ മാലിന്യ കേന്ദ്രത്തില്‍ രണ്ടു കാലുകള്‍; പോലീസ് അന്വേഷണം തുടങ്ങി

    തിരുവനന്തപുരം: മുട്ടത്തറയില്‍ കോര്‍പ്പറേഷന്‍ മാലിന്യ കേന്ദ്രത്തില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി. മാലിന്യസംസ്‌കരണ പ്ലാന്റിലെ കിണറ്റില്‍നിന്നാണ് രണ്ട് മനുഷ്യക്കാലുകള്‍ കണ്ടെത്തിയത്. പ്ലാന്റിലെ തൊഴിലാളികളാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് മാലിന്യം വരുന്ന പൈപ്പ് ഘടിപ്പിച്ച കിണറ്റില്‍ തിങ്കളാഴ്ച വൈകിട്ടോടെ കാലുകള്‍ കണ്ടെത്തിയത്. മുറിച്ചുമാറ്റിയ നിലയിലായിരുന്നു കാലുകള്‍. വലിയതുറ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കണ്ടെടുത്ത കാലുകള്‍ പോലീസ് കിണറ്റില്‍നിന്ന് മാറ്റിയിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ മലിന ജലം കൂടി ഒഴികിയെത്തുന്ന പൈപ്പ് കിണറ്റിനുള്ളില്‍ ഘടിപ്പിച്ചിട്ടുള്ളതിനാല്‍ ഈ കാലുകള്‍ ആശുപത്രിയിലെ ആവശിഷ്ടങ്ങള്‍ക്കൊപ്പം വന്നതാണോയെന്നും സംശയമുണ്ട്. രോഗികളുടെ മുറിച്ചുമാറ്റുന്ന കാലുകള്‍ മെഡിക്കല്‍ കോളേജില്‍ കൃത്യമായി സംസ്‌കരിക്കേണ്ടതാണ്. കണ്ടെത്തിയ കാലുകള്‍ ഇത്തരത്തില്‍ എത്തിയതാണോയെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്. ആങ്ങനെയാണെങ്കില്‍ അത് ഗുരുതരമായ വീഴ്ചയായി കണക്കാക്കുമെന്ന് പോലീസ് വ്യക്തമാക്കി. ശരീരഭാഗങ്ങള്‍ ശേഖരിച്ച പൊലീസ് ഫൊറന്‍സിക് പരിശോധന അടക്കം നടത്തും.

    Read More »
  • Local

    പ്ലസ്ടു തുല്യതാ പരീക്ഷയ്ക്ക് സിമിമോൾ എന്ന വീട്ടമ്മ എത്തിയത് ഐ.സി.യുവിൽനിന്ന്, ഒപ്പം ഓക്സിജൻ കോൺസൻട്രേറ്ററും സിലിണ്ടറും

    പ്ലസ്ടു തുല്യതാ പരീക്ഷയെഴുതാൻ വീട്ടമ്മ എത്തിയത് ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽനിന്ന്. ശ്വാസകോശം ചുരുങ്ങുന്ന രോഗത്തിന് ചികിത്സയിലുള്ള വൈക്കപ്രയാർ സ്വദേശിനി പി.പി സിമിമോൾ (50) ആണ് ഇന്നലെ കടുത്തുരുത്തി സെന്റ് മൈക്കിൾസ് ഹൈസ്കൂളിൽ പരീക്ഷയെഴുതിയത്. ശ്വസിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ഓക്സിജൻ കോൺസൻട്രേറ്ററും സിലിണ്ടറും സഹിതമാണ് പരീക്ഷയ്ക്കെത്തിച്ചത്. അമ്മ സരോജിനിയും സഹോദരി സിജിയും ഒപ്പമുണ്ടായിരുന്നു. തെള്ളകത്തെ സ്വകാര്യ ആസ്പത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്നു കഴിഞ്ഞ ദിവസംവരെ സിമിമോൾ. വിവാഹത്തിനു ശേഷം തുടർപഠനം സാധ്യമായില്ല. വ്യോമസേനാ ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് ജ്യോതിരാജ് 2 വർഷം മുൻപു മരിച്ചു. മകൾ അമൃത ജ്യോതി മംഗളൂരുവിൽ ബിഡിഎസ് പഠനത്തിന് പോയതതോടെ തുല്യതാ പഠനത്തിന് വൈക്കം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഠനകേന്ദ്രത്തിൽ ചേർന്നു. ഡോക്ടർമാരുടെ പ്രത്യേക അനുമതി വാങ്ങിയാണ് ഇന്നലെ ഇംഗ്ലിഷ് പരീക്ഷയെഴുതിയത്. 6 വിഷയങ്ങളാണ് ആകെയുള്ളത്. സ്റ്റാഫ് റൂമിൽ പ്രത്യേക ഇരിപ്പിടം സ്കൂൾ അധികൃതർ ഒരുക്കി. ആരോഗ്യം അനുവദിച്ചാൽ പഠനം തുടരുമെന്ന് സിമിമോൾ പറഞ്ഞു.

