NEWS

വനിതാ ഡോക്ടറുടെ കാര്‍ തടഞ്ഞുനിറുത്തി ആക്രമിച്ചയാൾ അറസ്റ്റിൽ

തൃശൂര്‍: വാഹനത്തിന് വഴി കൊടുക്കാത്തതിന്റെ വിരോധത്താല്‍ വനിതാ ഡോക്ടറുടെ കാര്‍ തടഞ്ഞുനിറുത്തി കയ്യേറ്റം ചെയ്ത ആൾ അറസ്റ്റിൽ.

അയ്യന്തോള്‍ കാര്‍ത്ത്യായനി ക്ഷേത്രത്തിന് അടുത്ത് താമസിക്കുന്ന മരത്താക്കര പൊന്തെക്കന്‍ വീട്ടില്‍ ആഷിക് (27) ആണ് പിടിയിലായത്.

 

 

15ന് വൈകിട്ട് 2.45ന് അയ്യന്തോള്‍ ഉദയ നഗറിലായിരുന്നു സംഭവം. സ്‌കൂട്ടര്‍ യാത്രക്കാരനായ പ്രതി ഡോക്ടറെ ആക്രമിക്കുകയായിരുന്നു. മുഖത്തും കൈയിലും കവിളിലും കൈചുരുട്ടി ഇടിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു. വെസ്റ്റ് എസ്.എച്ച്‌.ഒ: ടി.പി. ഫര്‍ഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Back to top button
error: