പാലക്കാട്: അട്ടപ്പാടി ദാസന്നൂരിൽ ഒറ്റയാനെ അവശനിലയിൽ കണ്ടെത്തി. കേരള തമിഴ്നാട് അതിർത്തിയിൽ കൊടുങ്ങരപ്പള്ളം പുഴയിലാണ് നിലവിൽ ആന ഉള്ളത്. സ്ഥിതിഗതികള്‍ കേരള വനംവകുപ്പ് നിരീക്ഷിച്ചു വരികയാണ്. ഭക്ഷണം എടുക്കാൻ പറ്റാതെ അവശനിലയില്‍ ആന പുഴയരികിൽ നിലയുറപ്പിച്ചിരിക്കുകയാണ്.
അതേസമയം കാലടി പ്ലാന്‍റേഷന്‍റെ ഭാഗമായ ആതിരപ്പളളി എസ്റ്റേറ്റിൽ ഇറങ്ങിയ കാട്ടാനയെ തിരികെ വനത്തിലേക്ക് കയറ്റിവിട്ടു. വെറ്റിലപ്പാറ പാലത്തിന് സമീപം ജനവാസ കേന്ദ്രത്തിലാണ് ആനയെ ആദ്യം കണ്ടത്. ഏറെനേരം റോഡിൽ നിലയുറിപ്പിച്ച ആന, നാട്ടുകാർ ബഹളം വെച്ചതോടെ വനഭാഗത്തേക്ക് നീങ്ങുകയായിരുന്നു. കാലടി പ്ലാന്‍റേഷനിലെ ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സുകൾ അടുത്തയിടെ കാട്ടാനയെത്തി നശിപ്പിച്ചിരുന്നു.