NEWS

പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി / വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2022 ജൂണ്‍ മാസം നടന്ന പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. 4.2 ലക്ഷം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി പരീക്ഷ എഴുതിയത്.

പുനര്‍മൂല്യ നിര്‍ണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഈ മാസം 23 വരെ വരെ അപേക്ഷിക്കാം. ഉത്തരക്കടലാസിന്റെ പകര്‍പ്പ് കിട്ടാനും ഓഗസ്റ്റ് 23 വരെ അപേക്ഷ നല്‍കാം. വൈകീട്ട് 4 മണിക്ക് മുമ്ബായി സ്കൂള്‍ പ്രിന്‍സിപ്പലിനാണ് അപേക്ഷ നല്‍കേണ്ടത്.

Back to top button
error: