Month: August 2022
-
India
ലോക്‌സഭാ തെരഞ്ഞെടുപ്പ് :ബിഹാറില്‍ 35 സീറ്റുകളെന്ന ലക്ഷ്യവുമായി ബിജെപി
നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു എന്‍ഡിഎ സഖ്യം വിട്ടതിന് പിന്നാലെ 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ 35 സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യവുമായി ബിജെപി. ചൊവ്വാഴ്ച ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെയും സാന്നിധ്യത്തില്‍ ബിഹാര്‍ ബിജെപി കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു.ബിഹാര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് ജയ്സ്വാള്‍, ബിഎല്‍ സന്തോഷ്, രവിശങ്കര്‍ പ്രസാദ്, ഷഹനവാസ് ഹുസൈന്‍, മംഗള്‍ പാണ്ഡെ, ജനക് റാം, നന്ദ് കിഷോര്‍ യാദവ് തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ‘ബിഹാറിലെ മഹാസഖ്യ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്ന കൂട്ടുകെട്ടാണ്. ഇതിനെതിരെ തെരുവ് മുതല്‍ നിയമസഭ വരെ ബിജെപി പോരാടും’. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 35 സീറ്റുകള്‍ നേടാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും യോഗത്തിന് ശേഷം ബിഹാര്‍ ബിജെപി അധ്യക്ഷന്‍ ജയ്സ്വാള്‍ പറഞ്ഞു. ബിഹാറില്‍ 40 ലോക്സഭാ സീറ്റുകളാണുള്ളത്. അതില്‍ ബിജെപിക്ക് 17ഉം ജെഡിയുവിന് 16 സീറ്റുകളുമാണ് ഉള്ളത്.…
Read More » -
Kerala
നിയമസഭയില്‍ 52 വര്‍ഷം പൂര്‍ത്തിയാക്കിയ ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ളാക്കാട്ടൂരില്‍ പുതിയ റോഡ് നിര്‍മ്മിച്ച് നാട്ടുകാര്‍
നിയമസഭയില്‍ 52 വര്‍ഷം പൂര്‍ത്തീകരിച്ച് ചരിത്രത്തില്‍ ഇടം നേടിയ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ളാക്കാട്ടൂരില്‍ പുതിയ റോഡ് നിര്‍മ്മിച്ച് നാട്ടുകാര്‍. സ്വാതന്ത്ര്യദിനത്തില്‍ ളാക്കാട്ടൂരിലെത്തി ഉമ്മന്‍ചാണ്ടി തന്നെയാണ് അദ്ദേഹത്തിന്റെ പേരിലുള്ള റോഡ് ഉദ്ഘാടനം ചെയ്തത്.കൂരോപ്പട പഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ ളാക്കാട്ടൂര്‍ കവലയിലാണ് 32 കുടുംബങ്ങളുടെ ദീര്‍ഘനാളത്തെ ആവശ്യത്തിന് പരിഹാരമായി 500 മീറ്റര്‍ നീളത്തിലും പത്ത് അടി വീതിയുമുള്ള പുതിയ റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. ഒറവയ്ക്കല്‍-കൂരാലി റോഡില്‍ നിന്ന് വെള്ളൂര്‍-മഞ്ഞാമറ്റം റോഡില്‍ എത്തിച്ചേരുന്ന പുതിയ റോഡാണ് നാട്ടുകാര്‍ നിര്‍മ്മിച്ചത്
Read More » -
India
ഇതാ ഒരുത്തമ കമ്യൂണിസ്റ്റ്കാരൻ, പുരസ്‌കാരം ലഭിച്ച 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി ആർ. നല്ലകണ്ണ്
ചെന്നൈ: പുരസ്‌കാര തുകയായി ലഭിച്ച 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി കമ്യൂണിസ്റ്റ് നേതാവ് ആർ നല്ലകണ്ണ്. 97-ാം വയസ്സിലും ജനകീയ വിഷയങ്ങളിൽ സജീവമാണ് സി.പി.ഐയുടെ മുൻ സംസ്ഥാന സെക്രട്ടറിയായ നല്ലകണ്ണ് എന്ന ഉത്തമ കമ്യൂണിസ്റ്റ്കാരൻ. ഈ വർഷത്തെ തമിഴ്നാട് സർക്കാരിന്റെ ‘തഗൈസൽ തമിഴർ’ പുരസ്കാരമാണ് ആർ. നല്ലകണ്ണിന് ലഭിച്ചത്. 10 ലക്ഷം രൂപയായിരുന്നു സമ്മാനത്തുക. ഈ തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. 1967 മുതൽ ചെന്നൈ കേന്ദ്രീകരിച്ചാണ് നല്ലകണ്ണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. സ്വന്തമായി ഒരു വീടില്ലാതിരുന്ന അദ്ദേഹത്തിന് 2007 ൽ കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാന ഭവന നിർമ്മാണ ബോർഡാണ് വീട് നിർമിച്ചു നൽകിയത്.
Read More » -
Kerala
ഇൻഫോപാർക്കിലെ ഫ്ലാറ്റിലെ യുവാവിൻ്റെ ക്രൂരമായ കൊലപാതകത്തിൽ നടുങ്ങി ഐ.ടി നഗരം, മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം
കാക്കനാട് ഇടച്ചിറയിലെ 20 നിലകളുള്ള ഒക്സോണിയ ഫ്ലാറ്റിൽ മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണനെ (22) കൊലപ്പെടുത്തിയത് അതിക്രൂരമായി. ഫ്ലാറ്റിലെ മാലിന്യക്കുഴലുകൾ കടന്നുപോകുന്ന ഭാഗത്തു തിരുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ടാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ തലയിലും ദേഹത്തും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. രണ്ടു ദിവസത്തെ പഴക്കമുണ്ട്. സജീവ് ഉൾപ്പെടെ 5 യുവാക്കൾ വാടകയ്ക്കു താമസിച്ചിരുന്ന പതിനാറാം നിലയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയോടു ചേർന്ന ചതുരാകൃതിയിലുള്ള ഡക്റ്റിൽ തിരുകിയ നിലയിലായിരുന്നു മൃതദേഹം. കൂടെ താമസിച്ചിരുന്ന മൂന്നുപേർ വിനോദയാത്ര കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. ഫ്ലാറ്റിൽ സജീവിന്‍റെ കൂടെ താമസിച്ചിരുന്ന കോഴിക്കോട് പയ്യോളി സ്വദേശി അർഷാദിനെ കാണാതായിട്ടുണ്ട്. അർഷാദിന്റെ ഫോൺ സ്വിച്ച്ഡ് ഓഫ് ആണ്. അംജദ്, ശ്യാം, വിഷ്ണു എന്നിവരാണ് സജീവിന്റെ ഫ്ലാറ്റിലെ മറ്റു താമസക്കാർ. ഇവർ സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് ഫ്ലാറ്റിനുള്ളില്‍ മൃതദേഹം കണ്ടത്. പിന്നാലെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സജീവിന്‍റെ ദേഹമാസകലം മുറിവുകളുണ്ടെന്ന് അയല്‍വാസി ജലീല്‍ പറഞ്ഞു. ബെഡ്ഷീറ്റും…
Read More » -
India
ആപത്തില്‍ സഹായിച്ച ഇന്ത്യയെ കാലുവാരി; മൂക്കറ്റം കടത്തില്‍ മുക്കിയിട്ടും ലങ്കയ്ക്ക് ചങ്ക് ചൈന
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞപ്പോള്‍ സഹായഹസ്തം നീട്ടിയിട്ടും ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് വിലകല്‍പ്പിക്കാതെ, കുതന്ത്രത്തില്‍ കുടുങ്ങി ചൈനീസ് ചാരക്കപ്പലിന് ലങ്ക വാതില്‍തുറന്നതോടെ ആശങ്കയുടെ ചുഴിയിലകപ്പെട്ട് ഇന്ത്യ. ഇന്നലെ പുലര്‍ച്ചെ നാലു മണിക്ക് ചൈനീസ് ചാരക്കപ്പല്‍ യുവാന്‍ വാങ് 5ന് തീരത്തടുക്കാനുള്ള അവസാന ഉത്തരവും ശ്രീലങ്കന്‍ സര്‍ക്കാര്‍ നല്‍കിയതോടെ അയല്‍ക്കാരെ വിശ്വസിച്ച ഇന്ത്യക്കേറ്റത് കനത്തതിരിച്ചടി. അനുമതി കിട്ടി മണിക്കൂറുകള്‍ക്കകംതന്നെ യുവാന്‍ വാങ് ഹമ്പന്‍തോഡ തുറമുഖത്തെത്തി. ഈ മാസം 21 വരെ കപ്പല്‍ ഇവിടെ തുടരും. ഇന്ത്യയുടെ അഭ്യര്‍ഥനമാനിച്ച് ചൈനീസ് ചാരക്കപ്പലിനോട് യാത്ര ഒഴിവാക്കണമെന്ന് ലങ്ക ആദ്യം ആവശ്യപ്പെട്ടെങ്കിലും ഇതിനു വഴങ്ങാതിരുന്ന ചൈന, ലങ്കന്‍ മുന്‍ നാവിക മേധാവിയെ ഇറക്കിനടത്തിയ നീക്കത്തിനൊടുവിലാണ് കപ്പല്‍ തുറമുഖത്തണഞ്ഞതും ഇന്ത്യ നടുക്കടലിലായതും. ചൈനയോട് കൂറു പുലര്‍ത്തുന്ന ശ്രീലങ്കന്‍ മുന്‍മന്ത്രിയും നാവികസേനാ മുന്‍ മേധാവിയുമായ റിയര്‍ അഡ്മിറല്‍ ശരത് വീരശേഖരയുടെ പരസ്യമായ പിന്തുണയും ഇടപെടയുമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. കപ്പലിന്റെ വരവ് നീട്ടിവയ്ക്കണമെന്ന ലങ്കന്‍ ഭരണകൂടത്തിന്റെ നിലപാടിനെ പരസ്യമായി ചോദ്യം ചെയ്ത…
Read More » -
LIFE
ഓളപ്പരപ്പിലെ ഒളിമ്പിക്‌സിന് ഭാഗ്യചിഹ്നം വാഴപ്പിണ്ടിയില്‍ തുഴഞ്ഞു നീങ്ങുന്ന തത്ത!
ആലപ്പുഴ: 68-ാം നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായി വാഴപ്പിണ്ടിയില്‍ തുഴഞ്ഞു നീങ്ങുന്ന തത്തയെ തിരഞ്ഞെടുത്തു. ആലപ്പുഴ വി.പി. റോഡ് സക്കറിയ വാര്‍ഡ് തോട്ടുങ്കല്‍ പുരയിടം ബാബു ഹസന്‍ ആണ് ജലച്ചായത്തില്‍ ചിത്രം വരച്ചത്. നെഹ്റുട്രോഫി പബ്ലിസിറ്റി കമ്മിറ്റി സംസ്ഥാനതല ത്തില്‍ നടത്തിയ മത്സരത്തില്‍ 160 എന്‍ട്രികള്‍ ലഭിച്ചു. ഇവയില്‍നിന്ന് ചിത്രകലാ അധ്യാപകരായ സതീഷ് വാഴുവേലില്‍, എം.കെ. മോഹന്‍കുമാര്‍, സിറിള്‍ ഡോമിനിക് എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് ഭാഗ്യചിഹ്നം തെരഞ്ഞെടുത്തത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കൃഷിമന്ത്രി പി. പ്രസാദ്, ജില്ലാ കലക്ടര്‍ വി.ആര്‍. കൃഷ്ണ തേജയ്ക്ക് നല്‍കി ഭാഗ്യചിഹ്നത്തിന്റെ പ്രകാശനം നിര്‍വഹിച്ചു. 2018ലും ബാബു ഹസന്റെ രചന ഭാഗ്യചിഹ്നമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇദ്ദേഹത്തിന് സമ്മാനത്തുകയായി 5001 രൂപ ലഭിക്കും. പ്രകാശനച്ചടങ്ങില്‍ എം.എല്‍.എമാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജന്‍, തോമസ് കെ. തോമസ്, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, സബ് കളക്ടര്‍ സൂരജ് ഷാജി, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍…
Read More » -
Kerala
വൈക്കത്തുനിന്ന് കാണാതായ ലോട്ടറിത്തൊഴിലാളിയുടെ മൃതദേഹം ഉത്തരാഖണ്ഡില്‍
വൈക്കം: വൈക്കത്തുനിന്ന് കാണാതായ ലോട്ടറിത്തൊഴിലാളിയെ ഉത്തരാഖണ്ഡില്‍ മരിച്ചനിലയില്‍ കണ്ടെത്തി. എഴുമായില്‍ ശ്രീകുമാരന്‍ തമ്പി (52)യെയാണ് ഗംഗാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കച്ചേരിക്കവലക്ക് സമീപം ലൈഫ് ലൈന്‍ ഏജന്‍സീസ് എന്ന പേരില്‍ ലോട്ടറി വില്പന നടത്തിവരികയായിരുന്ന ശ്രീകുമാരന്‍ തമ്പിയെ കഴിഞ്ഞ ആറുമുതല്‍ കാണാനില്ലെന്ന് സുഹൃത്തുക്കള്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇയാള്‍ മരിച്ചതായി അറിയിപ്പെത്തുന്നത്. ഇന്നലെ വൈകിട്ട് 3.30-ന് ഉത്തരാഖണ്ഡിലെ കൊത്തുവാലി പോലീസ് ആണ് നാട്ടിലെ സുഹൃത്തിന്റെ നമ്പരില്‍ വിളിച്ച് വിവരമറിയിച്ചത്. ശ്രീകുമാരന്‍ തമ്പി ധരിച്ചിരുന്ന ഷര്‍ട്ടിന്റെ കൈമടക്കിനുള്ളില്‍നിന്നാണ് പോലീസിന് സുഹൃത്തിന്റെ ഫോണ്‍ നമ്പര്‍ ലഭിച്ചത്. ലോട്ടറി സെല്ലേഴ്‌സ് യൂണിയന്‍ (എ.ഐ.ടി.യു.സി) മണ്ഡലം ജോ. സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ ടെല്‍മയും ലോട്ടറി തൊഴിലാളിയാണ്. മക്കള്‍: ശബരി എസ്. തമ്പി, ശരണ്യ എസ്. തമ്പി. വൈക്കം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
Read More » -
Kerala
രോഗി പറഞ്ഞിട്ടും മകന്‍ പറഞ്ഞിട്ടും കേട്ടില്ല, ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചതില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍
തിരുവല്ല: മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ ഡ്രൈവര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത്. തിരുവല്ല പടിഞ്ഞാറേ വെണ്‍പാല പുത്തന്‍തുണ്ടിയില്‍ വീട്ടില്‍ രാജനാ(63)ണ് കഴിഞ്ഞ ദിവസം മരിച്ചത്. 14 നു രാത്രി 12 നായിരുന്നു സംഭവം. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട രാജനെ രാത്രി പതിനൊന്നരയോടെ ബന്ധുക്കള്‍ തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇവിടെനിന്നു ഡ്യൂട്ടി ഡോക്ടര്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്തു. ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴി സിലിണ്ടര്‍ കാലിയായി ഓക്‌സിജന്‍ ലഭിക്കാതെ രാജന്‍ മരിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഓക്‌സിജന്‍ മാസ്‌ക് ഘടിപ്പിച്ചിരുന്നെങ്കിലും വാഹനം പുറപ്പെട്ടു പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ രാജനു ശ്വാസതടസം അനുഭവപ്പെട്ടു. തുടര്‍ന്ന് ഓക്‌സിജന്‍ ലഭിക്കുന്നില്ലെന്നു രാജന്‍ ഒപ്പമുണ്ടായിരുന്ന മകന്‍ ഗിരീഷിനോടു പറഞ്ഞു. ഇക്കാര്യം ബന്ധുക്കള്‍ ആംബുലന്‍സ് ഡ്രൈവറെ അറിയിച്ചെങ്കിലും വാഹനം നിര്‍ത്താന്‍ ഇയാള്‍ തയാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തകഴിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ വാഹനം നിര്‍ത്താന്‍…
Read More » -
Kerala
ഭാര്യ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന അധിക്ഷേപം ക്രൂരത, മറ്റ് സ്ത്രീകളുമായി ഉപമിക്കുന്നത് വിവാഹമോചനത്തിന് തക്കതായ കാരണം: ഹൈക്കോടതി
കൊച്ചി: ഭാര്യയെ നിരന്തരം അധിക്ഷേപിക്കുന്നതും മറ്റു സ്ത്രീകളുമായി താരതമ്യം ചെയ്യുന്നതും വിവാഹമോചനത്തിന് തക്കതായ കാരണമാണെന്ന് ഹൈക്കോടതി. ഭാര്യ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന നിരന്തരമായ അധിക്ഷേപം മാനസികമായ ക്രൂരതയാണ്. ഭാര്യയെ മറ്റു സ്ത്രീകളുമായി താരതമ്യം ചെയ്തു നടത്തുന്ന അധിക്ഷേപവും ക്രൂരതയാണ്. ക്രൂരതയെന്നാല്‍ ശാരീരിക പീഡനം തന്നെ ആവണമെന്നില്ലെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഇത്തരം അധിക്ഷേപം വളരെ കാഠിന്യമേറിയതും ഗൗരവതരവുമാണ്. അതിനാല്‍ വിവാഹ മോചനത്തിന് വരെ കാരണമായേക്കാമെന്നും കോടതി നിരീക്ഷിച്ചു. ഭര്‍ത്താവ് തന്നെ മറ്റു സ്ത്രീകളുമായി താരതമ്യം ചെയ്ത് താഴ്ത്തിപ്പറയുന്നത് പതിവാണെന്ന് ആരോപിച്ച് യുവതി വിവാഹമോചനത്തിനായി കുടുംബകോടതിയെ സമീപിച്ചിരുന്നു. 2019 ല്‍ വിവാഹിതയായ യുവതി വിവാഹശേഷം പത്തു മാസത്തിനകമാണ് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. യുവതിയുടെ ആരോപണങ്ങള്‍ ശരിവച്ച് കോടതി വിവാഹമോചനം അനുവദിക്കുകയും ചെയ്തു. ഇതിനെതിരേ ഭര്‍ത്താവ് നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
Read More » -
India
തലാഖും മുത്തലാഖും ഒരുപോലെയല്ലെന്ന് സുപ്രീം കോടതി, സ്ത്രീകള്‍ക്ക് ‘ഖുല’യിലൂടെ വിവാഹമോചനം നേടാമെന്നും കോടതി
ന്യൂഡല്‍ഹി: തലാഖി(തലാഖ്-ഇ-ഹസന്‍)ലൂടെ വിവാഹ മോചനം നടത്തുന്നതില്‍ പ്രഥമദൃഷ്ട്യാ തെറ്റൊന്നും കാണാനാകുന്നില്ലെന്നു സുപ്രീം കോടതി. തലാഖും മുത്തലാഖും ഒരുപോലെയല്ല. തലാഖ്-ഇ-ഹസന്‍ പ്രകാരം മാസത്തിലൊന്നെന്ന നിലയില്‍ മൂന്നു മാസം കൂടുമ്പോള്‍ മൂന്നു തവണ തലാഖ് നല്‍കിയാണു വിവാഹമോചനമുണ്ടാകുന്നത്. രണ്ട് വ്യക്തികള്‍ക്ക് ഒരുമിച്ചു ജീവിക്കാനാത്ത സാഹചര്യത്തില്‍ വിവാഹമോചനം അനുവദിക്കാം. ഭാര്യയ്ക്കും ഭര്‍ത്താവിനും ഒന്നിച്ചു ജീവിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ ആര്‍ട്ടിക്കിള്‍ 142 പ്രകാരം കോടതി വിവാഹമോചനം നല്‍കാറുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പുരുഷന്മാര്‍ തലാഖിലൂടെ വിവാഹ മോചനം നടത്തുന്നതു പോലെ സ്ത്രീകള്‍ക്ക് ‘ഖുല’യിലൂടെ വിവാഹ മോചനം നേടാമെന്നും ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, എം.എം. സുന്ദരേഷ് എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. തലാഖിന്റെ ഇരയാണു താനെന്നും തലാഖിലൂടെ വിവാഹമോചനം നടത്തുന്നത് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തക ബേനസീര്‍ ഹീന നല്‍കിയ ഹര്‍ജിയിലാണു കോടതിയുടെ പരാമര്‍ശങ്ങള്‍. വിവാഹമോചനത്തിനു പൊതുവായ മാര്‍ഗരേഖ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കണമെന്നും ഹീന സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്നു വിധിച്ച കോടതി തലാഖ്-ഇ-ഹസന്റെ കാര്യത്തില്‍ തീരുമാനമറിയിച്ചിട്ടില്ലെന്നു ഹീനയുടെ അഭിഭാഷക പറഞ്ഞു.…
Read More »