    Read More »
  • India

    സവര്‍ക്കര്‍ ധീര ദേശാഭിമാനിയെന്ന് ഹിന്ദു സംഘടനകൾ, ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതി നല്‍കിയ ഭീരുവെന്ന് മറുപക്ഷം; കര്‍ണാടകയില്‍ സംഘര്‍ഷാവസ്ഥ, കര്‍ഫ്യൂ

    സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച്‌ കര്‍ണടാകയില്‍ പലയിടത്തും സംഘര്‍ഷാവസ്ഥ. സവര്‍ക്കറുടെ ചിത്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് വിവാദം. ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതി നല്‍കിയ ഭീരുവാണ് സവര്‍ക്കര്‍ എന്ന് ഒരു വിഭാഗം പറയുന്നു. അതല്ല, സവര്‍ക്കര്‍ ധീര ദേശാഭിമാനിയാണെന്ന് മറുഭാഗവും വാദിക്കുന്നു. ഇതിനിടെയാണ് ശിവമോഗയിലെ അമീര്‍ അഹമ്മദ് സര്‍ക്കിളില്‍ സവര്‍ക്കറുടെ പോസ്റ്റര്‍ സ്ഥാപിച്ചത്. സ്വാതന്ത്ര്യ സമര സേനാനികള്‍ക്കൊപ്പം സവര്‍ക്കറുടെ ഫോട്ടോ വച്ചത് ഒരുകൂട്ടം മുസ്ലിം യുവാക്കള്‍ ചോദ്യം ചെയ്യുകയായിരുന്നുവത്രെ. സവര്‍ക്കറുടെ ഫോട്ടോ എടുത്തുമാറ്റിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. ഇതിനെതിരെ ഹിന്ദുത്വ സംഘടനകള്‍ രംഗത്തുവന്നു. ഇതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ശിവമോഗ ജില്ലയുടെ ചില ഭാഗങ്ങളില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സവര്‍ക്കറുടെ ഫ്‌ളക്‌സ് നീക്കം ചെയ്യാനുള്ള ശ്രമത്തെ തടയുമെന്ന് ഹിന്ദുത്വ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

    Read More »
  • Kerala

    സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം: അന്വേഷണ ഘട്ടത്തില്‍ അഭിപ്രായം പറയുന്നത് ശരിയല്ല, വിവരങ്ങള്‍ പുറത്തുവരട്ടെയെന്ന് വിഡി സതീശന്‍

    തിരുവനന്തപുരം: പാലക്കാട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷാജഹാന്റെ കൊലപാതകത്തെ അപലപിക്കുന്നതായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സംഭവത്തില്‍ അന്വേഷണ ഘട്ടത്തില്‍ അഭിപ്രായം പറയുന്നത് ശരിയല്ല. പൊലീസ് അന്വേഷിക്കട്ടെ. ദൃക്‌സാക്ഷിയുടെ മൊഴിയില്‍ ഗൗരവമായ അന്വേഷണം നടത്തണം. കേസിലെ വിവരങ്ങള്‍ പുറത്തുവരട്ടെയെന്നും സതീശന്‍ പറഞ്ഞു. സിപിഎം നേതൃത്വം നടത്തിയ പ്രസ്താവന അന്വേഷണത്തെ ബാധിക്കും. എല്ലാ സംഭവങ്ങളിലും സിപിഎം മറ്റുള്ളവരുടെ മേല്‍ പഴിചാരുന്നവരാണ്. നാട്ടില്‍ നടക്കുന്ന സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന്, അക്രമ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ എല്ലാം സിപിഎമ്മിന് പങ്കുണ്ടെന്നും വി ഡി സതീശന്‍ കോഴിക്കോട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കട്ടെയെന്ന് സതീശന്‍ പ്രതികരിക്കുമ്പോള്‍ ബി.ജെ.പിയെ പിന്തുണയ്ക്കുന്ന നിലപാടാണ് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ സ്വീകരിച്ചത്. കൊലപാതകത്തില്‍ പങ്കില്ലെന്ന ബി.ജെ.പി. വാദത്തെ പിന്തുണച്ച സുധാകരന്‍, രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും എല്ലാം ബി.ജെ.പിയുടെ തലയില്‍വയ്ക്കാന്‍ കഴിയുമോ എന്നായിരുന്നു ചോദിച്ചത്. അതേസമയം കൊലപാതകികളുടെ രാഷ്ട്രീയം സംബന്ധിച്ച് വിവാദങ്ങള്‍ തുടരുകയാണ്. കൊല്ലപ്പെട്ട ഷാജഹാന്‍ 2008ല്‍ ബിജെപി പ്രവര്‍ത്തകനായിരുന്ന ആറുച്ചാമിയെ…

    Read More »
Back to top button
error: