Month: August 2022
-
NEWS
ഫ്ലാറ്റിലെ കൊല; ഒപ്പം താമസിച്ചിരുന്ന യുവാവിനായി തിരച്ചിൽ
കൊച്ചി: ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥിയായ മലപ്പുറം സ്വദേശി കൊച്ചിയിലെ ഫ്ലാറ്റില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒപ്പം താമസിച്ചിരുന്ന യുവാവിനായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണ(22)യെയാണ് കാക്കനാട് ഇടച്ചിറയിലെ ഓക്സോണിയ ഫ്ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സജീവിന്റെ കൂടെ താമസിച്ചിരുന്ന കോഴിക്കോട് പയ്യോളി സ്വദേശി അര്‍ഷാദിനെയാണ് ഇതിന് ശേഷം കാണാതായത്.ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്.കോഴിക്കോട് തേഞ്ഞിപ്പാലം പരിധിയില്‍ വെച്ചാണ് ഇത് സ്വിച്ച് ഓഫ് ആയിരിക്കുന്നത്. അര്‍ഷാദാണ് കൃത്യം ചെയ്തത് എന്നാണ് പൊലീസ് കരുതുന്നത്. ഇയാള്‍ക്കായി ഇന്നലെ രാത്രി തന്നെ പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ചൊവ്വാഴ്ച വൈകീട്ടാണ് കൊലപാതക വിവരം പുറത്തറിയുന്നത്. കൊല നടന്നത് ഞായറാഴ്ച രാത്രിക്ക് ശേഷമാണെന്നാണ് പൊലീസ് നിഗമനം. ഞായറാഴ്ച രാത്രി വരെ സജീവ് കൃഷ്ണയെ ഫോണില്‍ കിട്ടിയിരുന്നതായി സുഹൃത്തുക്കള്‍ വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ മുതല്‍ വിളിച്ചിട്ട് എടുത്തിരുന്നില്ല. തുടര്‍ന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഇവർ സ്ഥലത്തെത്തിയപ്പോൾ ഫ്ലാറ്റ് അടച്ച നിലയിലായിരുന്നു. സെക്യൂരിറ്റിയെ വിവരം അറിയിച്ച് പൊലീസ്…
Read More » -
NEWS
പാലക്കാട് ഒരു കുടുംബത്തിലെ നാലു പേരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി; ഒരാള്‍ മരിച്ചു
പാലക്കാട്: ഒരു കുടുംബത്തിലെ നാലു പേരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഒരാള്‍ മരിച്ചു. മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കിഴക്കഞ്ചേരി ഒലിപ്പാറ സ്വദേശി രാജപ്പനാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ടു കുട്ടികളുമാണ് വിഷം അകത്തുചെന്ന നിലയില്‍ ആശുപത്രിയിലുള്ളത്.പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
NEWS
പച്ചക്കറി കൊണ്ടൊരു ‘തിരംഗ’
നാടെങ്ങും സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോൾ ആ പച്ചക്കറി കച്ചവടക്കാരനും അടങ്ങിയിരുന്നില്ല.തന്നാലാവും വിധം അയാളും ഹർഘർ തിരംഗയുടെ ഭാഗമാകുകയായിരുന്നു. ക്യാരറ്റും മുള്ളങ്കിയും വെണ്ടയ്ക്കയും ഉപയോഗിച്ചായിരുന്നു അയാളുടെ ആഘോഷം എന്ന് മാത്രം.കർണാടകയിലെ ഒരു പച്ചക്കറി ചന്തയിൽ നിന്നുമുള്ള ഈ (ഫോട്ടോ ശ്രദ്ധിക്കുക) കാഴ്ച ഏറെ കൗതുകമായി.
Read More » -
NEWS
നാരങ്ങാവെള്ളത്തിൽ ഉപ്പിട്ട് കുടിക്കരുത്; കാരണം ഇതാണ്
ക്ഷീണത്തിനും ദാഹത്തിനുമെല്ലാം നാം എപ്പോഴും കുടിക്കുന്ന ഒന്നാണ് നാരങ്ങാവെള്ളം.തേന്‍ ചേര്‍ത്തും, ഉപ്പു ചേര്‍ത്തും, പഞ്ചസാര ചേര്‍ത്തും, ഇഞ്ചിനീരും നറുനീണ്ടിസത്തും ചേര്‍ത്തും നാം ഇങ്ങനെ നാരങ്ങാവെള്ളം കുടിക്കാറുണ്ട്. പലരും പഞ്ചസാരയേക്കാള്‍ നല്ലത് ഉപ്പാണെന്നു കരുതിയാണ് നാരങ്ങാവെള്ളത്തില്‍ ഉപ്പു ചേര്‍ക്കുന്നത്. എന്നാൽ ഇത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്. ഉപ്പ് വളരെക്കുറച്ച് അളവില്‍ മാത്രമേ ശരീരത്തിന് ആവശ്യമുള്ളൂ.അതുകൊണ്ടാണ് മൂത്രത്തിലൂടെയും വിയര്‍പ്പിലൂടെയുമെല്ലാം ശരീരം ഉപ്പ് പുറന്തള്ളുന്നത്. വസ്ത്രങ്ങളിലെ നിറം ഇളകാതിരിയ്ക്കാന്‍ സോപ്പുവെള്ളത്തില്‍ ഉപ്പു കലര്‍ത്തി വയ്ക്കാറുണ്ട്. ഇതേ രീതിയില്‍ തന്നെയാണ് ശരീരത്തിലും ഉപ്പു പ്രവര്‍ത്തിയ്ക്കുന്നത്. അതായത് ശരീരത്തിലെ മുഴുവന്‍ വിഷാംശവും പോകാതെ തടഞ്ഞു നിര്‍ത്തുകയാണ് ഉപ്പു ചെയ്യുന്നത്. ഇതുകൊണ്ടുതന്നെയാണ് ഡോക്ടര്‍മാര്‍ ഉപ്പിന്റെ ഉപയോഗം കുറയ്ക്കാന്‍ പറയുന്നത്. അമിത ഉപ്പിന്റെ സാന്നിധ്യത്തില്‍ ഒരു ഭക്ഷണവും ശരീരത്തിനു വേണ്ട ഗുണം നല്‍കുകയില്ല. വിഷജന്തുക്കള്‍ കടിച്ചാല്‍ ഉപ്പു ചേര്‍ക്കാതെ ഭക്ഷണം കൊടുക്കാന്‍ പറയുന്നതിന്റെ കാരണവും ഇതാണ്. ഉപ്പുണ്ടെങ്കില്‍ ശരീരത്തിലെ വിഷം പൂര്‍ണമായും ഇറങ്ങിപ്പോകില്ല.
Read More » -
NEWS
ഗുജറാത്തില്‍ വന്‍ വ്യാജപാല്‍ വേട്ട
ഗാന്ധിനഗർ :ഗുജറാത്തില്‍ 2500 ലിറ്റർ വ്യാജപാല്‍ പിടികൂടി.സള്‍ഫേറ്റ്, ഫോസ്‌ഫേറ്റ് തുടങ്ങിയ രാസപദാര്‍ത്ഥങ്ങളും കാര്‍ബണേറ്റ് എണ്ണയും ചേര്‍ത്താണ് പാല്‍ നിര്‍മ്മിച്ചിരിക്കുന്നത്. രാജ്‌കോട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ആര്‍എംസി) ആരോഗ്യ വിഭാഗമാണ് വന്‍ റാക്കറ്റിനെ പിടികൂടിയത്. ശനിയാഴ്ചയാണ് സംഭവം. പകുതി രൂപയ്ക്കാണ് സംഘം വ്യാജ പാല്‍ വില്‍പ്പന നടത്തിയിരുന്നത്.രാജ്‌കോട്ട് നഗരത്തില്‍ കഴിഞ്ഞ നാലുമാസമായി സംഘം ഈ പ്രവര്‍ത്തി ചെയ്യുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അമുൽ ഉൾപ്പെടെയുള്ള പാലുത്പന്നങ്ങൾക്ക് ഇവിടെ വിലവർദ്ധിച്ചിരുന്നു.ഇത് മുതലെടുത്താണ് വ്യാജ പാൽ സംഘം കൂടുതൽ സജീവമായിരിക്കുന്നത്.
Read More » -
NEWS
കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി
വെഞ്ഞാറമൂട്: ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ബസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറി. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റൂ.ബൈക്ക് യാത്രികനായ വെമ്ബായം കുഞ്ചിക്കുഴി മിനി ഭവനില്‍ അനില്‍ കുമാറിനാണ്(47) പരിക്കേറ്റത്. എം.സി റോഡില്‍ വെമ്ബായത്തിന് സമീപം മഞ്ചാടിമൂട്ടിലായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് ആലുവയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്. എതിരെ വന്ന ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ ഇലക്‌ട്രിക് പോസ്റ്റ് ഇടിച്ച് തകര്‍ത്തശേഷം കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയില്‍ പോസ്റ്റ് ഒടിഞ്ഞ് ബസിന് മുകളിലേക്ക് വീണുവെങ്കിലും ഇടിച്ചയുടനെ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
Read More » -
NEWS
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനമാണ് കേരള ലോട്ടറി നല്‍കുന്നത്: മന്ത്രി കെ എൻ ബാലഗോപാല്‍
തിരുവനന്തപുരം:രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനമാണ് കേരള ലോട്ടറി നല്‍കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍. കാലാവധി പൂര്‍ത്തീകരിച്ച ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ യാത്രയയപ്പില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോട്ടറി സമ്മാനാര്‍ഹരാകുന്ന വ്യക്തികള്‍ക്ക് സാമ്ബത്തിക അച്ചടക്കം ഉറപ്പു വരുത്തുന്നതിനാവശ്യമായ പരിശീലനം നല്‍കും.ചിട്ടയാര്‍ന്ന തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനവും ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തങ്ങളും തൊഴിലാളികള്‍ക്ക് കൂടുതല്‍ സുരക്ഷിത്വം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കാലാവധി പൂര്‍ത്തിയാക്കിയ ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കും ഉദ്യാഗസ്ഥര്‍ക്കും ചടങ്ങില്‍ മന്ത്രി ഉപഹാരങ്ങള്‍ കൈമാറി. ചടങ്ങില്‍ ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സി ഇ ഒ എബ്രഹാം റെന്‍ സ്വാഗതം ആശംസിച്ചു.
Read More » -
NEWS
പോലീസ് തേടുന്ന കൊടും ക്രിമിനലിനോടൊപ്പം കാറിൽ പത്തനംതിട്ട വനിതാ പൊലീസ് ഉദ്യോഗസ്ഥ
പത്തനംതിട്ട : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് തിരയുന്ന കൊടും ക്രിമിനല്‍ തിരുവല്ലം ഉണ്ണി പത്തനംതിട്ടയില്‍ വച്ച് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. പത്തനംതിട്ടയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വാഹനത്തിൽ കയറിയാണ് ഇയാൾ രക്ഷപെട്ടത്.പത്തനംതിട്ട വനിതാ സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥയാണ് ഇവർ. സംഭവത്തിൽ മേലുദ്യോഗസ്ഥര്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.തന്റെ വാഹനത്തില്‍ ഉണ്ണിയുടെ വാഹനം ഇടിച്ചെന്നും, ഇതേ തുടര്‍ന്ന് ഇയാളെയും കൂട്ടി സ്‌റ്റേഷനിലേക്ക് വന്നതാണെന്നുമാണ് ഇവരുടെ വിശദീകരണം. മികച്ച സര്‍വീസിന് മെഡലുകളടക്കം ലഭിച്ച ഉദ്യോഗസ്ഥയാണ് ഇവര്‍. സംസ്ഥനത്ത് വിവിധ ഭാഗങ്ങളിലായി നാല്‍പ്പത്തി രണ്ട് കേസുകളാണ് ഉണ്ണിയുടെ പേരിലുള്ളത്.
Read More » -
NEWS
ഒരുകുടുംബത്തിലെ ആറുപേർ മരിച്ചനിലയിൽ
ശ്രീനഗർ :ജമ്മു കശ്മീരില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. പൊലീസിന് ലഭിച്ച ഫോണ്‍ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.രണ്ട് പേരുടെ മൃതദേഹം വീടിനുള്ളിലും നാല് പേരുടെ മൃതദേഹം തൊട്ടടുത്തുള്ള ഒരു വീട്ടിലുമാണ് കണ്ടെത്തിയത്.രണ്ട് വീടുകളും അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. നൂര്‍ ഉള്‍ ഹബീബ്, സക്കീന ബീഗം, സജാദ് അഹമ്മദ്, നസ്സെമ അക്തര്‍, റുബീന ബാനോ, സഫര്‍ സലിം എന്നിവരാണ് മരിച്ചത്. അന്വേഷണത്തിനായി റൂറല്‍ എസ്പി സഞ്ജയ് ശര്‍മയുടെ നേതൃത്വത്തിലുള്ള നാലംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.
Read More » -
NEWS
കാണാതായ യുവാവ് ട്രെയിന്‍ തട്ടി മരിച്ചനിലയില്‍
അങ്കമാലി :കാണാതായ യുവാവിനെ വീടിനുസമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വലിയ വാപ്പാലശ്ശേരി ജോസ്പുരം പുതുവല്‍പറമ്ബില്‍ വീട്ടില്‍ വര്‍ഗീസിന്‍റെ മകന്‍ അബു എന്ന അബു വര്‍ഗീസിന്‍റെ (35) മൃതദേഹമാണ് റെയില്‍വേ ട്രാക്കില്‍ കണ്ടത്തിയത്. ചൊവ്വാഴ്ച രാവിലെ അകപ്പറമ്ബ് ആറ് സെന്‍റ് കോളനിക്ക് സമീപത്തെ റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടത്തിയത്. ആറ് സെന്‍റ് കോളനിയിലെ ഒരു വീടിന്റെ മുറ്റത്തുനിന്ന് കൈപ്പത്തി കണ്ടെത്തിയിരുന്നു. സംഭവമറിഞ്ഞ് നെടുമ്ബാശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം അബുവിന്‍റേതാണെന്ന് തിരിച്ചറിഞ്ഞത്.
Read More »