Month: August 2022

  • NEWS

    ചേര്‍ത്തലയില്‍ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി 

    ആലപ്പുഴ : ചേര്‍ത്തലയില്‍ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി.ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ കണ്‍സള്‍ട്ടന്‍്റ് സര്‍ജന്‍ ഡോ.എം.കെ.ഷാജിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് .57 വയസ്സായിരുന്നു. ചേര്‍ത്തല ബോയ്സ് സ്കൂളിന് കിഴക്ക് വശത്തെ വീട്ടില്‍ വൈകിട്ട് ഏഴുമണിയോടെയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കാഞ്ഞിരപ്പള്ളി സ്വദേശിയാണ്.

    Read More »
  • NEWS

    ഉത്തർപ്രദേശിലെ തിരംഗയാത്രയില്‍ നാഥൂറാം വിനായക് ഗോഡ്‌സേയുടെ ചിത്രം

    ലക്നൗ :ഉത്തര്‍പ്രദേശില്‍ അഖില ഭാരതീയ ഹിന്ദു മഹാസഭ നടത്തിയ തിരംഗയാത്രയില്‍ നാഥൂറാം വിനായക് ഗോഡ്‌സേയുടെ ചിത്രം. സ്വാതന്ത്ര്യദിനത്തിൽ നടന്ന തിരംഗയാത്രയിലാണ് ഗാന്ധിഘാതകൻ ഗോഡ്‌സേയുടെ ചിത്രം ഇടംപിടിച്ചിരിക്കുന്നത്. അതേസമയം ഇതിനെതിരെ നിരവധി വിമർശനങ്ങളാണ് രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ഉയരുന്നത്. ഇങ്ങനെയൊക്കെ ആകുകയാണ് ഇവിടത്തെ കാര്യങ്ങള്‍.ഗാന്ധി ഘാതകന്റെ സ്മരണാഞ്ജലിയായി തിരംഗായാത്രകള്‍ മാറുകയാണ്.ഇനിയും ബിജെപിക്കായി വോട്ട് ചെയ്യാന്‍ നില്‍ക്കുന്നവര്‍ക്ക് ഇതില്‍ ഒരസ്വസ്ഥതയും തോന്നുന്നില്ലേ എന്ന് കെപിസിസി ഉപാധ്യക്ഷന്‍ വി ടി ബല്‍റാം തന്റെ ഫേസ്ബുക്ക് പേജിലൂടെ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ഇതാ, ഇങ്ങനെയൊക്കെയാവുകയാണ് ഇവിടത്തെ കാര്യങ്ങള്‍! ഗാന്ധി ഘാതകന്റെ സ്മരണാഞ്ജലിയായി തിരംഗായാത്രകള്‍ മാറുകയാണ് മോഡിയുടേയും യോഗിയുടേയും നാട്ടില്‍. എന്റെ ചോദ്യം ഇത്തവണ മതനിരപേക്ഷ വാദികളോടല്ല. സ്വയം നിഷ്‌ക്കളങ്കരെന്ന് നടിച്ച്‌ ബിജെപിയെ ഇപ്പോഴും പിന്തുണക്കുന്നവരോട്, ഇനിയും ബിജെപിക്ക് വോട്ട് ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്നവരോടായി ചോദിക്കട്ടെ, നിങ്ങള്‍ക്കിതില്‍ ഒരസ്വസ്ഥതയും തോന്നുന്നില്ലേ? നിങ്ങള്‍ക്കല്‍പ്പമെങ്കിലും കുറ്റബോധം തോന്നുന്നില്ലേ?     നെഹ്രുവിനോടും കോണ്‍ഗ്രസിനോടും മതേതരത്വമെന്ന ആശയത്തോടുമൊക്കെ നിങ്ങള്‍ നിരന്തരം കാണിക്കുന്ന വെറുപ്പും വിദ്വേഷവും നിങ്ങള്‍ക്ക് മഹാത്മാ…

    Read More »
  • NEWS

    മഹാരാഷ്ട്രയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അൻപതോളം പേർക്ക് പരിക്ക്

    മൂംബൈ:മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍  ഗുഡ്സ് ട്രെയിന്‍ പാസഞ്ചര്‍ ട്രെയിനുമായി കൂട്ടിയിടിച്ച് അൻപതോളം പേർക്ക് പരിക്ക്. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ഛത്തീസ്‌ഗഡിലെ ബിലാസ്‌പൂരില്‍ നിന്ന് രാജസ്ഥാനിലെ ജോധ്പൂരലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചതിന് പിന്നാലെ മൂന്ന് കോച്ചുകള്‍ പാളം തെറ്റുകയായിരുന്നു.     അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിഗ്നലിലെ പിഴവാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

    Read More »
  • NEWS

    ദിവസവും മത്തി കഴിക്കണമെന്ന് പറയുന്നതിന് പിന്നിൽ

    നമ്മുടെ നാട്ടില്‍ ഏറെ ലഭ്യമായ ഒരു മത്സ്യമാണ് മത്തി അഥവാ ചാള. കാഴ്ചയിൽ കുഞ്ഞനാണെങ്കിലും മത്തിയുടെ ഗുണങ്ങൾ ഏറെയാണ്.മത്തിയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ഹൃദയരോഗങ്ങളെ ചെറുക്കാന്‍ പറ്റിയ മരുന്നാണ്. ഈ ആസിഡ് ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടുകയും ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായകമാണ്. ശരീര കോശങ്ങളുടെ വളര്‍ച്ചയ്ക്കും തേയ്‌മാനം പരിഹരിക്കുന്നതിനും മത്തിയേക്കാള്‍ മികച്ച ഭക്ഷണം ഇല്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ശരാശരി ഉപഭോഗത്തില്‍ ഒരു നേരം 37 ഗ്രാം പ്രോട്ടീന്‍ മത്തിയില്‍ നിന്നും ലഭിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ബുദ്ധിവികാസത്തിന് മത്തി സഹായകമാണ്. അതു പോലെ തന്നെ എല്ലിന്റെയും പല്ലിന്റെയും ഉറപ്പിനും കരുത്തിനും മത്തി പകര്‍ന്നു നല്‍കുന്ന എനര്‍ജി മറ്റ് മത്സ്യങ്ങളില്‍ നിന്ന് ലഭിക്കില്ല. വന്‍കുടലിലെ കാന്‍സറിനെ തടയാന്‍ സഹായിക്കുന്ന മത്തി ബുദ്ധി, ഓര്‍മ, ശ്രദ്ധ എന്നിവയ്ക്ക് മൂര്‍ച്ച കൂട്ടാന്‍ ഉതകുന്ന പറ്റിയ മരുന്നുമാണ്. മത്തിയുടെ മുള്ളും തലയും വിറ്റാമിന്റെ കലവറ കൂടിയാണ്.   മത്തി കുട്ടികള്‍ക്ക് കൊടുക്കുന്നതും അവരുടെ…

    Read More »
  • NEWS

    ഏറ്റവും മികച്ച പ്രഭാതഭക്ഷണം ഏതാണെന്ന് അറിയാമോ?

    ഏതാണ് ഏറ്റവും മികച്ച പ്രഭാതഭക്ഷണം? സംശയം വേണ്ട അത് പുട്ടും കടലക്കറിയും തന്നെ.പുട്ടിലെ കാർബോഹൈഡ്രേറ്റും കടലയിലെ പ്രോട്ടീനും ചേരുമ്പോൾ ഇതിലും മികച്ചൊരു ഭക്ഷണം മറ്റൊന്നില്ല. ആവിയിൽ പുഴുങ്ങിയെടുക്കുന്നതിനാൽ പോഷകനഷ്ടം കുറവ്, ശരീരത്തിന് ഉന്മേഷം പകരാനുള്ള ശേഷി തുടങ്ങിയവയും കൂടിയായപ്പോൾ ബ്രേക്ക് ഫാസ്റ്റ് പരീക്ഷയിൽ പുട്ട് പ്രഥമസ്ഥാനം അലങ്കരിക്കുന്നു. അങ്ങനെയെങ്കിൽ ഏറ്റവും മികച്ച രണ്ടാമത്തെ പ്രഭാതഭക്ഷണം ഏതാണ്? ഇക്കാര്യത്തിലും സംശയം വേണ്ട അത് നമ്മുടെ ഇഡ്ഡലിയും സാമ്പാറുമാണ്.തൂവെള്ള നിറത്തിൽ, അമ്പിളിവട്ടത്തിൽ, പഞ്ഞിപോലെ മൃദുലമായ, അരികിൽ ഫ്രില്ലുള്ള ഈ ഇത്തിരികുഞ്ഞന്മാരെ ഓർക്കുമ്പോൾതന്നെ നാവു ന്നനയാത്തവർ ആരാണ് ഉള്ളത്? പ്രഭാത ഭക്ഷണത്തിന്റെ ഭാഗമായി ഒരു വട്ടമെങ്കിലും ഇഡ്ഡലി കഴിക്കാത്തവർ കേരളത്തിൽ വിരളമായിരിക്കും. തമിഴ്നാട്ടിലെ മിക്ക വീടുകളിലും ഇന്നും പ്രാതലിനും അത്താഴത്തിനും ഇഡ്ഡലി തന്നെയാണ് ഉപയോഗിക്കുന്നത്. അത്രയ്ക്കുണ്ട് തമിഴർക്ക് ഇഡ്ഡലിയോടുള്ള ഭ്രമം.ഇഡ്ഡലിയും സാമ്പാറും അല്ലെങ്കിൽ ഇഡ്ഡലിയും ചമ്മന്തിയും! ചമ്മന്തി തന്നെ പല നിറത്തിലും രുചിയിലും.ആഹാ… !! അരിയും ഉഴുന്നും ചേർത്ത് അരച്ചെടുക്കുന്ന തനി നാടൻ ഇഡ്ഡലിയുടെ രുചി ഒന്ന്…

    Read More »
  • NEWS

    കോട്ടയത്തെ ഷാപ്പും കുമരകത്തെ കരിമീനും

    കോട്ടയത്തിന്റെ തനത് രുചികൾ ആസ്വദിക്കണമെങ്കിൽ ഷാപ്പിൽ തന്നെ പോകണം.ഇല്ലെങ്കിൽ കോട്ടയത്തു നിന്ന് പെണ്ണ് കെട്ടണം.മറ്റു വഴികൾ ഒന്നുംതന്നെ ഇല്ല    മുൻപ് മൂന്ന്‌ ‘എൽ'(L)കളുടെ പേരിലാണ്  കോട്ടയം പ്രസിദ്ധമായിരുന്നത്.ലാൻഡ്‌ ഓഫ്‌ ലെറ്റേഴ്‌സ്‌, ലാറ്റക്‌സ്‌, ലേക്‌സ്‌ (Land of letters, latex and lakes). കോട്ടയത്തുനിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന പത്രങ്ങളുൾപ്പടെയുള്ള പ്രസിദ്ധീകരണങ്ങളും(അക്ഷരനഗരി എന്ന വിളിപ്പേര് പ്രസിദ്ധമാണല്ലോ)  കോട്ടയത്തുകാരുടെ റബ്ബർ കൃഷിയും ഇവിടത്തെ തടാകങ്ങളുമാണ്‌ ഈ വിശേഷണത്തിനടിസ്ഥാനം.ഇന്നു പക്ഷേ മൂന്നു ‘കെ'(K)കളുടെ പേരിലാണ് കോട്ടയം അറിയപ്പെടുന്നത്.കള്ള്,കപ്പ, കരിമീൻ.അതായത് കോട്ടയത്തിന്റെ മാത്രം സ്വന്തം രുചികൾ! കോട്ടയത്തിന്റെ രുചികളിൽ  തേങ്ങാകൊത്തിട്ട് വരട്ടിയ ബീഫും കള്ളപ്പവും ചിക്കനും പിടിയും പാലപ്പവും വാഴയിലയിൽ കിടന്ന് പൊരിഞ്ഞു വെന്ത കരിമീനുമെല്ലാമുണ്ട്.കപ്പയും കുടമ്പുളിയിട്ട് വറ്റിച്ച മീനും രാവിലെ, ഉച്ചയ്ക്ക് മോരുകാച്ചിയതും പയറു തോരനും മീൻ വറുത്തതും ഒരിത്തിരി അച്ചാറും കൂട്ടിയുള്ള ഊണും രാത്രിയിലെ കഞ്ഞികുടിയുമെല്ലാം കോട്ടയംകാർക്ക് ഇന്നും മാറ്റമില്ലാതെ തുടരുന്ന ശീലങ്ങളാണ്.എന്നാൽ കോട്ടയംകാരുടെ മാസ്റ്റർപീസ് എന്നു പറയുന്നത് കള്ളും കപ്പയും കരിമീനുമാണ്.  മീനച്ചിലാറിന്റെയും വേമ്പനാട് കായലിന്റെയും കുളിരും കുമരകത്തെ താമസവും ബോട്ട്…

    Read More »
  • NEWS

    തുമ്പയുടെ ഔഷധഗുണങ്ങൾ

    നമ്മുടെ പറമ്പുകളിൽ സർവ്വ സാധാരണയായി കാണുന്ന ഒരു കളസസ്യമാണ് തുമ്പ.ഓണത്തിന് പൂക്കളം ഒരുക്കുമ്പോൾ ഒഴിച്ചുകുടാനാവാത്ത ഒന്നാണ് തുമ്പപൂക്കൾ .വളരെയധികം ഔഷധ ഗുണമുള്ളച്ചെടിയാണ്  തുമ്പ.ഇതിന്റെ ഇലയും പൂവും വേരും ഒന്നാന്തരം ഒറ്റമൂലിയാണ്. കുട്ടികൾക്ക് രോഗ പ്രതിരോധ ശക്തി ഉണ്ടാക്കുന്നതിനായി ദിവസവും തുമ്പപ്പൂവ് പാലിൽ ചേർത്ത് തിളപ്പിച്ച് കൊടുക്കാം.തുമ്പപ്പൂക്കൾ പിഴിഞ്ഞെടുത്ത നീര് കണ്ണിൽ ഒഴിക്കുന്നത് കണ്ണിന്റെ സ്വാഭാവികമായ നിറം നിലനിർത്താൻ സഹായിക്കും.  മഞ്ഞപ്പിത്തം മൂലം കണ്ണിനുണ്ടാകുന്ന മഞ്ഞനിറം മാറാൻ തുമ്പപ്പൂവ് പിഴിഞ്ഞ് കണ്ണിലൊഴിക്കാം.കുട്ടികളിലുണ്ടാവുന്ന വിരശല്യത്തിന് തുമ്പപ്പൂവ് കിഴികെട്ടി പാലിൽ ഇട്ട് തിളപ്പിച്ച് കുട്ടികൾക്ക് കുടിക്കാൻ കൊടുക്കാം .എട്ട് മാസം മുതൽ തുമ്പപ്പൂവും ജീരകവും പാലിൽ തിളപ്പിച്ച് കുടിച്ചാൽ സുഖപ്രസവത്തിന്. നല്ലതാണ് .തുമ്പപ്പൂവും കുരുമുളകും കഷായം വച്ച് കുടിച്ചാൽ പനി മാറി കിട്ടും. തുമ്പച്ചെടി സമൂലം ഓട്ടുപാത്രത്തിലിട്ടു വറുത്ത്, അതില്‍ വെള്ളമൊഴിച്ചു തിളപ്പിച്ച്, പഞ്ചസാര ചേര്‍ത്തു കൊടുത്താല്‍ കുട്ടികളിലെ ഛര്‍ദ്ദി ശമിക്കും.അൾസർ മാറാനും തുമ്പചെടി ഏറെ നല്ലതാണ്.തുമ്പചെടിയുടെ നീര് ദിവസവും കുടിച്ചാൽ കഫക്കെട്ട് മാറാൻ നല്ലതാണ്.…

    Read More »
  • India

    ജമ്മുകാശ്മീര്‍ കോണ്‍ഗ്രസിന്റെ പ്രചാരണ വിഭാഗം ചെയര്‍മാനം സ്ഥാനം ഒഴിഞ്ഞ് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്

    ജമ്മുകാശ്മീര്‍ കോണ്‍ഗ്രസിന്റെ പ്രചാരണ വിഭാഗം ചെയര്‍മാനം സ്ഥാനം ഒഴിഞ്ഞ് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. നിയമനത്തിന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു രാജി. ആരോഗ്യ കാരണങ്ങള്‍ മൂലമാണ് ഗുലാം നബി ആസാദ് സ്ഥാനമൊഴിഞ്ഞതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണമെങ്കിലും, സംസ്ഥാനത്തെ കോണ്‍ഗ്രസ് പുനസംഘടനയില്‍ ഉള്‍പ്പടെയുള്ള അതൃപ്തിയാണ് കാരണമെന്നാണ് സൂചന. ജമ്മുകാശ്മീര്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും ഗുലാം നബി ആസാദ് രാജിവെച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ അഖിലേന്ത്യാ രാഷ്ട്രീയകാര്യ സമിതിയില്‍ അംഗമായ തന്നെ തരംതാഴ്ത്തുന്നതാണ് പുതിയ നിയമനമെന്ന നിലപാടിനെ തുടര്‍ന്നാണ് രാജിയെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ജമ്മു കശ്മീരിലെ പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ അവഗണിച്ച് പുതുതായി രൂപീകരിച്ച പ്രചാരണ സമിതിയില്‍ തൃപ്തനല്ലാത്തതിനാലാണ് ഗുലാം നബി ആസാദ് സ്ഥാനം രാജിവച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് അശ്വനി ഹണ്ട പ്രതികരിച്ചു.  

    Read More »
  • NEWS

    ഓണക്കിറ്റ് ചൊവ്വാഴ്ച മുതല്‍;മിൽമ നെയ്യും കശുവണ്ടി പരിപ്പും ഇത്തവണ കിറ്റിൽ

    കൊച്ചി :സംസ്ഥാന സര്‍ക്കാരിന്‍റെ ഓണക്കിറ്റ് വരുന്ന ചൊവ്വാഴ്ച മുതല്‍ വിതരണം തുടങ്ങും. തുണി സഞ്ചി ഉള്‍പ്പടെ 14 ഇനങ്ങളുള്ള ഭക്ഷ്യ കിറ്റിന്‍റെ പാക്കിംഗ് എണ്‍പത് ശതമാനവും പൂര്‍ത്തിയായതായി സപ്ലൈക്കോ അറിയിച്ചു. കഴിഞ്ഞ വര്‍ഷം പരാതികള്‍ ഏറെ കേട്ട പപ്പടത്തിനും ശര്‍ക്കരയ്ക്കും പകരം മില്‍മ നെയ്യും ക്യാഷു കോര്‍പ്പറേഷനിലെ കശുവണ്ടി പരിപ്പും ഇക്കുറി കിറ്റില്‍ ഇടം പിടിച്ചു.മൊത്തം 14 ഇനങ്ങളാണ് കിറ്റിൽ ഉള്ളത്. 90 ലക്ഷം ഭക്ഷ്യക്കിറ്റുകളാണ് സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കായി തയ്യാറാകുന്നത്.തിരുവനന്തപുരത്ത് തിങ്കളാഴ്ച വൈകീട്ടാകും മുഖ്യമന്ത്രി ഭക്ഷ്യക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുക. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ മുതല്‍ റേഷന്‍ കടകളില്‍ ലഭ്യമായി തുടങ്ങും. അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് ആദ്യം കിറ്റ് ഉറപ്പാക്കി മുന്‍ഗണന അനുസരിച്ച്‌ ഓണത്തിന് മുന്‍പെ വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

    Read More »
  • Kerala

     കാർഷിക രംഗത്ത് വെന്നിക്കൊടി പാറിച്ച് സൗദ കുറ്റിക്കണ്ടി, അരിക്കുളം കൃഷിഭവൻ്റെ വർഷത്തെ മികച്ച മികച്ച കർഷകവനിത സൗദ

         പുരുഷന്മാരുടെ കുത്തക തകർത്ത് കാർഷിക രംഗത്ത് ഒരു വനിത വിജയക്കൊടി പാറിച്ചിരിക്കുന്നു. കോഴിക്കോട് കായണ്ണ കവിലിശേരി സൗദ തെരുവത്താണ് ആ വനിത. അരിക്കുളം ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ ഈ വർഷത്തെ മികച്ച വനിത കർഷകയായി സൗദയെ തിരഞ്ഞെടുത്തു. ചിങ്ങം 1 ന് കർഷക ദിനത്തിൽ (ഇന്ന്) ഗ്രാമ പഞ്ചായത്ത് ഹാളിൽ കൃഷിഭവൻ്റെ നേതൃത്വത്തില്‍ ആദരിക്കും. കാരയാട് ഏക്കാട്ടൂർ കുറ്റിക്കണ്ടി യൂസഫിൻ്റെ ഭാര്യയാണ് കായണ്ണ കവിലിശേരി കർഷക കുടുംബത്തിൽ ജനിച്ച സൗദ തെരുവത്ത്. അസൈനാർ- പാത്തുമ്മ ദമ്പതിമാരുടെ മകൾ. ചെറുപ്പകാലം തൊട്ടെ കൃഷിയോടു താല്പര്യമാണ് സൗദയ്ക്ക്. നാല് പെൺമക്കൾ മാത്രമുള്ള കുടുംബത്തിൽ പിതാവിന് അസുഖം വന്നപ്പോൾ കാർഷിക വൃത്തി സ്വയം ഏറ്റെടുക്കുകയായിരുന്നു. ഏക്കാട്ടൂരിലെ കുറ്റിക്കണ്ടിയിൽ വിവാഹം കഴിച്ച് വരുന്നത് 1999 തിൽ ആണ്. തറവാടിനു തൊട്ടടുത്തായി തീർത്തും തരിശായി കിടന്ന ഒന്നേകാൽ ഏക്കർ പറമ്പ് തെങ്ങ്, കവുങ്ങ്, പ്ലാവ്, മാവ്, കുരുമുളക് എന്നിവ വെച്ച് പിടിപ്പിച്ച് കൃഷിയോഗ്യമാക്കി. ഇടവിളകൃഷികളായ വാഴ,…

    Read More »
Back to top button
error: